Pages

Monday, 3 August 2015

449.LADY ON A TRAIN(ENGLISH,1945)

449.LADY ON A TRAIN(ENGLISH,1945),|Crime|Mystery|,Dir:-Charles David,*ing:-Deanna Durbin, Ralph Bellamy, Edward Everett .

   ഹിച്ച്കൊക്കിയന്‍ ശൈലി പ്രശസ്തമായിരുന്ന ഒരു കാലഘട്ടത്തില്‍ ആ ഒരു ശൈലി മറ്റുള്ള സംവിധായകരില്‍  സ്വാധീനം ഉണ്ടാക്കിയതില്‍ അസ്വാഭാവികത ഒന്നും  തന്നെ ഇല്ല.ചാള്‍സ് ഡേവിഡ് സംവിധാനം  ചെയ്ത ഈ നിയോ-നോയര്‍ ചിത്രത്തിലും ആ സ്വാധീനം കാണാം.എന്നാല്‍ കൂടുതലും ഹാസ്യപരമായ കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കി ചിത്രത്തിന് ഒരു ലൈറ്റര്‍ ഷെയിഡ് നല്‍കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.നായിക-നായക കഥാപാത്രങ്ങള്‍ മുതല്‍ എല്ലാവരിലും ഹാസ്യം കണ്ടെത്താന്‍ സാധിക്കും.പഴയ  ഡിട്ടക്ട്ടീവ് കഥ പുസ്തകത്തിലെ കഥ പോലെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നതും.

   നിക്കി കോളിന്‍സ് എന്ന ധനികയായ് സ്ത്രീ ക്രിസ്ത്മസ് ചിലവഴിക്കാന്‍ ആയി ന്യൂ യോര്‍ക്കിലെ അവരുടെ ആന്റിയുടെ അടുക്കലേക്കു പോവുകയാണ്.കുറ്റാന്വേഷണ കഥകളില്‍ വളരെയധികം താല്‍പ്പര്യം ഉണ്ടായിരുന്ന അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വെയ്ന്‍ മോര്‍ഗന്‍ ആയിരുന്നു.ആ യാത്രയില്‍ വെയ്ന്‍ മോര്‍ഗന്റെ കുറ്റാന്വേഷണ നോവല്‍ ആയിരുന്നു അവരുടെ കൂട്ട്.നോവലിലെ കഥാ സന്ദര്‍ഭങ്ങളില്‍ ഒന്നില്‍ നായിക ജനലിന്റെ പുറത്തേക്കു നോക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ സമയം ആണ് അവര്‍ നിര്‍ത്തി ഇട്ടിരുന്ന തന്‍റെ ട്രെയിനിന്‍റെ ജനാലയിലൂടെ നോക്കുന്നത്.അവര്‍ നോക്കുമ്പോള്‍ അടുത്തൊരു കെട്ടിടത്തില്‍ നടക്കുന്ന കൊലപാതകം കാണുന്നു.പിന്നീട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ക്രിസ്ത്മസ് അവധികളുടെ ആലസ്യത്തിലും കുറ്റാന്വേഷണ നോവലുകള്‍ വായിക്കുകയും ചെയ്യുന്ന സ്ത്രീയുടെ  ഭാവന മാത്രം ആയി തള്ളിക്കളയുന്നു.

  നിക്കിക്ക് മരിച്ചത് ആരാണെന്ന് അറിയണം.അവര്‍ അതിന്‍റെ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ആയ മോര്‍ഗന്‍ സഹായിക്കും എന്ന് അയാളെ കാണാന്‍ ചെല്ലുന്നു.എന്നാല്‍ അയാള്‍ അവര്‍ക്ക് ചെവി കൊടുക്കുന്നില്ല.ഈ സമയം മോര്‍ഗന്റെ കാമുകിക്ക് നിക്കിയുടെ വരവില്‍ സംശയം തോന്നുകയും ചെയ്യുന്നു.എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ അവള്‍ തന്റെ അന്വേഷണം തുടരുന്നു.അവള്‍ കൊലപാതകം ആണെന്ന് കരുതിയ ആ സംഭവം പൊതു ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത് മറ്റൊരു രീതിയില്‍ ആയിരുന്നു.കേസ് അന്വേഷണം അവള്‍ സ്വയം നടത്തുന്നു.ആ നവെഷനതിന്റെ അവസാനം അവള്‍ക്കു എന്താണ് ലഭിച്ച ഉത്തരം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment