1871. L. A Confidential (English, 1997)
Thriller, Action
⭐⭐⭐⭐⭐/5
ആക്ഷൻ ത്രില്ലർ സിനിമകളുടെ ഫാൻസിന് മസ്റ്റ് വാച്ച് എന്നു പറയാവുന്ന ഒരു സിനിമയായിട്ട് എനിക്കു തോന്നിയ ഒരു ചിത്രം ആണ് L A Confidential. പണ്ട് കണ്ടതിന്റെ ഓർമ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഏതോ ഒരു റീലിൽ നിന്നും ആണ് റീ- വാച്ച് ചെയ്യണം എന്നുള്ള തോന്നലുണ്ടായത്.
1950 കളിലെ ലോസഞ്ചലസ്. ഭൂമിയിലെ സ്വർഗം ആണ് അവിടെ എന്ന പ്രതീതി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ. പോലീസ് സേനയും ഹോളിവുഡ് എന്ന ഭീമാകാരന്റെ ഒപ്പം സിനിമകളും അത്തരം ഒരു പ്രതിഛായ നിർമിക്കാൻ സഹായിക്കുന്നു.
എന്നാൽ സത്യം അതിന്റെ അപ്പുറം ആയിരുന്നു. മുഖംമൂടി അണിഞ്ഞ ആ നഗരത്തിന്റെ മറ്റൊരു വശം കൂടി ഉണ്ടായിരുന്നു.മിക്കി കോഹൻ എന്ന അധോലോക നായകൻ അയാളുടെ സാമ്രാജ്യത്തിൽ നിന്നും പടിയിറങ്ങിയതിനു ശേഷവും അവിടെ അസ്വസ്ഥം ആണ്.
പോലീസ് സേനയിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അവിടെ ഉള്ള മൂന്നു വ്യത്യസ്ത സ്വഭാവക്കാർ ആയ പോലീസുകാർ ആണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ.
ബഡ് വൈറ്റ് എന്ന പോലീസുകാരൻ ഏതു വഴിയും നീതി നടപ്പിലാക്കാൻ ശ്രമിക്കുന്നു. എഡ് എക്സ്ലി തന്റെ പോലീസ് കരിയറിലൂടെ അയാളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് വളം ഇടുന്നു. ജാക്ക് ആണെങ്കിൽ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടാക്കി പോലീസ് സേനയുടെ പോസ്റ്റർ ബോയ് ആയി മാറുന്നു.
ഈ സമയം നടക്കുന്ന ചില കൊലപാതകങ്ങളിൽ പോലീസ് സേനയിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നു. അവിടെ നിന്നും സിനിമയുടെ ലെവൽ മാറുകയാണ്.
ഓൾഡ് സ്കൂൾ ബാഡ് - ഗുഡ് കോപ്പ് രീതിയിൽ ആണ് L. A Confidential സഞ്ചരിക്കുന്നത്. പല സിനിമകളിലും പണ്ട് കണ്ടിട്ടുള്ള രീതി തന്നെ ആണ് ഇതിലും ഉള്ളത്.
പക്ഷെ സിനിമയുടെ Neo-Noir അവതരണവും സംഭാഷണങ്ങളും എല്ലാം സാധാരണക്കാരന്റെ ഭാഷയിൽ മാസ് ആയി മാറുന്നുണ്ട് പലപ്പോഴും.
ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ചിരുന്ന നഗരത്തിലെ ഇരുണ്ട യാഥാർഥ്യങ്ങൾ ഓരോന്നായി പുറത്തു വരുമ്പോൾ കഥാപാത്രങ്ങൾ പലരും അവർ പുറത്തു കാണിച്ചിരുന്ന സ്വഭാവത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നുണ്ട്.
The Untouchables ഒക്കെ നൽകുന്ന അതെ വൈബ് ആണ് L. A Confidential ഉം നൽകുന്നത്.
കെവിൻ സ്‌പേസി, റസൽ ക്രോ, ഗയ് പിയേഴ്‌സ് തുടങ്ങിയവരുടെ പ്രൈം ടൈമിൽ ഇറങ്ങിയ സിനിമയിൽ അതിന്റേതായ എനർജി കഥാപാത്രങ്ങൾക്ക് ഉണ്ട് താനും.
എന്നേ സംബന്ധിച്ച് പെർഫെക്റ്റ് എന്ന് പറയാവുന്ന ഒരു ആക്ഷൻ നിയോ - നോയർ ത്രില്ലർ ആണ് L. A Confidential.ഇപ്പോൾ കണ്ടപ്പോഴും ആദ്യമായി കാണുന്ന അതെ മൂഡിൽ തന്നെ ആണ് സിനിമ കണ്ടു തീർത്തത്.
സിനിമ Plex ൽ സ്ട്രീം ചെയ്യുന്നുണ്ട്.
Download: t.me/mhviews1