Pages

Tuesday, 14 May 2024

1794. The Ministry of Ungentlemanly Warfare (English, 2024)

1794. The Ministry of Ungentlemanly Warfare (English, 2024)

         Action, Thriller, War



⭐⭐⭐⭐⭐/5


   ഈ സിനിമയുടെ ഓപ്പണിങ് സീൻ ഉണ്ട്. വെറും മാസ് എന്ന് പറഞ്ഞാൽ പോരാ. കിടിലൻ മാസ്.സിനിമയുടെ തുടക്കത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ചർച്ചിലിന്റെ കാലത്തെ രഹസ്യ ഫയലുകൾ പുറത്തായ കാര്യം മാത്രം ആണ് പ്രേക്ഷകന്റെ മുന്നിൽ ഈ സീനിന്റെ മുന്നേ സിനിമയെക്കുറിച്ചുള്ള വിവരം. അവിടെ നിന്നും പിന്നെ സിനിമ ഒരു പോക്ക് ആയിരുന്നു. മാസ്സും, സ്റ്റൈലും അതിനൊപ്പിച്ചുള്ള ബി ജീ എമ്മും അതിനൊപ്പം ഹെൻറി കാവിൽ, അലൻ റിച്സൻ (Reacher) തുടങ്ങി ഒരു കിടിലൻ താരനിരയും ഒപ്പം അവർക്കൊക്കെ ചേർന്ന കിടിലൻ ഡയലോഗുകളും.


 ഒരു യുദ്ധ സിനിമ എന്ന നിലയിൽ ഉള്ള വൈകാരിക തലങ്ങൾ ഒന്നും ചിത്രത്തിൽ ഇല്ല. പകരം എന്തിനെയും ഏതിനെയും ഏതു വിധേനയും നേരിടാൻ ചങ്കുറപ്പുള്ള ഒരു കൂട്ടം ആളുകളുടെ കഥയാണ് ഈ ഗയ് റിച്ചി ചിത്രം അവതരിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം ആണ് പശ്ചാത്തലം. യുദ്ധത്തിൽ മുന്നേറുന്ന നാസി പടയുടെ നാവിക സേനയുടെ ശക്തി കേന്ദ്രങ്ങളായ യൂ ബോട്ട്, എസ് ബോട്ട് തുടങ്ങി പലതും അവർക്കു നൽകിയ മേൽക്കോയ്മ ബ്രിട്ടനെ ഭയപ്പെടുത്തുന്നു. ഈ അവസരത്തിൽ ആണ് ചർച്ചിൽ കുറച്ചു പേരെ ഒരു ഉദ്യമത്തിന് ഇറക്കുന്നത്. കൊന്നിട്ട് വരാൻ പറഞ്ഞാൽ കൊന്നു തിന്നിട്ട് വരുന്നവരുടെ ഒരു കൂട്ടം ആയിരുന്നു അവർ. സ്വതന്ത്രമായി, സ്വന്തം രീതികളിൽ ജീവിക്കുന്നവർ.


 ഇയാൻ ഫ്ലമിങ്ങിനു ജെയിംസ് ബോണ്ട്‌ എന്ന കഥാപാത്രത്തെ സൃഷ്ടിക്കാൻ പ്രചോദനം ആയ  ഗസ് മാർച്ച്‌ ഫിലിപ്സ് എന്ന കഥാ പാത്രത്തെ ആണ് ഹെൻറി ക്യാവിൽ അവതരിപ്പിക്കുന്നത്. ജെയിംസ് ബോണ്ട്‌  ആയി കാണാൻ ഏറ്റവും ഇഷ്ടമുള്ള നടൻ എനിക്ക് ഹെൻറി ക്യാവിൽ ആണ്. അപ്പോഴേക്കും ജെയിംസ് ബോണ്ടിന്റെ പ്രചോദനം ആയ കഥാപത്രമായി ഹെൻറി സ്‌ക്രീനിൽ നിറഞ്ഞു നിന്നൂ . Reacher ൽ നിന്നും നേരെ ഇറങ്ങി വന്നത് പോലെ ആണ് അലൻ. ഇപ്പൊ തല്ല് പൊട്ടും എന്ന രീതിയിൽ അന്യായ സ്ക്രീൻ പ്രസൻസ്. ഒപ്പം ഉള്ള എല്ലാവരും ഈ ഒരു മൂഡിലും സ്വാഗിലും തന്നെ ആയിരുന്നു.


 ഒരു നല്ല ആക്ഷൻ സിനിമ കാണണമെങ്കിൽ കണ്ടോളൂ. ഇഷ്ടമാകും. സിനിമ എന്തായാലും എന്റെ ഫേവറിറ്റ് ലിസ്റ്റിൽ കയറിയിട്ടുണ്ട്.Inglorius Basterds ന് ശേഷം ആ genre യിൽ ഇഷ്ടപ്പെട്ട അടുത്ത സിനിമ എന്ന് പറയാം. ഡാമിയൻ ലൂയിസിന്റെ ഇതേ പേരിൽ ഉള്ള പുസ്തകത്തെ ആസ്പദം ആക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 


Download link: t.me/mhviews1

No comments:

Post a Comment