Pages

Tuesday, 9 September 2014

171.THE ELEMENT OF CRIME(ENGLISH,1984)

171.THE ELEMENT OF CRIME(ENGLISH,1984),|Thriller|Crime|,Dir:-Lars Von Trier,*ing:-Michael Elphick,Esmond Knight

 "ലാര്‍സ് വോണ്‍ ട്രയറിന്റെ" ആദ്യ സിനിമയാണ് 1984 ല്‍ റിലീസ് ചെയ്ത "The Element of Crime".അദ്ദേഹത്തിന്റെ തന്നെ Europa പരമ്പരയിലെ ആദ്യ ചിത്രവും ഇതായിരുന്നു."Epidemic","Europa" എന്നിവയാണ് പിന്നീട് ഇറങ്ങിയ ഭാഗങ്ങള്‍."ഫിഷര്‍" എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കയ്റോയിലേക്ക് സ്ഥലം മാറ്റപ്പെട്ടു ജര്‍മനിയില്‍ നിന്നും.പിന്നീട് അയാളെ പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വിളിച്ചു ഒരു കേസ് അന്വേഷണത്തിനായി,അയാള്‍ അവിടെ ഉണ്ടായിരുന്ന രണ്ടു മാസങ്ങള്‍ അയാളില്‍ പുതിയ ഒരു രോഗം ഉണ്ടാക്കി-തലവേദന.അയാള്‍ അതിനുള്ള ചികിത്സ തേടി ആണ് കയ്റോയില്‍ ഉള്ള സൈക്കാട്രിസ്റ്റിന്റെ അടുക്കല്‍ എത്തുന്നത്‌;രോഗം ഭേദം ആക്കാന്‍ അയാള്‍ ഫിഷറിനോട് ഹിപ്നോസിസിനു വിധേയന്‍ ആകാന്‍ ആവശ്യപ്പെടുന്നു.ഫിഷര്‍ രണ്ടു മാസം മുന്‍പ് ജര്‍മനിയിലേക്ക്‌ നടത്തിയ യാത്രയും തന്‍റെ ലക്ഷ്യവും അയാളോട് വിവരിക്കുന്നു.ഒരു സ്വപ്നത്തില്‍ എന്നത് പോലെ ആണ് ആ രംഗങ്ങള്‍ ഒക്കെ അവതരിപ്പിച്ചിരിക്കുന്നത്.

  മഴയുടെ പശ്ചാത്തലം എവിടെയും നിറയുന്നു.മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ നിന്നും ജര്‍മനിയിലെ മഴയിലേക്ക്‌..ഫിഷര്‍ "ഓസ്ബോണ്‍" എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശിഷ്യന്‍ ആണ്.അയാള്‍ എഴുതിയ പുസ്തകം ആണ് "The Element of Crime".കുറ്റവാളികളെ കണ്ടെത്താന്‍ ആയി ഓസ്ബോണ്‍ തയ്യാറാക്കിയ തിയറി ഫിഷറിനെ വളരെയധികം ആകര്‍ഷിക്കുന്നു .ഫിഷര്‍ കയ്റോയില്‍ ആയിരുന്നപ്പോള്‍ അതിന്റെ അറബിക് പരിഭാഷയും നടത്തിയിരുന്നു.ഒരു കുറ്റവാളിയുടെ മനസ്സിലേക്ക് ഇറങ്ങി ചെന്ന് അയാളുടെ നീക്കങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വായതം ആക്കിയാല്‍ ആ കുറ്റവാളിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും എന്നായിരുന്നു ഒസ്ബോണിന്റെ സിദ്ധാന്തം."ക്രമര്‍" എന്ന ഫിഷറിന്റെ പഴയ എതിരാളി ആയിരുന്നു അപ്പോഴത്തെ പോലീസ് ചീഫ്.ഓസ്ബോണ്‍ മാനസികമായി തകര്‍ന്ന നിലയില്‍ ആയിരുന്നു.അയാള്‍ ആരെയോ ഭയപ്പെടുന്നതു പോലെ ഫിഷറിന് തോന്നി.ഫിഷര്‍ അവിടെ തിരകെ വരുന്നത്  "ലോട്ടോ കൊലപാതകങ്ങള്‍" എന്ന് കുപ്രസിദ്ധി നേടിയ കൊലപാതകങ്ങളുടെ പുനര്‍ അന്വേഷണത്തിന് ആയിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ലോട്ടോ കൊലപാതകങ്ങളുടെ രീതിയില്‍ വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നു.ലോട്ടോ കൊലപതകങ്ങളിലെ ഇരകള്‍ ലോട്ടറി വില്‍ക്കുന്ന കൊച്ചു പെണ്‍കുട്ടികല്‍ ആണ്.അവരെ പ്രത്യേക രീതിയില്‍ പൊട്ടിയ കുപ്പി ഉപയോഗിച്ച് ആണ് കൊല ചെയ്തിരുന്നത്.കേസ് ആദ്യം അന്വേഷിച്ചത് ഓസ്ബോണ്‍ ആയിരുന്നു.അയാളുടെ സിദ്ധാന്തങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലയാളി എന്ന് സംശയിക്കുന്ന "ഹാരി ഗ്രേ" ഒരു കാറപകടത്തില്‍ മരണപ്പെട്ടിരുന്നു.അല്ലെങ്കില്‍ ഓസ്ബോണ്‍ അങ്ങനെ വിശ്വസിച്ചിരുന്നു.ഫിഷര്‍ ഒസ്ബോണിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു,ഹാരിയെ അന്വേഷിച്ചു ഇറങ്ങിയ ഒസ്ബോനിന്റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഒരു യാത്ര.അതില്‍ അയാളുടെ കൂടെ "കിം" എന്ന വേശ്യയും പങ്കാളി ആകുന്നു.ഒസ്ബോണിന്റെ സിദ്ധാന്തം അനുസരിച്ച് നടത്തിയ ആ അന്വേഷണം ഫിഷറെ കൊണ്ടെത്തിച്ചത് മറ്റൊരു ലോകത്തിലേക്ക്‌ ആയിരുന്നു.കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  "The Element of Murder" അവതരിപ്പിച്ചിരിക്കുന്നത് ഫിഷറിന്റെ മനസ്സ് അത് പോലെ തന്നെ പ്രേക്ഷകന്‍റെ മുന്നിലേക്ക്‌ തുറന്നുകൊടുത്തു കൊണ്ടായിരുന്നുഅതിനായി മഞ്ഞ വെളിച്ചം കൂടുതല്‍ ആയി ലഭിക്കുന്ന സോഡിയം വേപ്പര്‍ ലാമ്പിന്‍റെ വെളിച്ചത്തില്‍ ആണ് ബാക്കി ഉള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.ചിന്തകള്‍ ആയതു കൊണ്ട് തന്നെ പലയിടത്തും കഥ വഴിമുട്ടി നില്‍ക്കുന്നുണ്ട്.അപ്പോള്‍ സൈക്കാട്രിസ്റ്റ് ഫിഷറിനെ അതില്‍ നിന്നും പുറത്തു കൊണ്ട് വരുന്നും ഉണ്ട്.ഒരു അന്വേഷണ ത്രില്ലര്‍ എന്നതില്‍ ഉപരി  മനുഷ്യ മനസ്സിലൂടെ ഉള്ള ഒരു യാത്രയാണ് ഈ ചിത്രം.ഒരു പ്രത്യേക തരം ദൃശ്യാനുഭവം.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment