Pages

Monday, 3 August 2015

450.THE LADY VANISHES(ENGLISH,1938)

450.THE LADY VANISHES(ENGLISH,1938),|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Margaret Lockwood, Michael Redgrave, Paul Lukas

  ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് -തന്‍റെ സിനിമകള്‍ക്കായി തിരഞ്ഞെടുക്കുന്ന കഥകളെ തന്റെതായ ശൈലിയിലൂടെ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ലോകത്തെ തന്നെ മികച്ച സംവിധായകന്‍ ആയിരുന്നു എന്ന് പറയാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ചിത്രങ്ങളില്‍ മികച്ച മിസ്റ്ററി/ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഹിച്ച്കോക്ക് സിനിമകള്‍ അതില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥം ആക്കുന്നതും സാധാരണം ആണ്."The Lady Vanishes",അദ്ദേഹം  ബ്രിട്ടീഷ് സിനിമകളില്‍ അവസാനമായി ചെയ്ത  ചിത്രങ്ങളില്‍ ഒന്നാണ്.പിന്നീട് അദ്ദേഹം തന്‍റെ ജോലി സ്ഥലം ഹോളിവുഡ് എന്ന ഭീമാകാരമായ ചലച്ചിത്ര വ്യവസായത്തിന്‍റെ ഭാഗം ആക്കി തീര്‍ത്തു.മികച്ച ബ്രിട്ടീഷ് ചിത്രങ്ങളുടെ കണക്കെടുത്താല്‍ എന്നും ഇടം പിടിക്കുന്ന ചിത്രം ആണ് ഇത്.അക്കാലത്തെ ബ്രിട്ടീഷ് സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന് ആയിരുന്നു The Lady Vanishes.

  ഏതല്‍ ലൈന വൈറ്റ് എഴുതിയ "The Wheel Spins " എന്ന നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.Bandrika എന്ന സാങ്കല്‍പ്പിക രാജ്യത്തില്‍ എത്തി ചേര്‍ന്ന ചിലര്‍ തങ്ങളുടെ ബ്രിട്ടന്‍ യാത്രയ്ക്കായി അന്നുണ്ടായിരുന്ന ട്രെയിന്‍ പിറ്റേ ദിവസം മാത്രമേ യാത്ര തുടരൂ എന്ന് മനസ്സിലാക്കിയപ്പോള്‍ അവിടെ അടുത്തുള്ള ഹോട്ടലില്‍ അഭയം പ്രാപിക്കുന്നു.ചാര്‍ട്ടര്‍സ്,കാള്‍ഡികോട്ട് എന്നീ ക്രിക്കറ്റ് പ്രേമികള്‍ ആയ ബ്രിട്ടീഷുകാര്‍ ക്രിക്കറ്റ് ടെസ്റ്റ്‌ മാച് കാണാന്‍ ആയി മാഞ്ചസ്ട്ടരില്‍  പോകാന്‍ ആണ് ഉദ്ദേശം.അവരിലൂടെ കഥ ആരംഭിച്ച ഈ ചിത്രത്തില്‍ അന്ന് രാത്രി ആ ഹോട്ടലില്‍ ഉണ്ടായിരുന്ന പലരും പരിചയപ്പെടുന്നത് അവതരിപ്പിക്കുന്നു.അന്ന് അവിടെ ഉണ്ടായിരുന്ന ഐറിസ്,ഗില്‍ബര്‍ട്ട്,മിസ്‌ ഫ്രോയ് എന്നിവര്‍ പല അവസരങ്ങളിലായി പരിചയപ്പെടുന്നു.ഐറിസ് വ്യാഴാഴ്ച  നടക്കുന്ന തന്റെ വിവാഹത്തിനായി ബ്രിട്ടനിലേക്ക്  യാത്ര തിരിക്കാന്‍ ആണ് വന്നിരിക്കുന്നത്.ഗില്‍ബര്‍ട്ട് ഒരു ചെറുകിട സംഗീതജ്ഞന്‍  ആണ്.മിസ്‌ ഫ്രോയ് വയസ്സായ ഒരു സ്ത്രീയും.

  പിറ്റേന്ന് ആരോ തലയില്‍ വീഴ്ത്തിയ രീതിയില്‍ വന്ന കല്ല്‌ കൊണ്ട് ഐറിസിനു അല്‍പ്പ സമയം ബോധക്ഷയം ഉണ്ടാകുന്നു.ട്രെയിനില്‍ കയറിയപ്പോള്‍ അവളെ മിസ്സ്‌ ഫ്രോയ് സഹായിക്കുന്നു.ഐറിസ് ആരോഗ്യവതി ആയതിനു ശേഷം അവര്‍ ഫ്രോയുടെ ഒപ്പം ചായ കഴിക്കുന്നു.അവര്‍ കൂടുതല്‍ അടുക്കുന്നു.പിന്നീട് ഒന്ന് മയങ്ങിയത്തിനു ശേഷം കാണണ് തുറന്ന ഐറിസിനു ഫ്രോയിയെ അവിടെ കാണാന്‍ സാധിക്കുന്നില്ല.അത്ഭുതം  എന്ന് പറയട്ടെ.ആ ട്രെയിനില്‍ ഉള്ള മറ്റാരും ആ സ്ത്രീയെ കണ്ടിട്ടില്ല എന്ന് ഐറിസിനോട് പറയുന്നു.അവള്‍ മിസ്‌ ഫ്രോയെ അന്വേഷിച്ച് ഇറങ്ങുമ്പോള്‍ വീണ്ടും ആ ട്രെയിനില്‍ ഗില്‍ബര്‍ട്ടിനെ കാണുന്നു.അയാള്‍ ഐറിസിനെ അന്വേഷണത്തില്‍ സഹായിക്കുന്നു.ഈ സമയം Dr.ഹാര്‍ട്സ് എന്ന ആള്‍ ഒരു പക്ഷെ ശക്തമായി തലയ്ക്കു അടിയേറ്റ ഐറിസിന്റെ ഭാവനയാകാം മിസ്‌.ഫ്രോയ് എന്ന് അഭിപ്രായപ്പെടുന്നു.ട്രെയിനില യാത്രക്കാര്‍ എല്ലാം അതിനോട് യോജിക്കുന്നു.യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് സംഭവിച്ചത്?മിസ്‌ ഫ്രോയ് എന്ന വൃദ്ധ ആ ട്രയിനില്‍ ഉണ്ടായിരുന്നോ?ഉണ്ടെങ്കില്‍ തന്നെ അവര്‍ എവിടെയ്ക്കാണ് അപ്രത്യക്ഷ ആയതു?അതോ മിസ്‌ ഫ്രോയ് എന്ന കഥാപാത്രം ഐറിസിന്റെ തോന്നല്‍ മാത്രം ആയിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.Baandrika എന്ന ആ സാങ്കല്‍പ്പിക രാജ്യത്തിലെ ആളുകള്‍ സംസാരിക്കുന്ന ഭാഷ ചിത്രത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയതാകാന്‍ സാധ്യത ഉണ്ട്.ഈ ചിത്രം പിന്നീട് 1979 ല്‍ അതെ പേരില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.അത് പോലെ BBC 2013 ഇതിന്‍റെ ടെലിവിഷന്‍ അവതരണം നടത്തുകയും ഉണ്ടായി.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment