Pages

Tuesday, 2 July 2013

BLACK CAT,WHITE CAT aka "Crna macka, beli macor" (1998,ROMANI)



BLACK CAT,WHITE CAT aka "Crna macka, beli macor" (1998,ROMANI, Comedy | Music | Romance CREW:-Dir: Eric Kusturica,Starring :- Bajram Severdzan, Srdjan Todorovic, Branka Katic)

പലപ്പോഴും മറു ഭാഷകളിലെ തമാശ പടങ്ങള്‍ കാണുമ്പോഴാണ് മലയാള സിനിമയിലെ തമാശകളുടെ വില അറിയുന്നത്..സ്ലാപ്സ്ടിക് കോമഡിയുടെ പേരില്‍ പടച്ചു വിടുന്നത് അവരുടെ ഭാഷകളില്‍ വലിയ കാര്യം ആയിരിക്കും...പക്ഷെ മനസ്സ് തുറന്നു ചിരിക്കാന്‍ ഉള്ള കുറെ ഏറെ ചിത്രങ്ങള്‍ നമ്മുടെ ഈ കൊച്ചു സിനിമ ലോകത്തുനിന്നും വന്നിട്ടുണ്ട്..അവയൊക്കെ മറ്റുള്ള ലോക ഭാഷകളില്‍ അവതരിപ്പിക്കാന്‍ പോന്ന നടന്മാര്‍ വിരളമാണ് ..അത് കൊണ്ട് തന്നെ ഞാന്‍ പലപ്പോഴും മറ്റു ഭാഷകളിലെ തമാശ പടങ്ങള്‍ കാണാന്‍ താല്പര്യം കാണിക്കാറും ഇല്ല..ചാപ്ലിന്‍ സിനിമകളും..പിന്നെ ജിം കാരി ,ആദം സാന്റ്ലര്‍ തുടങ്ങി കുറച്ചു നടന്മാരുടെ ചിത്രങ്ങള്‍ കാണാറുണ്ട്‌.... .. . ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയത് മുതല്‍ കാണുന്നത് കൊണ്ടാകാം അവരോടൊക്കെ ഒരിഷ്ടം..വേറെയും നടന്മാര്‍ ഉണ്ടാകാം..എന്നാലും ഞാന്‍ അധികം കണ്ടിട്ടില്ല...

ഇത്രയൊക്കെ പറഞ്ഞത് ഇന്ന് ഞാന്‍ കണ്ട ചിത്രത്തെക്കുറിച്ച് പറയാന്‍ ഒരു മുഖവുര ആവശ്യം ആണെന്ന് തോന്നി..എമിര്‍ കുസ്ടുരിക എന്ന സംവിധായകനെ കുറിച്ച് കേട്ടിട്ടാണ് Black Cat White Cat ,Underground,Time of Gypsies ഒക്കെ ഡൌണ്‍ ലോഡ് ചെയ്തത്..എന്നാല്‍ തമാശയുടെ പിന്‍ബലത്തില്‍ ഉള്ള ആ ചിത്രങ്ങള്‍ ഒക്കെ മേല്‍ പറഞ്ഞ കാരണങ്ങളാല്‍ കാണാന്‍ തോന്നിയില്ല..പലപ്പോഴും അടിവസ്ത്രം ഇട്ടു ഓടുന്നതും തല്ലു കൊള്ളുന്നതും ഒക്കെ ആണ് അവരുടെ തമാശ എന്നൊരു തോന്നല്‍ ഉള്ളതാകാം കാരണം..സിനിമയെക്കുറിച്ച് ആധികാരികമായി പറഞ്ഞു തന്നിരുന്ന ഒരു സുഹൃത്ത്‌ അല്ലെങ്കില്‍ ഇത്തരം സിനിമകള്‍ എനിക്ക് പറഞ്ഞു തരുന്ന റോക്കി ചേട്ടന്‍ ആണ് ഇന്നലെ ഈ പടം ഇന്നലെ suggest ചെയ്തത്..അസാധ്യ കോമഡി ആണെന്ന് പറഞ്ഞപ്പോള്‍ കാണാന്‍ ഒരു താല്പര്യം തോന്നി...ലിജോ ഈ പടം ഒക്കെ കണ്ടിട്ടാണ് അമേന്‍ എടുത്തത്‌ എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആഗ്രഹം തോന്നി...അങ്ങനെ അത് സംഭവിച്ചു...ഞാന്‍ Black Cat White Cat കണ്ടു..

ആദ്യം തന്നെ അമേന്‍ ഇതിന്‍റെ കോപി ഒന്നും അല്ല..പക്ഷെ ഇതിന്റെ അതെ ambience ആണ് അമേനും..ഇനി കഥയിലേക്ക്..പേര് എഴുതി കാണിക്കുന്നത് മുതല്‍ തുടങ്ങുന്നു ഇതിന്‍റെ വ്യത്യസ്തത...ഒരു കറുത്തതും വെളുത്തതും ആയ പൂച്ചകളെ കാണിച്ച് ചിത്രത്തിന്‍റെ പേര് പറയാതെ പറഞ്ഞു...കഥ എന്ന് പറയാന്‍ ഭയങ്കര സംഭവം ഒന്നുമില്ല...തരികിട പരിപാടികളുടെ ഉസ്താദ് ആയ മാട്കോ തന്‍റെ 17 വയസ്സുകാരന്‍ മകനുമായി ജീവിക്കുന്നു...തട്ടിപ്പുകള്‍ എല്ലാം തകര്‍ന്നു പാപ്പരാണ് മാട്കോ ...അയാള്‍ ഒരു മാഫിയ തലവന്‍ ആയ Dadanഉം കൂടി ഒരു പുതിയ തട്ടിപ്പിന് ആസൂത്രണം ചെയ്യുന്നു..എന്നാല്‍ Dadan മട്കൊയെ പറ്റിക്കുന്നു;മാട്കോ അറിയാതെ..Dadanഉ പണം തിരിച്ചു നല്‍കാന്‍ ആകാതെ വരുന്ന മറ്റ്കൊയോട് അയാളുടെ മകന്‍ സാരെയേ Dadan ന്‍റെ കുള്ളയും പ്രായത്തില്‍ മൂത്തതും ആയ സഹോദരി അഫ്രോടിടയെ കല്യാണം കഴിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്നു...എന്നാല്‍ സാരയ്ക്ക് ഐടയെ ആണിഷ്ട്ടം ..കുള്ളയായ അഫ്രോടിട്ടയ്ക്ക് നല്ല നീളമുള്ള വരന്‍ വേണമെന്ന് വാശിയും..എന്നാല്‍ എല്ലാ എതിര്‍പ്പിനെയും അവഗണിച്ചു അവരുടെ കല്യാണം നടത്താന്‍ തീരുമാനിക്കുന്നു..എന്നാല്‍ കല്യാണ ദിവസം കുറെ സംഭവങ്ങള്‍ ഉണ്ടാകുന്നു..പ്രശസ്ത മാഫിയ തലവന്‍ ഗ്രെഗയും കൊച്ചു മക്കളും എതുന്നതോട് കൂടി കഥ മാറുന്നു...പിന്നെ നടക്കുന്നതൊക്കെ രസകരം ആണ്...ചിരിക്കാന്‍ ധാരാളം ഉണ്ട്...സാരയുo ഐടയും ഒന്നിക്കുമോ ;അഫ്രോടിട്ടയ്ക്ക് നീളമുള്ള വരനെ കിട്ടുമോ എന്നുള്ളതൊക്കെ ബാക്കിയുള്ള കഥ...

സിനിമയുടെ പേരും കഥയുമായി ഉള്ള ബന്ധം പറയേണ്ട ഒന്നാണ്...എല്ലാത്തിനും സാക്ഷിയായി രണ്ടു പൂച്ചകള്‍;കറുത്തതും വെളുത്തതും...അവര്‍ മിക്ക രംഗങ്ങളും പിടിച്ചടുക്കിയിരിക്കുന്നു...ക്ലൈമാക്സില്‍ പ്രാധാന്യം ഉള്ള പാത്രങ്ങള്‍ ആണവര്‍......അത് പോലെ തന്നെ പൊളിഞ്ഞ കാര്‍ തിന്നുന്ന ഒരു പന്നി..അതിനെയും സ്ഥിരം കാണിക്കുന്നുണ്ട്...അഭിനയം എടുത്തു പറയേണ്ടതാണ്..ഇവരെ ഒക്കെ കണ്ടപ്പോള്‍ ശരിക്കും കൂതറ ലുക്ക്‌ തോന്നും..എന്നാല്‍ അഭിനയവും മുഖത്ത് വരുത്തിയ മാറ്റങ്ങളും ആണ് യഥാര്‍ത്ഥ കാരണം..സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത..നേരത്തെ പറഞ്ഞ അമേന്‍ ambience അതിലാണ്...അമേനില്‍ ഉപയോഗിച്ചിരിക്കുന്ന സംഗീത pattern ഇതിനോട് സാമ്യം ഉള്ളതായി തോന്നി..കോപ്പി അല്ല ഉദ്ദേശിച്ചത്...പക്ഷെ അതെ ഒരു ഫീലിംഗ് ഉണ്ട് ഇതില്‍........

കുസ്ടുരിക എന്നാ സംവിധായകന്‍റെ മികവ് ചിത്രത്തില്‍ മുഴുവനും കാണാം...കഥയില്ലായ്മ അദ്ദേഹം സിറ്റുവേഷന്‍ കോമഡി ഉപയോഗിച്ച് പരിഹരിച്ചു..ഒരു പക്ഷെ അതായിരിക്കും അദ്ധേഹത്തിന്റെ സ്റ്റൈല്‍......എന്തായാലും ഒരു നഷ്ട്ടം ആകില്ല ഈ ചിത്രം കാണുന്നത് കൊണ്ട്..എനിക്ക് വളരെയധികം ഇഷ്ട്ടപെട്ടു...ഇനി കുസ്ടുരികയുടെ ബാക്കിയുള്ള സിനിമകള്‍ കാണാന്‍ ഒരു താല്പര്യം തോന്നി തുടങ്ങി...എനിക്ക് പരിചയം ഇല്ലാന്ന് കരുതി മഹാന്മാര്‍ അങ്ങനെ ആകാതെ ആകുന്നില്ലല്ലോ..

A movie blended with situational comedies and it also pleases the audience,resulting in a nice musical comedy...watch this for the variety of music and comedy it presents to the audience..My rating for the movie is 9/10!!

No comments:

Post a Comment