309.TIME LAPSE(ENGLISH,2014),|Sci-Fi|Thriller|,Dir:-Bradley King,*ing:-Danielle Panabaker, Matt O'Leary, George Finn.
ടൈം ട്രാവല്‍ മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഒന്നാണ് എന്നാണു പലപ്പോഴും തോന്നിയിട്ടുള്ളത്.കാരണം ആ ഒറ്റ പ്രമേയം വച്ച് വന്ന ചിത്രങ്ങളുടെ എണ്ണം മാത്രം എടുത്താല്‍ മതി.കുറേ ഏറെ വര്‍ഷങ്ങള്‍ പുറകോട്ടു പോയും അല്ലെങ്കില്‍ മുന്നോട്ടു പോയും ജീവിതത്തെ കുറിച്ച് മറ്റൊരു കാഴ്ചപ്പാട് ഉണ്ടാകാന്‍ ഇത്തരം യാത്രകള്‍ക്ക് സാധിക്കും എന്നതാകും കാരണം.ഒരു ടൈം മെഷീനില്‍ കയറി ഇങ്ങനെ ഒക്കെ യാത്ര ചെയ്യണം എന്ന് എനിക്കും പലപ്പോഴും തോന്നാറുണ്ട്.
.സുഹൃത്തുക്കളായ ഫിന്‍,ജാസ്പര്‍ എന്നിവര്‍ ഒരുമിച്ചാണ് താമസിക്കുന്നത്.ഫിന്നിന്റെ കാമുകിയായ കാലിയും അവരോടൊപ്പം ഉണ്ട്.ഫിന്‍ ഒരു ചിത്രം വരക്കാരന്‍ ആകാന്‍ ആണ് ആഗ്രഹിക്കുന്നത്.എന്നാല്‍ ഭാവനയ്ക്ക് ഉണ്ടായ തടസ്സം അയാളെ അലട്ടുന്നുണ്ട്.അവര്‍ താമസിക്കുന്ന വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീടുകളുടെ മേല്‍നോട്ടക്കാരന്‍ ആണ് ഫിന്‍.ജാസ്പര്‍ സ്വല്‍പ്പം തരികിട ആണ്.എളുപ്പ വഴിയില്‍ പണം ഉണ്ടാക്കാന്‍ അയാള്‍ പന്തയങ്ങള്‍ നടത്തുന്നു.എന്നാല്‍ അയാള്‍ അതില്‍ പരാജയം ആയിരുന്നു.കാലി ഹോട്ടലില്‍ വെയിറ്റര്‍ ആയാണ് ജോലി ചെയ്യുന്നത്.മൂന്നു പേരുടെയും പ്രശ്നം പണം ആയിരുന്നു.
വാടക കെട്ടിടങ്ങളില്‍ ഒന്നില്‍ താമസിക്കുന്ന Dr.ബെസേരിടസ് എന്നയാളുടെ തിരോധാനം അയാള്‍ വാടക കുടിശിക വരുത്തിയപ്പോള്‍ ആണ് ഫിന്‍ ശ്രദ്ധിക്കുന്നത്.കാലി അയാളെ അന്വേഷിച്ചു മുറിയിലേക്ക് പോകുന്നു.എന്നാല്‍ ചുവരില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന അവരുടെ മൂന്നു പേരുടെയും ഫോട്ടോകളില്‍ നിന്നും Dr.ബെസേരിടസ് അവരുടെ ജീവിതം ഒളി ക്യാമറയില്‍ ഒപ്പുകയായിരുന്നു എന്ന് കരുതുന്നു.എന്നാല്‍ അല്‍പ്പ നേരത്തിനു ശേഷം അവര്‍ അത് മനസ്സിലാക്കി.അവര്‍ മനസ്സിലാക്കിയ ആ രഹസ്യം ആണ് ബാക്കി ചിത്രം.അവരുടെ എല്ലാം ജീവിതം മാറ്റി മറിക്കുന്ന രഹസ്യം ആയിരുന്നു അത്.
ക്ലൈമാക്സ് രംഗം അല്‍പ്പം വ്യത്യസ്തം ആയി തോന്നി.മനുഷ്യന്‍റെ ചിന്തകള്‍ക്കും അപ്പുറം സമയത്തിന് മാറ്റങ്ങള്‍ വരുത്താന്‍ ഉള്ള കഴിവ് ഊഹിക്കാന്‍ കഴിയുന്നതിനും അപ്പുറം ആണെന്ന് മനസ്സിലാകും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment