Pages

Thursday, 12 November 2015

535.R-POINT(KOREAN,2004)

535.R-POINT(KOREAN,2004),|Thriller|Mystery|,Dir:-Su-chang Kong,*ing:-Woo-seong Kam, Byung-ho Son, Tae-kyung Oh .

 
  പല രീതിയില്‍ ഒരു സിനിമയെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് വിട്ടു കൊടുക്കുന്ന ചില സംവിധായകരുടെ രീതി തീര്‍ത്തും രസകരം ആണ്.ഒരു സിനിമ കഴിയുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഒരു ചിത്രം.അതിലും നിന്നും വ്യത്യസ്തമായ ആശയം വച്ചായിരിക്കും ആ സിനിമ എന്നാല്‍ നിര്‍മിച്ചിട്ടുണ്ടാവുക.വ്യത്യസ്തമായ വീക്ഷണങ്ങള്‍,വ്യത്യസ്തമായ കാഴ്ചകള്‍.അത് മുഖമുദ്ര ആക്കിയ ചിത്രങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.R-Point എന്ന ഈ ചിത്രം അത്തരത്തില്‍ മറ്റൊരു രീതിയില്‍ കൂടി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതകള്‍ ഉള്ള ചിത്രം ആണ്.

  ഇനി R -Point ന്റെ കഥയെ കുറിച്ച്.1972 ല്‍ വിയറ്റ്നാം യുദ്ധം കഴിഞ്ഞതിനു ശേഷം വീടുകളിലേക്ക് പോകാന്‍ തിരക്ക് കൂട്ടിയിരുന്ന പട്ടാളക്കാരില്‍ ചിലരെ സൈന്യം മറ്റൊരു ദൌത്യം ഏല്‍പ്പിക്കുന്നു.ആറു മാസം മുന്‍പ് R-Point എന്ന തന്ത്രപ്രധാനം ആയ സ്ഥലത്ത് വച്ച് കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ടു എന്നും വിശ്വസിക്കുന്ന സൈനികരുടെ അടുക്കല്‍ നിന്നും റേഡിയോ സന്ദേശങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു എത്തുന്നു.അവരെ കണ്ടെത്തുക ആണ് പുതിയ സംഘത്തിന്റെ ദൌത്യം.വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത ചോയി ആണ് അവരെ നയിക്കുന്നത്.തിരികെ അവരെ വീട്ടിലേക്കു ഫ്ലൈറ്റില്‍ വീട്ടില്‍ കൊണ്ട് പോകും എന്ന ഉറപ്പും സൈനിക ഉദ്യോഗസ്ഥര്‍ ആ ടീമില്‍ ഉള്ള സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്.

  R-Point ല എത്തിച്ചേര്‍ന്ന അവരെ കാത്തിരുന്നത് അപകടകരമായ സാഹചര്യങ്ങള്‍ ആയിരുന്നു.മരണത്തിന്റെ ഗന്ധം  അന്തരീക്ഷത്തില്‍ അവര്‍ക്ക് അനുഭവീക്കാന് സാധിക്കുമായിരുന്നു.സൈനികര്‍ ആയിരുന്നിട്ടു കൂടി അവിടെ നടക്കുന്ന വിചിത്ര സംഭവങ്ങള്‍ അവരെ ഭയപ്പെടുത്തുന്നു.ഈ സംഭവങ്ങള്‍ക്ക് ഒക്കെ ചിത്രത്തില്‍ ചിത്രീകരിച്ചതില്‍ നിന്നും വ്യത്യസ്തം ആയി മറ്റൊരു വശം കൂടി കാണാന്‍ സാധിക്കും എന്ന് കരുതുന്നു.അത്തരത്തില്‍ നോക്കിയാല്‍ നല്ലൊരു സൈക്കോ ത്രില്ലര്‍ ആയി ചിത്രം മാറും.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment