Pages

Friday 12 July 2013

THE CHASER (2008,KOREAN)


 THE CHASER (2008,KOREAN) Genre: Thriller ,Dir:-Hong-jin Na,*ing:-Yun-seok Kim, Jung-woo Ha, Yeong-hie Seo

   കൊലപാതകങ്ങള്‍ പണ്ട് മുതലേ ചലച്ചിത്രക്കാരന്മാരുടെ പ്രിയപ്പെട്ട തീം ആയിരുന്നു..ഒരു പ്രണയ കഥ;അല്ലെങ്കില്‍ കോമഡി ചിത്രം സൃഷ്ട്ടിക്കുന്നതിലും എളുപ്പം ആയിരിക്കും ഈ കൊലപാതക ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.."മീരാസ് പാ" എന്ന ട്വിസ്റ്റ്‌ ഒക്കെ ഇട്ടു വന്ന ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ അതാണ്‌ തോന്നിയിട്ടുള്ളത്..പിന്നെ കുറെ വെടിയും പുകയും..അതിന്‍റെ ഇടയ്ക്ക് ചെറിയ ട്വിസ്സുകള്‍ ഉണ്ടാക്കി പ്രേക്ഷകനെ ഹരം പിടിപ്പിക്കുന്ന കുറേ ചിത്രങ്ങള്‍.... കണ്ടിട്ടുണ്ട്..അവയൊന്നും ഒരിക്കലും മോശം ആയിരുന്നില്ല..എനിക്ക് ഇത്തരം ചിത്രങ്ങള്‍ വളരെ ഇഷ്ട്ടമാണ്...അങ്ങനെ ഒരു ദിവസം "Memories of Murder" എന്ന ചിത്രം കണ്ടു..അതോടു കൂടി ഇത്തരം ചിത്രങ്ങളോടുള്ള സമീപനം കുറച്ചൊക്കെ മാറി..നേരത്തെ കണ്ടിട്ടുള്ളതിലും നിന്നും വ്യത്യസ്തമായി ജീവിതം കൂടുതല്‍ അതില്‍ ഉണ്ടായിരുന്നു എന്ന് തോന്നി...പിന്നെ ആ ചിത്രം മനസ്സിന് തരുന്ന പിരി മുറുക്കവും.അതെനിക്കിഷ്ട്ടപെട്ടു ..കൊറിയന്‍ സിനിമകള്‍ എന്ന് പറഞ്ഞാല്‍ കിം-കി-ഡുക് എന്നാ സംവിധായകന്‍റെ മുഖം മനസ്സില്‍ വരുന്ന ഒരു സമയം എനിക്ക്  ഉണ്ടായിരുന്നു...എന്നാല്‍ ആ ചിന്ത" Memoreis of Murder","Vengeance Trilogy" ഒക്കെ മാറ്റിയെടുത്തു..ആ ഗണത്തില്‍ കൂട്ടാന്‍ പറ്റുന്ന ചിത്രമാണ് The Chaser..

   കഥ ഇങ്ങനെ..പോലീസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു കൂട്ടിക്കൊടുപ്പുകാരന്‍ ആണ് ജൂംഗ്-ഹോ..അയാള്‍ പണം മുടക്കി വാങ്ങിച്ച രണ്ടു പെണ്‍കുട്ടികളെ കാണാതാകുന്നു...അവര്‍ ഒളിച്ചോടി പോയതായിരിക്കാം അല്ലെങ്കില്‍ അവരെ ആരെങ്കിലും തട്ടിയെടുത്ത് വിറ്റതായിരിക്കാം എന്ന് അയാള്‍ വിചാരിക്കുന്നു..ഒരിക്കല്‍ പെണ്‍ക്കുട്ടിയെ ആവശ്യപ്പെട്ടു വിളിച്ച ഒരു യുവാവാണ് നേരത്തെ ഉണ്ടായ തിരോധാനങ്ങള്‍ക്ക് പിന്നില്‍ എന്ന് അയാള്‍ കരുതുന്നു..എന്നാല്‍ ആ യുവാവ് ആവശ്യപ്പെട്ടത് പോലെ ഒരു പെണ്‍ക്കുട്ടിയെ ഈ കാര്യം മനസ്സിലാക്കുന്നതിന് മുന്‍പ് അയക്കുകയും ചെയ്യുന്നു...എന്നാല്‍ ജൂംഗ് -ഹോ ആ സ്ത്രീയോട് അവിടെ എത്തിയതിനു ശേഷം തന്നെ വിളിക്കാന്‍ ആവശ്യപ്പെടുന്നു..എന്നാല്‍ അവിടെ നിന്നും വിളി വരുന്നില്ല...സംശയത്തില്‍ ഉള്ള യുവാവിനെ ജൂംഗ്-ഹോ ആകസ്മികമായി  കണ്ടെത്തുന്നു...അയാള്‍ പോലീസില്‍ ഉള്ള സുഹൃത്തുക്കളോട് സഹായം ചോദിക്കുന്നു ..എന്നാല്‍ പോലീസില്‍ ഉള്ള സുഹൃത്തുക്കള്‍ക്ക് അയാളെ സഹായിക്കാന്‍ കഴിയുന്നതിനു മുന്‍പ് അവിടത്തെ രാഷ്ട്രീയ സ്ഥിതി മോശമാകുന്നു..പോലീസിന്‍റെ  മുന്നില്‍ കൊണ്ട് വന്ന യുവാവ് താന്‍ കുറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയുന്നു..രാഷ്ട്രീയ സംഭവ വികാസങ്ങളില്‍  നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി തെളിയാതെ കിടക്കുന്ന കേസുകള്‍ കുത്തിപ്പൊക്കി അയാളാണ് അതെല്ലാം ചെയ്തതെന്ന് വരുത്താന്‍ അവര്‍ ശ്രമിക്കുന്നു...എന്നാല്‍ ആ യുവാവ് കൊലപതാകത്തിന്റെ എണ്ണം വീണ്ടും കൂട്ടുന്നു..കൂടുതല്‍ കൊലപാതകങ്ങള്‍ അയാള്‍ ഏറ്റു പറയുന്നു...എന്നാല്‍ തെളിവുകള്‍ ഒന്നും ഇല്ല അത് സ്ഥാപിക്കാന്‍...

അവിടത്തെ നിയമം അനുസരിച്ച് പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ തെളിവുകള്‍ കിട്ടി ഇല്ലെങ്കില്‍ ആ യുവാവിനെ വെറുതെ വിടേണ്ടി വരും..അയാള്‍ പറഞ്ഞത് വിശ്വസിക്കാതെ ജൂംഗ് -ഹോ തന്‍റേതായ രീതിയില്‍ അന്വേഷിക്കുന്നു..പോലീസ് അവരുടെ രീതിയിലും...ആ യുവാവ് പറഞ്ഞതാണോ സത്യം???അതോ മറ്റു വല്ലതും ഇതിലുണ്ടോ???പന്ത്രണ്ടു മണിക്കൂറില്‍ തെളിവുകള്‍ കിട്ടുമോ???സത്യങ്ങളുടെ കുരുക്കഴിക്കാന്‍ അവര്‍ക്ക് സാധിക്കുമോ???ആ സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു???അവരുടെ തിരോധാനത്തില്‍ യുവാവിന്‍റെ പങ്കെന്ത്???ഇത്രയും ചോദ്യങ്ങളുടെ ഉത്തരം ആണ് ചിത്രം...

 കൊറിയന്‍ ചിത്രങ്ങളില്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് നായകന്‍റെ അവതരണം...നമ്മുടെ സിനിമകളില്‍ കാണുന്ന സല്‍ഗുണ സമ്പന്നന്‍ ആയ നായകന്മാരില്‍ നിന്നും പലപ്പോഴും വിഭിന്നം ആണവര്‍... ;പലരും വില്ലന്മാരെക്കാളും വൃത്തിക്കെട്ടവര്‍ എന്ന് തോന്നി പോകും...കൊറിയന്‍ ചിത്രങ്ങളിലെ ക്ലിഷേ ആയിട്ടുണ്ട്‌ നായകാവതരണം...പക്ഷെ അത് കൊണ്ടായിരിക്കാം യാഥാര്‍ത്യത്തില്‍ നിന്നും അകന്നു പോകുന്ന കഥ ആണെങ്കിലും വിശ്വസനീയത ഈ ചിത്രങ്ങളില്‍ തോന്നുന്നത്..വളരെയധികം മികച്ച ഒരു ത്രില്ലര്‍ എന്ന് തന്നെ പറയാം ഈ ചിത്രത്തിനെക്കുറിച്ച്...കൊറിയന്‍ ചിത്രങ്ങളില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ പെടുത്താവുന്ന ഒരു ചിത്രം...നായകനും വില്ലനും എല്ലാം ഈ ചിത്രത്തില്‍ നമ്മളില്‍ കാണപ്പെടുന്ന ആരൊക്കെയോ ആയി തോന്നി...മരണത്തിന്‍റെ ഭീകരത കാണിക്കുന്ന ചോരയും ഈ ചിത്രത്തില്‍ കുറവാണ്..എന്നാല്‍ കാണിക്കുന്ന ചോരയ്ക്ക് അതിന്റെ ഭീകര മുഖവും കാണിക്കുന്നു...ചില കൊലപാതക  ഭാഗങ്ങള്‍ അലോസരപ്പെടുത്തും...പക്ഷെ ഈ ചിത്രത്തിന് അത്യാവശ്യം ആയ രീതിയില്‍ ആണ് അത് അവതരിപ്പിച്ചിരിക്കുന്നത്..തീര്‍ച്ചയായും കാണേണ്ട ഒന്ന് ആണിത്...


  An amazing thriller...sometimes we forget that its a movie due to the lack luster of heroic deeds as we expect from most of the thriller flicks out there...Catch this flick in your movie collection..it won't disappoint the one's who needs a variety experience in watching a thriller..My rating to this movie is 9/10...These are the movies where I might feel bad with imdb ratings..


More reviews @ www.movieholicviews.blogspot.com




No comments:

Post a Comment