Pages

Monday, 16 February 2015

297.ZERO LILAC LITHUANIA(LITHUANIAN,2006)

297.ZERO LILAC LITHUANIA(LITHUANIAN,2006),|Thriller|Suspense|,Dir:-Emilis Velyvis,*ing:-Donatas Ivanauskas, Mindaugas Papinigis, Andrius Paulavicius .

  ലിത്വേനിയന്‍ സിനിമകളെ കുറിച്ച് അറിഞ്ഞപ്പോള്‍ അവയൊക്കെ കാണാന്‍ ഉള്ള ആഗ്രഹം ഉണ്ടായി.ഒരു കാലത്ത് സര്‍ക്കാര്‍ നിയന്ത്രണം മൂലം സര്‍ക്കാരിനെ   പ്രീതിപ്പെടുത്തി സിനിമ എടുത്തു കൊണ്ടിരുന്നു ആ രാജ്യത്ത്.പിന്നീട് വന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സിനിമയുടെ കഥാഗതി ഒക്കെ മാറ്റിയെങ്കിലും കുറച്ചു സിനിമകള്‍ മാത്രം ആണ് ലിത്വെനിയയില്‍ നിന്നും പുറത്തു വന്നിരുന്നത്.ലിത്വേനിയന്‍ സിനിമ ചരിത്രത്തില്‍ ഒരു വലിയ വിജയം ആയിരുന്നു ഈ ചിത്രം.

  നോണ്‍ ലീനിയര്‍ ആഖ്യാന ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പറയുന്നത്  മൂന്നു തരം സ്വഭാവ വിശേഷങ്ങളും ആവശ്യങ്ങളും ഉള്ളവരുടെ ജീവിതങ്ങള്‍ ആണ്.ഒരാള്‍ ശവങ്ങള്‍ അടക്കാന്‍ ഉള്ള സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ബിസിനസ് നടത്തുന്നു.ചൂതാട്ടം നടത്തി അയാള്‍ വലിയ കടത്തില്‍ ആണ്.സ്വന്തം ഭാര്യ പോലും അയാളുടെ ജീവിത പരാജയങ്ങളില്‍ മനം മടുത്തു മാറി താമസിക്കുന്നു.അയാള്‍ കടം വാങ്ങിച്ച ഗുണ്ടാ തലവന്‍ അയാളെ തട്ടി കൊണ്ട് പോകുന്നു.കാശ് തരാത്തതിനുള്ള ദേഷ്യത്തിന് ഗുണ്ടാ തലവന്‍ അയാളുടെ വിരല്‍ മുറിച്ച് നായ്ക്കു കൊടുക്കുന്നു.കാശ് അന്ന് വൈകുന്നേരത്തിനുള്ളില്‍ കൊടുത്തില്ലെങ്കില്‍ വിരലിനു പകരം അയാളുടെ ജീവന്‍ ആയിരിക്കും നഷ്ടപ്പെടുക എന്ന് പറയുന്നു.അയാള്‍ക്ക്‌ അന്ന് വൈകുന്നേരത്തിനുള്ളില്‍ കാശ് കണ്ടെത്തണം.

  മയക്കു മരുന്നിനു അടിമകള്‍ ആയ  യുവാക്കള്‍ ആണ് അടുത്ത ആളുകള്‍.അവര്‍ക്കും കാശ് ആണ് ആവശ്യം മയക്കു മരുന്ന് വാങ്ങുവാന്‍.മൂന്നാമതായി ജയിലില്‍ നിന്നും ചാടി പട്ടാളക്കാരുടെ തോക്കുമായി കടന്ന ഒരു കുറ്റവാളി.അയാളുടെ പ്രേമഭാജനത്തെ കാണുവാന്‍ ആയി അയാള്‍ എത്തുന്നു.അന്നത്തെ ആ ദിവസം നടക്കുന്ന സംഭവങ്ങളും ഇവരുടെ ആവശ്യങ്ങളുമായി ബന്ധം ഒന്നും ഇല്ലെങ്കിലും അവര്‍ പരസ്പ്പരം കണ്ടു മുട്ടുന്നു.ഒരു പക്ഷെ ആര്‍ക്കും മരിക്കാന്‍ ഇഷ്ടം ഇല്ലാത്ത ആ ദിവസം നടക്കുന്ന സംഭവങ്ങള്‍ ആണ് നോണ്‍ ലീനിയര്‍ രീതിയില്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment