1865. Blink Twice (English, 2024)
Phsycological Thriller
⭐⭐⭐½ /5
Blink Twice കണ്ടു തുടങ്ങുമ്പോൾ ഉള്ള ചിന്ത ഇത് Knives Out പോലെ ആയിരിക്കുമോ അതോ Get Out അല്ലെങ്കിൽ Midsommar പോലെയോ And Then There Were None ഒക്കെ പോലെ ആയിരിക്കുമോ എന്നതായിരുന്നു.
Blink ട്വിസ് ന്റെ തുടക്കത്തിൽ ഇത്തരം സംശയം ഉണ്ടാവുക സാധാരണമാണ്.
കാരണം സിനിമയുടെ തുടക്കത്തിൽ ഉള്ള സെറ്റിങ് എല്ലാം ഈ ഒരു സംശയം മനസ്സിൽ ഉണ്ടാക്കും.
കോടീശ്വരനായ സ്ലേറ്റർ കിങ് എന്തിനാണ് സാധാരണക്കാരായ ഫ്രീഡയെയും ജെസ്സിനെയും അയാളുടെ സ്വകാര്യ ദ്വീപിലേക്കു ക്ഷണിച്ചത് എന്നതൊരു ചോദ്യം തന്നെയാണ്. ആ സംശയം മനസ്സിൽ ഉണ്ടായിരുന്നു.
എന്നാൽ, അവിടെ ചെല്ലുമ്പോൾ തുടക്കത്തിൽ അസ്വഭാവികമായി ഒന്നും കാണുന്നില്ല. കുറേ ആളുകൾ ജീവിതം ആഘോഷിക്കുകയാണ്. ലഹരി, മികച്ചു ജീവിത സാഹചര്യങ്ങൾ, ഭക്ഷണം എന്ന് വേണ്ട ഒരു വെക്കേഷൻ ആഘോഷിക്കാൻ ഉള്ളത് എല്ലാം അവിടെ ഉണ്ട്.
എന്നാൽ സംശയത്തിന്റെ മറ പിന്നീട് പലപ്പോഴായി പുറത്തു വരുന്നുണ്ടായിരുന്നു. അതിലേക്കു എത്തുമ്പോൾ ആണ്, സിനിമയുടെ കഥ മാറുന്നത്.
സ്ത്രീ പക്ഷ - പവർ പൊളിറ്റിക്സ് പറഞ്ഞു തുടങ്ങുന്ന സിനിമ അങ്ങനെ ഒരു ആംഗിളിൽ എടുത്തിട്ടുണ്ടെങ്കിലും കൂടുതൽ അതിനെ കുറിച്ച് ചിന്തിക്കാൻ മെനക്കെട്ടില്ല.
സിനിമയിലെ സൈക്കലോജിക്കൽ വശവും പിന്നീട് അതിൽ നിന്നും വരുന്ന വയലൻസ് ഒക്കെ ആണ് നന്നായി തോന്നിയത്. അതിനൊപ്പം അത്തരത്തിൽ ഒരു ക്ലൈമാക്സ് satisfying ആയിരുന്നു.
സിനിമയുടെ പ്രധാന കഥയിലേക്ക് വരാൻ ധാരാളം സമയം എടുത്തത് പോലെ തോന്നിയത് പെട്ടെന്ന് അവസാനിച്ചു ക്ലൈമാക്സും ആണ് സിനിമ പൂർണ തൃപ്തി നൽകാത്തത് എന്ന് തോന്നി.
അത് പോലെ സമാനമായ കഥാ തന്തു ഉള്ള സിനിമകളിൽ തരക്കേടില്ലാത്ത ഒരെണ്ണം എന്ന ഫീൽ ആണ് അവസാനം ഉണ്ടായത്.
ചിത്രത്തിന്റെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്
No comments:
Post a Comment