Pages

Tuesday, 17 February 2015

298.TRIANGLE(ENGLISH,2009)

298.TRIANGLE(ENGLISH,2009),|Thriller|Mystery|,Dir:-Christopher Smith,*ing:-Melissa George, Joshua McIvor, Jack Taylor.

*****HIGH SPOILER ALERT*****

  കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം ചോദിക്കുന്ന മറ്റൊരു ചിത്രം ആണ് Triangle എന്ന 2009 ല്‍ ഇറങ്ങിയ ബ്രിട്ടീഷ് ചിത്രം.Predestination Paradox എന്ന ടൈം ട്രാവല്‍ ആശയം  ആണ് ഇതില്‍ പ്രമേയം ആക്കിയിരിക്കുന്നത്.ഈ സിനിമ Los cronocrímenes,Predestination,The Thirteenth Floor തുടങ്ങിയ അസംഖ്യം ടൈം ട്രാവല്‍ സിനിമകളുടെ അതേ വഴിയില്‍ ആണ് സഞ്ചരിക്കുന്നത്.ആദ്യം കാണിക്കുന്ന കഥാപാത്രം എത്തുന്നതിനു മുന്‍പ് തുടങ്ങിയ പ്രതിഭാസം മൂലം അഥവാ ആദ്യം ആ ലൂപ്പില്‍ വന്നയാളുടെ പ്രവര്‍ത്തി മൂലം നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ചുരുക്കത്തില്‍ ആദ്യം-അവസാനം എന്നിവയൊന്നും ഇവിടെ വിഷയം ആയി വരുന്നില്ല.കാരണം എവിടെ തുടങ്ങി എന്ന് മനസ്സിലാകാതെ എവിടെ അവസാനിക്കും എന്നറിയാതെ ആണ് ഈ കഥകള്‍ സഞ്ചരിക്കുന്നത്.

  ഈ ലൂപ്പുകള്‍ തന്നെ പല രീതിയില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.ഒരു പക്ഷേ മനുഷ്യന്‍റെ ക്രിയേറ്റിവിറ്റിയുടെ അല്ലെങ്കില്‍ ഭൂത-ഭാവി കാലത്തിലേക്ക് യാത്ര ചെയ്യാന്‍ ഉള്ള ത്വര എന്നിവയുടെ സന്തതി ആകും ഇത്തരം അവതരണം.ജെസ്സെ എന്ന സ്ത്രീ തന്‍റെ ഓട്ടിസം ബാധിച്ച മകനുമായി ആണ് ജീവിക്കുന്നത്.ഒരു ദിവസം അവള്‍ സുഹൃത്തുക്കളോടൊപ്പം Triangle എന്ന സുഖവാസ നൗകയില്‍ യാത്ര തിരിക്കുന്നു.കടല്‍ യാത്രയില്‍ അവര്‍ക്ക് അസാധാരണമായ ശാന്തതയും അതിനു ശേഷം വായു സഞ്ചാരം പോലും പ്രകൃതിയില്‍ നിലച്ചതായി തോന്നുന്നു.പിന്നീട് പെട്ടന്ന് ഉണ്ടായ തിരമാലയില്‍ മുങ്ങി പോകുകയും ചെയ്യുന്നു.രക്ഷപ്പെട്ട അവര്‍ സഹായത്തിനായി വന്നിരിക്കുന്നു എന്ന് വിശ്വസിച്ച ഒരു കപ്പല്‍ കാണുന്നു.എന്നാല്‍ ആ കപ്പല്‍ എന്തായിരുന്നു?ആ കപ്പലില്‍ അവരെ എതിരേറ്റ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.

   ആ കപ്പല്‍ ടൈം ട്രാവലിനുള്ള ഒരു വെസ്സല്‍ ആയി പ്രവര്‍ത്തിക്കുന്നു.ഇത്തരം സിനിമകളില്‍ ഒക്കെ ഉള്ളത് പോലെ തന്നെ ടൈം ട്രാവല്‍ നടത്താനുള്ള സാകേതം ഈ കപ്പല്‍ ആണെന്ന് കാണാം.എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ ഒരു സംശയം അവശേഷിക്കും,ആദ്യം ആ കപ്പലില്‍ വന്നത് ആരാണ് എന്ന്.ഇത്തരം ചിത്രങ്ങളുടെ പ്രമേയം എപ്പോഴും ഒരു പോലെ ആണെങ്കിലും പ്രേക്ഷകന്‍റെ ഉത്സാഹം തന്നെയാകും ഇത്തരം ചിത്രങ്ങള്‍ വീണ്ടും നമ്മുടെ മുന്നില്‍ എത്തിക്കാന്‍ ഉള്ള കാരണം.ഇത്തരം ചിത്രങ്ങള്‍ എനിക്ക് എപ്പോഴും ഒരു അത്ഭുതം ആണ്.പ്രധാനമായും ആ പ്രമേയം അവതരിപ്പിക്കപ്പെടുമ്പോള്‍ ലൂപ്പുകളില്‍ അവ വീണ്ടും അവതരിപ്പിക്കപ്പെടുമ്പോള്‍ പ്രേക്ഷകന് ഒരു ആകാംക്ഷ നില നിര്‍ത്താന്‍ സാധിക്കുന്ന ഒരു കഴിവ് പ്രശംസിക്കേണ്ടത് ആണ്.

more movie suggestions @www.movieholicviews.blogspot.com


No comments:

Post a Comment