Pages

Sunday, 12 March 2023

1673. A Tale of Two Sisters (Korean, 2003)

 

1673. A Tale of Two Sisters (Korean, 2003)
          Horror, Mystery

⭐️⭐️⭐️⭐️ /5



സു - മി തന്റെ വീട്ടിലേക്കു തിരിച്ചു വന്നിരിക്കുക ആണ്‌. അവൾ സഹോദരി ആയ സു - യോനോടും അച്ഛന്റെയും രണ്ടാനമ്മയുടെയും കൂടെ ആണ്‌ താമസിക്കുന്നത്. രണ്ടാനമ്മ സു - യോനെ പലപ്പോഴും ആകാരണമായി ഉപദ്രവിക്കുന്നു എന്ന് മനസ്സിലായ സു - മി അവർക്കു എതിരെ തിരിയുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ആ വീട്ടിൽ വീണ്ടും രണ്ടാനമ്മ സു -യോനെ ഉപദ്രവിക്കുക ആണ്‌.. ഇത് സു - മിയ്ക്ക് മനസ്സിലാകുന്നു.എന്നാൽ അതിനു ശേഷം നടന്ന സംഭവങ്ങളിൽ സത്യം ഏതു മിഥ്യ ഏതു എന്ന് അറിയാതെ പ്രേക്ഷകൻ കുഴയും. കഥ മുന്നോട്ടു പോകുമ്പോൾ അങ്ങനെ ആകും തോന്നുക.

ചെറിയ ഒരു പ്ലോട്ടിൽ തുടങ്ങിയ സിനിമ പിന്നീട് മറ്റ് പല dimension ലും പോകുന്നതാണ് പ്രേക്ഷകന് കാണാൻ കഴിയുക. ക്ലൈമാക്സിൽ അപ്രതീക്ഷിതമായ മറ്റൊരു രീതിയിലേക്ക് കൂടി പോകുമ്പോൾ രണ്ട് സഹോദരിമാരുടെ കഥ കൂടുതൽ താൽപ്പര്യം ഉണർത്തുന്നുണ്ട്. ഈ ചിത്രം കടന്ന് പോകുന്ന genre കൾ സത്യത്തിൽ ഏറെ ഉണ്ട്. അതാണ്‌ സിനിമയുടെ നല്ല വശവും.

ഈ സിനിമ ഏകദേശം 15 വർഷം മുന്നേ കാണുമ്പോൾ ഇത്തരം ഒരു കഥ അപ്രതീക്ഷിതമായിരുന്നു. പിന്നീട് പല ഭാഷകളിലും സമാനമായ കഥകൾ കണ്ടിട്ട് ഉണ്ട്. എന്നാലും ഈ സിനിമയോട് വലിയ ഒരു ഇഷ്ടമുണ്ട്. ആദ്യമായി കാണുമ്പോൾ കുറെ നേരം എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ ഇരുന്ന എനിക്ക് അവസാന അര മണിക്കൂറോളം കിട്ടിയ സിനിമ അനുഭവം അത്ര നല്ലതായിരുന്നു.

A Tale of Two Sisters കാണാത്തവർ ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും ഇപ്പോൾ കാണുമ്പോൾ സിനിമയുടെ തുടക്കം തന്നെ ഒരു പക്ഷെ മൂല കഥ പ്രവചിക്കാനും സാധിച്ചേക്കാം. എന്നാലും ഇത്തരം ഒരു സിനിമയുടെ കഥ അന്ന് തന്ന അനുഭവം ഇപ്പോഴും ഓർമ്മയുള്ളത് കൊണ്ട് തന്നെ എന്നേ സംബന്ധിച്ച് A Tale of Two Sisters മികച്ചത് ആണെന്ന് ആണ്‌ അഭിപ്രായം.

സിനിമയുടെ ലിങ്ക് t.me/mhviews1    ൽ ലഭ്യമാണ്.

No comments:

Post a Comment