Pages

Wednesday, 10 July 2013

LOFT (2008,DUTCH)

LOFT (2008,DUTCH),Genres: Crime | Drama | Mystery | Romance | Thriller
Dir:Erik Van Looy,Stars: Koen De Bouw, Filip Peeters, Matthias Schoenaerts

സൗഹൃദം ;അതിന്‍റെ രസകരമായ പതിവ് രീതികള്‍ വെടിഞ്ഞ് മരണത്തിന്‍റെ കാവലാള്‍ ആകുന്ന സന്ദര്‍ഭങ്ങള്‍ നമ്മള്‍ പലപ്പോഴും കാണാറും വായിക്കാറും ഉണ്ട്..പലപ്പോഴും പരസ്പരം അറിയാവുന്നവര്‍ തമ്മില്‍ ഉള്ള സ്പര്‍ദ്ധ മനസ്സുകളില്‍ യുദ്ധ സമാനമായ ചിന്തകള്‍ ഉണ്ടാക്കുന്നു...ഏതുകാര്യത്തിനും;നല്ലതിനോ ചീത്തയ്ക്കോ..ഒരുമിച്ചു നില്‍ക്കുക എന്നതാണ് സൗഹൃദം എന്ന പദത്തെ കൂടുതല്‍ ഊഷ്മളം ആക്കുന്നതും മറ്റുള്ള ബന്ധങ്ങളില്‍ നിന്നും വ്യത്യസ്തം ആക്കുന്നതും....പ്രണയം എന്നുള്ളത് പലപ്പോഴും ഒന്നോ രണ്ടോ ആളുകളെ സംബന്ധിക്കുന്ന വിഷയം ആണ്...സമൂഹത്തിനു അതില്‍ സദാചാരം എന്ന കപട മുഖം ചാര്‍ത്തി കൊടുക്കാറുമുണ്ട്..സൌഹൃദങ്ങള്‍ ഒരു കാലഘട്ടത്തിന്‍റെ തുടിപ്പാണ് ...അതില്‍ ഉള്‍പ്പെടുന്നവരുടെ ജീവിതം ആണ്...അത് കൊണ്ട് തന്നെ സൌഹൃദം വരുത്തി വയ്ക്കുന്ന ആപത്തുക്കള്‍ സമൂഹത്തിനെ പലപ്പോഴും ബാധിക്കാറുണ്ട്...അത്തരം ഒരു സന്ദര്‍ഭം ആണ് ലോഫ്റ്റ് എന്ന ഡച്ച്‌ ഭാഷയില്‍ ഉള്ള ഈ ബെല്‍ജിയന്‍ ത്രില്ലര്‍ അവതരിപ്പിക്കുന്നത്‌..


കഥ ആരംഭിക്കുന്നത് ഒരു കൊലപാതകത്തോടെ ആണ്..കട്ടിലില്‍ വിലങ്ങു കൊണ്ട് ബന്ധിക്കപ്പെട്ടു കിടക്കുന്ന ഒരു സ്ത്രീ..ആ സ്ത്രീ കൊല്ലപ്പെട്ടു കിടക്കുന്നത് 5 വിവാഹിതരായ സുഹൃത്തുക്കള്‍ തങ്ങളുടെ വിവാഹേതര ജീവിതത്തിനായി ഉപയോഗിക്കുന്ന ഫ്ലാറ്റില്‍ ..അവിടെ രാവിലെ എത്തി ചേരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ ഇത് കാണുന്നു...അയാള്‍ മറ്റുള്ളവരെ വിളിച്ചറിയിക്കുന്നു...അവരെല്ലാം എത്തി ചേരുന്നു...ആ ഫ്ലാറ്റില്‍ കയറാന്‍ ആകെ ഉള്ളത് 5 താക്കോലുകള്‍.... ...ആധുനിക സംവിധാനങ്ങള്‍ എല്ലാം ഉള്ള ആ ഫ്ലാറ്റില്‍ അനധികൃതമായി കടന്നു ചെന്നാല്‍ പ്രവര്‍ത്തിക്കുന്ന അലാറം ഓഫും ആണ്..അതിനാല്‍ അവരില്‍ ഒരാളായിരിക്കും ഈ കൊലപാതകം ചെയ്തത് എന്ന സംശയo അവരില്‍ ഉടലെടുക്കുന്നു...എന്നാല്‍ കൊലപാതകം ആര് ചെയ്തു എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല..പിന്നീട് പോലീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഈ കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങുന്നു...അവരെ ഓരോരുത്തരെയും വെവ്വേറെ ചോദ്യം ചെയ്യുന്നു... അവര്‍ തമ്മില്‍ ഉള്ള ബന്ധങ്ങളും ഇവിടെ വിഷയം ആകുന്നു...ഒരു കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഉള്ളതല്ലാതെ അവര്‍ ഓരോരുത്തരും തമ്മില്‍ ഉള്ള സൗഹൃദത്തിന്റെ കഥ പുറത്തു വരുന്നു...വര്‍ത്തമാന കാലത്ത് നിന്ന് ഭൂത കാലത്തിലേക്കുള്ള സഞ്ചാരം അവരെ പലതിലും ചെന്നെത്തിക്കുന്നു...അവിഹിത ബന്ധങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാം പരാമര്‍ശ വിധേയം ആകുന്നു...പിന്നെ കഥ നീങ്ങുന്നത്‌ പല തലങ്ങളില്‍ ആണ്...കഥാപാത്രങ്ങളെ എല്ലാം തന്നെ സംശയത്തിലേക്ക് നയിക്കുന്നു..കൊല്ലപ്പെട്ടത് ആരുടെ കാമുകി ആണ്.....കൊലപാതകി ആരാണ് എന്നുള്ളത് കണ്ടു പിടിക്കാന്‍ അവര്‍ക്ക് കഴിയുമോ അതോ മറ്റൊരാള്‍ ആയിരിക്കുമോ ആ കൊലപാതകം ചെയ്തിട്ടുണ്ടാവുക ??? ഇതൊക്കെയാണ് ബാക്കി കഥ...


ഒരു പരിധിക്കപ്പുറം ഈ ചിത്രത്തിന്‍റെ കഥ അവലോകനം ചെയ്യാന്‍ ബുദ്ധിമുട്ടാണ്...ഓരോ സീനിലും പ്രേക്ഷകനെ ഇയാള്‍ ആയിരിക്കും കൊലപാതകി എന്ന് തോന്നിപ്പിക്കും..ഇവിടെ ഒരാളെ സംശയത്തിന്‍റെ മുന്നിലേക്ക്‌ ഇട്ടു കൊടുത്തിട്ട് മറ്റൊരാളെ അവസാനം ചൂണ്ടി കാണിച്ച് ഇവനാണ് കൊലപാതകി എന്ന് പറയുന്ന സ്ഥിരം രീതിയല്ല ഈ കഥയില്‍ അവലംബിച്ചിരിക്കുന്നത്... അത് പോലെ തന്നെ ക്ലീഷേ ആയിട്ടുള്ള ക്ലൈമാക്സില്‍ നിന്നും മാറി വ്യത്യസ്തമായ ഒരു അവസാനവും ഈ ത്രില്ലറിന് അവകാശപ്പെടാം..ആഴത്തില്‍ ചില ബന്ധങ്ങള്‍ അവതരിപ്പിച്ചതില്‍ ഉണ്ടായ ചില ഇഴച്ചിലുകള്‍ മാത്രമാണ് ചിലര്‍ക്ക് മുഷിപ്പുണ്ടാക്കുന്ന ഘടകം....ഫ്ലെമിഷ് ചിത്രങ്ങളില്‍ ഉയര്‍ന്ന സ്ഥാനം ആണ് ഈ ചിത്രത്തിനുള്ളത് ...പിന്നീട് ഇംഗ്ലീഷ് ഭാഷയിലേക്ക് റിമേക്ക് ചെയ്തെങ്ങിലും ഈ ചിത്രം അവിടെ അത്രയ്ക്ക് സ്വീകരിക്കപ്പെട്ടില്ല...കഥയേക്കാളും ഈ ചിത്രത്തിന് ജീവന്‍ നല്‍കിയത് ഈ ചിത്രത്തെ അതിന്‍റെ അണിയറക്കാര്‍ സമീപിച്ച രീതി ആണെന്ന് തോന്നുന്നു...പടം കാണുന്നവരുടെ ഉള്ളില്‍ ഉള്ള കുറ്റാന്വേഷകന്‍ പലപ്പോഴും പുറത്തു വരുകയും ..ആകാംക്ഷ പ്രേക്ഷകനില്‍ ഉണ്ടാകാന്‍ ഈ ചിത്രത്തിന് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്.. രണ്ടു മണിക്കൂര്‍ കഴിഞ്ഞു എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കാത്തതും ഈ അന്വേഷണത്തില്‍ കുടുങ്ങി പോയ നമ്മുടെ മനസ്സാണ്..എല്ലാവരും സംശയത്തിന്റെ മുനയില്‍ നില്‍ക്കുന്നത് തന്നെ ഈ ചിത്രത്തിന്‍റെ വിജയങ്ങളില്‍ ഒന്നാണ്...എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു ലോഫ്റ്റ്...ത്രില്ലര്‍ ജനുസ്സില്‍ ഉള്ള ചിത്രങ്ങള്‍ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് തീര്‍ച്ചയായും സമയ നഷ്ടം വരുത്തി വയ്ക്കാത്ത ഒരു ചിത്രമാണ് ലോഫ്റ്റ്...


A mystery behind a murder and the doubts raise towards the 5 friends...Who is the black sheep ??or is there someone else who bears a part???A thrilling experience while watching...Not so easy to guess the culprit as its perfectly committed...My rating for this thriller is 7.5/10..
More reviews @ www.movieholicviews.blogspot.com

No comments:

Post a Comment