Pages

Wednesday, 8 March 2023

1671. Unlocked (Korean, 2023)

 1671. Unlocked (Korean, 2023)

         Mystery, Thriller.

         Streaming on Netflix.



⭐️⭐️⭐️½  /5


   എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ നമ്മുടെ മൊബൈൽ അസാധാരണമായി പെരുമാറാൻ തുടങ്ങിയാൽ എന്താകും ചെയ്യുക? സാധാരണ ഫോൺ വിളിക്കാൻ ഉപയോഗിക്കുന്ന ഉപകരണം എന്നതിൽ നിന്നും ഏറെ മാറിയിരിക്കുന്നത് കൊണ്ട് തന്നെ അത്തരം ഒരു അവസ്ഥ ഉണ്ടാക്കുന്ന അപകടം വലുതാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയ ലീ - നാം - മി അത്തരം ഒരു അവസ്ഥയിൽ ആണ്‌.അവളുടെ ജീവിതവും ജോലിയും എല്ലാം കൈ വിട്ടു പോകുന്ന അവസ്ഥയിലും ആണ്‌.

   


  അവളുടെ ജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങൾക്കും ആരാണ് അല്ലെങ്കിൽ എന്താണ് കാരണം? അവൾ അറിയാതെ അവളുടെ ജീവിതത്തിൽ സംഭവിച്ച പ്രശ്‌നങ്ങളുടെ ദുരൂഹമായ രഹസ്യം അന്വേഷിച്ചു പോവുകയാണ് Unlocked എന്ന സിനിമ.അവസാനത്തോട് അടുക്കുമ്പോൾ ചിത്രം ഒരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം പോലെ ആയി മാറുന്നുണ്ട്.


ഒരു മിസ്റ്ററി ത്രില്ലർ ചിത്രത്തിന് വേണ്ടിയുള്ള എല്ലാ ഘടങ്ങളും നിറഞ്ഞ ചിത്രമാണ് Unlocked. കഥാസന്ദർഭങ്ങൾ, ട്വിസ്റ്റുകൾ എന്നിവയെല്ലാം സിനിമ നല്ല ഒരു അനുഭവം ആക്കി മാറ്റുന്നുണ്ട്. പ്രത്യേകം എടുത്തു പറയാൻ ഉള്ളത് ട്വിസ്റ്റുകളെ കുറിച്ചു ആണ്‌. കഥ ഇത്രയേ ഉള്ളോ എന്ന് കരുതി ഇരിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന ട്വിസ്റ്റുകൾ നന്നായിട്ടു ഉണ്ട്.ഒരു പക്ഷെ സൈബർ ക്രൈമുകളിൽ ഇത്തരം ക്രൈമുകൾ സാധാരണം ആണ്‌. ചിലപ്പോൾ സ്ഥിരം കേൾക്കുകയും ചെയ്യുന്ന സംഭവം പോലും ആകാം.എന്നാൽ അതിലേക്കു കൊറിയൻ ഫ്ലേവർ കൂടി കൂട്ടുമ്പോൾ തരക്കേടില്ലാത്ത സിനിമ ആയി മാറുന്നുണ്ട്.


 തുടക്കത്തിൽ സിനിമയുടെ കഥ ഇങ്ങനെ ആകും, കഥാപത്രങ്ങൾ ഇങ്ങനെ ആകും എന്ന് കരുതിന്നിടത്തു നിന്നും അൽപ്പം predictable ആണെങ്കിലും കുഴപ്പമില്ലാത്ത ട്വിസ്റ്റുകൾ സിനിമയിൽ ഉണ്ട്. കണ്ടു നോക്കുക.



സിനിമയുടെ ലിങ്ക്   t.me/mhviews1 ൽ ലഭ്യമാണ്.

No comments:

Post a Comment