Pages

Thursday, 12 November 2015

536.WHITE OF THE EYE(ENGLISH,1987)

536.WHITE OF THE EYE(ENGLISH,1987),|Thriller|Mystery|Crime|,Dir:-Donald Cammell,*ing:-David Keith, Cathy Moriarty, Alan Rosenberg.

   1987 ല റിലീസ് ആയ ബ്രിട്ടീഷ് ത്രില്ലര്‍ ചിത്രം ആണ് White of the Eye.അരിസോണയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം ഉറപ്പിക്കുന്നു.കൊലപാതക രീതികളിലെ സാമ്യതയും കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ പൊതുവായ സ്വഭാവ വിശേഷങ്ങളും എല്ലാം ആ നിഗമനത്തെ ശരി വയ്ക്കുന്നു.

   ഈ കൊലപാതകങ്ങളിലെ ചില സാമ്യതകള്‍ അപഗ്രഥനം ചെയ്തപ്പോള്‍ പോലീസിനു പോള്‍ വൈറ്റ് എന്ന ആളെ കണ്ടു മുട്ടേണ്ടി വരുന്നു.പോള്‍ ഭാര്യയും മകളും ആയി സന്തോഷമായി ജീവിക്കുകയാണ്.പോള്‍ സംഗീത സംവിധാനങ്ങള്‍  വീടുകളില്‍ ഘടിപ്പിച്ചു കൊടുക്കുന്ന ജോലിയില്‍ പ്രാവീണ്യം നേടിയ ആളാണ്‌.പോളിന്‍റെ സഹായം ആവശ്യം ഉള്ളവര്‍ കൂടുതലും പണക്കാരായ ആളുകളാണ്.പോളിന്‍റെ വണ്ടിയുടെ ടയര്‍ അടയാളങ്ങള്‍ അരിസോണയിലെ അധികം വണ്ടികള്‍ക്ക് ഇല്ലാതെ ഇരുന്നതും പോള്‍ ആ പ്രദേശങ്ങളില്‍ ഒക്കെ സാന്നിധ്യം ആയിരുന്നതും ആണ് പോലീസിനെ പോളിന്‍റെ അടുക്കല്‍ എത്തിക്കുന്നത്.

  എന്നാല്‍ കൊലപാതകം നടന്ന ദിവസങ്ങളില്‍ പോള്‍ മറ്റു സ്ഥലങ്ങളില്‍ ആയിരുന്നു എന്നതിനൊക്കെ വ്യക്തമായ തെളിവുകള്‍  അയാളുടെ കയ്യില്‍ ഉണ്ടായിരുന്നു.ചിലതൊക്കെ വിവാദം ആയ സ്ഥലങ്ങളും ആയിരുന്നു.പോലീസ് കേസ് അന്വേഷണവും ആയി മുന്നോട്ടു പോയി.ആരാണ് കൊലപാതകി?പോളിന് ഈ കൊലപാതകങ്ങളില്‍ പങ്കു എന്താണ്?80 കളിലെ ജീവിത രീതികള്‍ ആണ് സിനിമയുടെ കഥയ്ക്ക്‌ ആധാരം.പോളിന്‍റെ ജീവിത കഥയും പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്നുണ്ട്.ഒരു സൈക്കോ ത്രില്ലര്‍ എന്ന രീതിയില്‍ സമീപിക്കാവുന്ന മറ്റൊരു ചിത്രം ആണ് White of the Eye.കണ്മുന്നില്‍ ഉള്ള കഥയില്‍ നിന്നും അത്തരത്തില്‍ ഒരു മാറ്റം കഥാപാത്രങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment