Pages

Thursday, 4 July 2013

BIG FISH (2003,ENGLISH)



                        BIG FISH (2003,ENGLISH)
                        Genres: Adventure | Drama | Fantasy
                        Crew:-Dir:-TIM BURTON,
                                 *ing :- Ewan McGregor, Albert Finney, Billy Crudup

      കുട്ടിക്കാലത്തു കേള്‍ക്കുന്ന മുത്തശ്ശി കഥകള്‍ എല്ലാം തന്നെ കള്ളമാണെന്ന് മനസ്സിലാകുന്ന പ്രായം-പലപ്പോഴും നമ്മുടെ ഉള്ളിലെ നന്മകള്‍ കുറച്ചൊക്കെ മാഞ്ഞു പോകുന്ന ആ അവസ്ഥ..ജീവിതത്തിലെ നന്മകള്‍ പലതും നമുക്ക് ലഭിച്ചത് കുട്ടിക്കാലത്തെ ആ മുത്തശ്ശി കഥകളിലൂടെ ആയിരിക്കാം പലര്‍ക്കും..ജീവിതത്തെ വേറെ ഒരു കണ്ണ് കൊണ്ട് നോക്കുന്ന പ്രായത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു തരുന്ന കഥകളില്‍ പലപ്പോഴും ആ അതിശയോക്തി കാണാം..അത്തരമൊരു പ്രമേയം ആണ് Big Fish കൈകാര്യം ചെയ്യുന്നതും..മായികമായ ലോകങ്ങളുടെ കഥ പറയുന്നതില്‍ പലപ്പോഴും അതിശയിപ്പിച്ചിട്ടുള്ള Tim Burton എന്ന മാന്ത്രികന്‍റെ സംവിധാനത്തില്‍ വന്ന ചിത്രം...കുട്ടിക്കാലത്ത് കണ്ട Edward Scissorhands,Batman,Batman Returns, പിന്നീട് വന്ന Charlie and the Chocolate Factory,Alice in Wonderland ,Sweeney Todd എന്നിവയുടെ സംവിധായകന്‍ ആണ് ടിം..ചിത്രങ്ങള്‍ എല്ലാം കൈകാര്യം ചെയ്തിരുന്നത് മാന്ത്രികമായ ഒരു ലോകം ആയിരുന്നു...പലപ്പോഴും സ്വപ്നങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന ലോകം..എന്നാല്‍ Big Fish അത്തരം ഒരു കഥ പറയുന്ന അച്ഛന്റെയും...അത് അവിശ്വസിക്കുന്ന പ്രായത്തില്‍ എത്തിയ മകന്റെയും കഥ പറയുന്നു...


    കഥ ഇങ്ങനെ..Ed Bloom തന്‍റെ ജീവിത കഥ മകനായ വില്ലിന് പറഞ്ഞു കൊടുക്കുന്നത് രസകരമായ രീതിയിലാണ്...അതിശയോക്തി നിറഞ്ഞു നില്‍ക്കുന്നതായി തോന്നാവുന്ന കഥകള്‍..... ആണ് Ed പറഞ്ഞു കൊടുക്കുന്നത്..മനോഹരമായി കഥ പറയുന്ന Edന്‍റെ കഥകള്‍ എല്ലാര്‍ക്കും ഇഷ്ടം ആണ്..ഭാര്യയെ കണ്ടു മുട്ടിയത്‌ മുതല്‍ വില്‍ ജനിച്ചത് ..എന്ന് വേണ്ട Ed തന്‍റെ ജീവിതം മുഴുവന്‍ മനോഹരമായ ഒരു മുത്തശ്ശി കഥ പോലെയാണ് അവതരിപ്പിച്ചിരുന്നത്..ഒരു  വലിയ മീനാണ് Edഇന്‍റെ കഥകളിലെ പ്രധാന  കഥാപാത്രം...അത് മാത്രമല്ല നീളം കൂടിയ മനുഷ്യന്‍,രാത്രിയില്‍ Werewolf ആയി മാറുന്ന മനുഷ്യന്‍,രണ്ടു തലയും ഒരു ഉടലും ഉള്ള സഹോദരിമാര്‍ ഒക്കെയും Edന്‍റെ കഥാപാത്രങ്ങള്‍ ആണ്..വില്ലിന്റെ ജനനം നടന്ന ദിവസത്തെ കുറിച്ചും പറയാനുണ്ട് Edന്‍റെ കഥ...

  എന്നാല്‍ വില്‍ മുതിര്‍ന്നപ്പോള്‍ കുട്ടി കാലത്ത് വിശ്വസിച്ചിരുന്ന കഥകള്‍ എല്ലാം ഒരു വലിയ കള്ളം ആണെന്ന് മനസ്സിലാക്കുന്നു...വിവാഹ നാളില്‍ തന്‍റെ വധുവിനോടും കഥകള്‍ പറയുന്ന Edനോട് കഥ പറയുന്ന വില്ലിന് അച്ഛനോട് ദേഷ്യം തോന്നുന്നു..അങ്ങനെ അവര്‍ 3 വര്‍ഷത്തോളം സംസാരിക്കാതെ ഇരിക്കുന്നു...അവസാനം Ed മരിക്കാറായപ്പോള്‍ ഗര്‍ഭിണി ആയ ഭാര്യയേയും കൂട്ടി വില്‍ അച്ഛന്റെ അടുക്കല്‍ വരുന്നു..വില്ലിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും Edന്‍റെ കഥകള്‍ ഇഷ്ടമായിരുന്നു...വില്‍ Ed നോട് കുട്ടിക്കാലത്തെ ആ കഥകളുടെ സത്യാവസ്ഥ ചോദിക്കുന്നു..അവയൊക്കെ സത്യം ആണെന് Ed പറയുന്നു..അച്ഛന്റെ ജീവിതം വില്ലിന് തികച്ചും അജ്ഞാതം ആയിരുന്നു...അതിശയോക്തി ഉള്ള കഥകളിലൂടെ ആയിരുന്നു Ed ജീവിച്ചിരുന്നത്...തന്നെ മനസ്സിലാക്കാത്തത് ആണ് വില്ലിന്റെ തെറ്റ് എന്ന് Ed പറയുന്നു...അങ്ങനെ വില്‍ അച്ഛന്റെ ജീവിത സത്യം അന്വേഷിച്ചു ഇറങ്ങുന്നു...പലപ്പോഴും ;തന്‍റെ ജനന സമയത്ത് പോലും അടുത്തില്ലാതിരുന്ന അച്ഛന് മറ്റൊരു കുടുംബം ഉണ്ടെന്നു സ്വയം വിശ്വസിക്കുന്ന വില്‍  സത്യാവസ്ഥ അന്വേഷിച്ചു പോകുന്നു...എന്നാല്‍ തന്‍റെ വിശ്വാസങ്ങള്‍ കുറച്ചൊക്കെ തെറ്റായിരുന്നു എന്ന് വില്‍ മനസ്സിലാക്കുന്നു...തിരിച്ചെത്തുന്ന വില്‍ മരണ കിടക്കയില്‍ ആയ Ed ന്‍റെ അടുത്തേക്ക് പോകുന്നു...അതിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ വില്ലിന്റെ വിശ്വാസങ്ങളെ മാറ്റി മറിക്കുന്നു..ശരിക്കും ആ കഥകളില്‍ ഉണ്ടായിരുന്നത് എന്തായിരുന്നു???.അതാണ്‌ ബാക്കി ഉള്ള കഥ...


      ജീവിതത്തിലെ സംഭവങ്ങള്‍ എല്ലാം അതിന്‍റെ നേരായ രീതിയില്‍ പറയുന്നതിലും ഒരു കഥയുടെ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഉള്ള ഗുണങ്ങള്‍" " Life of Pi യില്‍ കണ്ടതാണ്...അത്തരമൊരു രീതി ആണ് ഇതിലും അവലംബിച്ചിരിക്കുന്നത്...എനിക്ക് ലൈഫ് ഓഫ് പൈ പോലെ തന്നെ വളരെയധികം ഇഷ്ടമായി ബിഗ്‌ ഫിഷും...പശ്ചാത്തല സംഗീതം വളരെയധികം പ്രശംസയും അംഗീകാരവും നേടിയതാണ്...ഒരു കഥ പറയുന്ന ലാഘവത്തോടെ ജീവിതത്തെ സമീപിച്ച  Ed എന്ന കഥാപാത്രവും...അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രങ്ങളും എല്ലാം ചിത്രം തീര്‍ന്നാലും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്..നിറം കുറഞ്ഞ ജീവിതം എല്ലാവരിലും മുഷിപ്പ് ഉണ്ടാക്കുന്നു..എന്നാല്‍ നിറം പിടിപ്പിച്ച ജീവിതങ്ങള്‍.... പലപ്പോഴും ജീവിതത്തോടുള്ള സമീപനം മാറ്റുന്നു ...ജീവിതത്തെ നാം എങ്ങനെ സമീപിക്കുന്നുവോ അതാണ്‌ നമുക്ക് ജീവിതവും തിരിച്ചു നല്‍കുന്നത് എന്നുള്ള ഒരു കൊച്ചു സന്ദേശം ഈ ചിത്രം നമുക്ക് നല്‍കുന്നുണ്ട്...ഞാനും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു..ആരാലും പിടിക്കാന്‍ കഴിയാത്ത ആ വലിയ മത്സ്യം ആകുവാന്‍ വേണ്ടി...കണ്ടു നോക്കു ..തീര്‍ച്ചയായും നിങ്ങള്‍ക്കും തോന്നും...മരണത്തെ പോലും തോല്‍പ്പിച്ചു അമരത്വം വാങ്ങുന്ന Ed ആകാന്‍ ഉള്ള കൊതി...(അമൃത് കഴിച്ചല്ല അങ്ങനെ ആകുന്നത് ..അതെങ്ങനെ ആണെന്നുള്ളത്‌ ചിത്രം കാണുമ്പോള്‍ മനസ്സിലാകും)


     A visual treat,surely for the fans of Fantasy/Adventure movies..Films like this bears the "Feel Good" tag and always pass positive energy onto the viewers...Kudos to the brilliant story telling of Tim Burton... It's a movie that shouldn't be missed in one's life..My rating for the movie is 9.5/10....This movie keeps on coming with me!!
 
My movie reviews on www.movieholicviews.blogspot.com

No comments:

Post a Comment