Pages

Thursday, 18 February 2016

616.ROOM(ENGLISH,2015)

616.ROOM(ENGLISH,2015),|Drama|,Dir:-Lenny Abrahamson,*ing:-Brie Larson, Jacob Tremblay, Sean Bridgers.

     88 മത്  ഓസ്ക്കാര്‍  പുരസ്ക്കാരങ്ങളില്‍  നാല്  വിഭാഗത്തില്‍  നാമനിര്‍ദേശം  നേടിയ  ചിത്രം  ആണ്  Room.


  • Best Motion Picture of the Year

Ed Guiney


  • Best Performance by an Actress in a Leading Role

Brie Larson


  • Best Achievement in Directing

Lenny Abrahamson


  • Best Writing, Adapted Screenplay

Emma Donoghue


   എന്നീ വിഭാഗങ്ങളില്‍  ആണ്  ചിത്രം   നാമനിര്‍ദേശം  നേടിയത്.ശരിക്കും  ഈ  വര്‍ഷത്തെ  അപ്രതീക്ഷിതമായി   മികവിലേക്ക്  ഉയര്‍ന്ന  ചിത്രം  ആണ്  Room  എന്ന്  പറയേണ്ടി  വരും.വല്ലാത്ത   ഒരു  അനുഭവം  ആണ്  ഈ  ചിത്രം  പ്രേക്ഷകന്  സമ്മാനിക്കുന്നത്.ലോകവുമായി  ഒരു  പരിചയവും   ഇല്ലാത്ത  ജാക്കും  അവന്റെ  അമ്മയും  ആ  ഒറ്റ  മുറിയില്‍  ആണ്  ജീവിക്കുന്നത്.ദാരിദ്ര്യം  മൂലം  ആണ്  അവര്‍  ആ  മുറിയില്‍  ജീവിക്കുന്നത്  എന്ന്  കരുതിയാല്‍  തെറ്റി.അല്‍പ്പം  ഭയപ്പെടുത്തുന്ന ഒരു  അവസ്ഥ  ആണ്  അവരുടേത്.പ്രത്യേകിച്ചും  ജാക്കിന്റെ.ഒരു  വേള പെണ്‍ക്കുട്ടി  ആണോ  എന്ന്  തോന്നിക്കും  പോലെ  ഉള്ള  അവന്‍റെ  മുടി  പോലും  പരിഷ്കൃത  ലോകത്തില്‍  നിന്നും  വ്യത്യസ്തം  ആണ്.

   എന്നാല്‍  അവന്റെ  അമ്മ  അവനെ  എല്ലാം  പഠിപ്പിക്കുന്നുണ്ട്.ടി  വിയിലൂടെ  മാത്രം  ലോകം  കാണുന്ന  ഒരു  കുട്ടിക്ക്  എന്താണ്  ലോകത്തില്‍  ഉള്ളത്  എന്ന്  അവതരിപ്പിക്കാന്‍   അവരെ  കൊണ്ട്  കഴിയുന്ന  അത്ര  ശ്രമിക്കുന്നുണ്ട്.ജാക്കും  അമ്മയും  എങ്ങനെ  ഈ  ഒരു  അവസ്ഥയില്‍  എത്തി  എന്നതാണ്  ചിത്രം  ബാക്കി  അവതരിപ്പിക്കുന്നത്‌.രണ്ടു  പകുതി  ആയി  ഈ ചിത്രത്തെ  അവതരിപ്പിക്കാം.Boyhood  എന്ന  ചിത്രം  2014  ലെ  അത്ഭുത  ചിത്രങ്ങളില്‍  ഒന്നായിരുന്നെങ്കില്‍  ഈ വര്‍ഷം  ആ  ഖ്യാതി  ഈ  ചിത്രത്തിന്  ആണെന്ന്  തോന്നുന്നു.ഒരു  പ്രേക്ഷകന്‍  എന്ന  നിലയില്‍  എനിക്ക്  അങ്ങനെ  ആണ്  തോന്നുന്നത്.ആ  ചിത്രത്തില്‍   ഒരു   കുട്ടിയുടെ  സാധാരണമായ   വളര്‍ച്ച  വര്‍ഷങ്ങളിലൂടെ  അവതരിപ്പിച്ചപ്പോള്‍  ഇവിടെ  ഒരു  അഞ്ചു  വയസ്സുകാരന്‍   പുതിയതായി  കണ്ടറിഞ്ഞ  ലോകത്തില്‍   എങ്ങനെ   വളരുന്നു  എന്ന്  അവതരിപ്പിക്കുന്നു.

   ഈ  സിനിമയുടെ  ഒരു  ഇരുണ്ട  വശം  കൂടി  ഉണ്ട്.കുടുംബങ്ങളും  ബന്ധങ്ങളും  ഒക്കെ  പരാമര്‍ശിക്കുന്ന  ഭാഗങ്ങളില്‍.പ്രത്യേകിച്ചും  ജാക്കിനോട്  അവന്റെ  അമ്മയുടെ  അച്ഛന്‍  പെരുമാറുന്ന  രീതിയും  അത്  പോലെ  ജാക്കിന്റെ  അച്ഛന്  അവന്റെ  അമ്മ  കൊടുക്കുന്ന  നിര്‍വചനം  ഒക്കെ.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്   Emma Donoghue  എഴുതിയ  ഇതേ  പേരില്‍  ഉള്ള  നോവലിന്‍റെ  ചലച്ചിത്രാവിഷ്ക്കാരം.ഈ  വര്‍ഷത്തെ   അക്കാദമി   പുരസ്ക്കാരങ്ങളില്‍  ശ്രദ്ധേയം  ആകാന്‍   ഈ  ചിത്രത്തിന്  കഴിയും   എന്ന്  പ്രതീക്ഷിക്കുന്നു.

More movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment