Pages

Wednesday, 10 September 2014

172.THE TWO FACES OF JANUARY(ENGLISH,2014)

172.THE TWO FACES OF JANUARY(ENGLISH,2014),|Thriller|Drama|,Dir:-Hossein Amini,*ing:-Viggo Mortensen,Kirsten Dunst,Oscar Isac.

 "Strangers On A Train"  "പട്രീഷിയ ഹിഗ്സ്മിത്തിന്റെ" നോവലിനെ ആധാരമാക്കി "ഹിച്ച്കോക്ക്" സംവിധാനം ചെയ്ത ലോക പ്രശസ്ത ത്രില്ലര്‍ സിനിമയാണ്.അതേ പട്രീഷിയയുടെ നോവലിനെ ആസ്പദം ആക്കിയാണ് "The Two Faces of January" എന്ന സിനിമ നവാഗതനായ "Hosein Amini" ഒരുക്കിയിരിക്കുന്നത്.ഈ സിനിമയില്‍ മുഖ്യമായും മൂന്നു കഥാപാത്രങ്ങള്‍ ആണുള്ളത്."ചെസ്റ്റര്‍" എന്ന് പേരുള്ള മദ്ധ്യവയസ്കന്‍,അയാളുടെ ഭാര്യ "കോളറ്റ്" പിന്നെ "റയ്ടല്‍" എന്ന യുവാവും.ചെസ്ട്ടറും ഭാര്യയും ഗ്രീസില്‍ വിനോദസഞ്ചാരികള്‍ ആയി എത്തുന്നു.റയ്ടല്‍ ഒരു ടൂറിസ്റ്റ് ഗൈഡ് ആണ്.ഒരു ദിവസം തന്‍റെ ജോലിക്കിടയില്‍ റയ്ടല്‍ ചെസ്ട്ടറിനെ ശ്രദ്ധിക്കുന്നു.ഒരു മാസം മുന്‍പ് മരിച്ചു പോയ തന്‍റെ പിതാവിന്‍റെ മുഖ സാദൃശ്യം ചെസ്ട്ടരില്‍ രയ്ടല്‍ കാണുന്നു.റയ്ടല്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ കോളറ്റ് അതെന്തു കൊണ്ടാണെന്ന് റയ്ടലിനോട് ചോദിക്കുന്നു.എന്നാല്‍ റയ്ടല്‍ സ്വാഭാവികമായി പെരുമാറുന്നു.

  റയ്ടല്‍ ചെസ്റ്റര്‍ ദമ്പതിമാരുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു രാത്രി റയ്ടല്‍ തന്റെ പെണ്‍ സുഹൃത്തിനൊപ്പം ചെസ്റ്റര്‍ ദമ്പതികളുടെ ആതിഥ്യം സ്വീകരിക്കുന്നു.അന്ന് അവരോട് വിട പറഞ്ഞതിന് ശേഷം കാറില്‍ പോയിരുന്ന റയ്ടല്‍ കോളറ്റ് അണിഞ്ഞിരുന്ന വല കാറില്‍ നിന്നും കണ്ടെത്തുന്നു.അത് തിരികെ കൊണ്ട് കൊടുക്കാന്‍ ആയി റയ്ടല്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തുമ്പോള്‍ കാണുന്നത് ഒരു മനുഷ്യ ശരീരം താങ്ങി പിടിച്ചു വാതിലിന്‍റെ അടുക്കല്‍ നില്‍ക്കുന്ന ചെസ്ട്ടറിനെ ആണ്.ചെസ്റ്റര്‍ ആ മനുഷ്യന്‍ മദ്യപിച്ചു വഴിയില്‍ കിടന്നപ്പോള്‍ എടുത്തു കൊണ്ട് റൂമില്‍ ആക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നു.രയ്ടല്‍ അയാളെ ഒരു കൈ സഹായിക്കുന്നു.എന്നാല്‍ അയാളുടെ റൂമില്‍ എത്തിയ റയ്ടല്‍ അവിടെ ചെസ്റ്റര്‍ ദമ്പതികളുടെ ഒപ്പം നില്‍ക്കുന്ന തന്‍റെ ഫോട്ടോകള്‍ കാണുന്നു.ഒരു നിമിഷം സംശയിച്ച റയ്ടലിനോട് അയാള്‍ ചെസ്ട്ടരെയും ഭാര്യയേയും അപകടപ്പെടുത്താന്‍ ശ്രമിച്ച ആള്‍ ആണെന്ന് പറയുന്നു.അതിലുണ്ടായ കശപിശയില്‍ ആ മനുഷ്യന്‍ ബോധം കെട്ടു എന്നും.രയ്ടല്‍ അത് വിശ്വസിക്കുന്നു.ചെസ്ട്ടരുടെ അഭ്യര്‍ത്ഥന പ്രകാരം റയ്ടല്‍ അവരെ ആ ഹോട്ടലില്‍ നിന്നും രക്ഷിക്കുന്നു.ഹോട്ടലില്‍ കൊടുത്തിരുന്ന പാസ്പോര്‍ട്ട് തിരികെ കിട്ടാന്‍ പാടായതിനാല്‍ പുതിയ ഒരു പാസ്പ്പോര്‍ട്ട് ഒപ്പിച്ചു കൊടുക്കാനും ശ്രമിക്കുന്നു.എന്നാല്‍ ചെസ്റ്റര്‍-കോളറ്റ് ദമ്പതികള്‍ ആരായിരുന്നു?തന്‍റെ പിതാവിന്റെ അടുക്കല്‍ നിന്നും ഓടി അമേരിക്കയില്‍ നിന്നും ഗ്രീസില്‍ എത്തിയ റയ്ടല്‍ കൂടുതല്‍ അവരെ അറിയുന്നു പിന്നീട്.ബാക്കി അറിയാന്‍ സിനിമ കാണുക.

   ഒരു മുഴുനീള ത്രില്ലര്‍ എന്നൊന്നും പുതിയക്കാലത്ത് അവകാശപ്പെടാന്‍ ഈ ചിത്രത്തിന് സാധിക്കില്ല.കാരണം സിനിമയുടെ അവതരണ രീതികള്‍ മാറി എന്നത് തന്നെ.പഴയ രീതിയില്‍ ഉള്ള കഥ  പറച്ചില്‍ ആണ് ഈ സിനിമയിലും ഉള്ളത്.1960 കളുടെ പശ്ചാതലത്തില്‍ അവതരിപ്പിച്ചതിനാല്‍ ആകണം ദൃശ്യഭാഷ്യത്തിലും അത്തരം ഒരു രീതി അവലംബിച്ചിരിക്കുന്നത്.കറുപ്പും വെളുപ്പും കലര്‍ന്ന ഫ്രയ്മില്‍ നമ്മള്‍ കണ്ടിട്ടുള്ള സിനിമകളുമായി സാദൃശ്യം തോന്നുകയും ചെയ്യും.ക്യാമറയില്‍ ഒപ്പിയെടുത്ത മനോഹരമായ "ഗ്രീസും"മികച്ച അഭിനയവും ഈ ചിത്രത്തെ ഒരു തവണ കാണുന്നതില്‍ തെറ്റില്ലാത്ത ചിത്രം ആക്കുന്നു.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment