Pages

Sunday, 5 March 2023

1667. Iratta (Malayalam, 2023)

 1667. Iratta (Malayalam, 2023)

         Streaming in Netflix

         

         ⭐️⭐️⭐️⭐️½ /5



  പോലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റ് മരിക്കുന്ന പോലീസുകാരൻ. പോലീസ് സ്റ്റേഷനിൽ വച്ച് ആയതു കൊണ്ട് തന്നെ അത്തരം ഒരു സംഭവം എത്ര മാത്രം പ്രാധാന്യം ഉള്ളത് ആണെന്ന് മനസ്സിലാകുമല്ലോ? പോലീസിന്റെ അന്വേഷണം മുന്നോട്ടു പോകുമ്പോൾ ആണ്‌ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ അവിടെ പലർക്കും ഇഷ്ടമായിരുന്നില്ല എന്ന് മനസിലാകുന്നത്. അത് കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണം ആണ്‌ പിന്നീട് സിനിമയിൽ.


  സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് പറയുന്നതിന് മുന്നേ കുട്ടിക്കാലത്തെ ചുറ്റുപാടുകൾ മനുഷ്യരെ എങ്ങനെ സ്വാധീനിക്കും എന്ന് വ്യക്തമായി പറഞ്ഞു പോകുന്നുണ്ട്. സിനിമയുടെ കേന്ദ്ര കഥയ്ക്കു ഇതുമായി ഉള്ള ബന്ധം ശ്രദ്ധിച്ചാൽ മനസ്സിലാകും. ക്ലൈമാക്സിനെ കുറിച്ചു പറഞ്ഞാൽ നല്ല disturbing ആയ ഒന്നാണ് എന്ന് പറയേണ്ടി വരും. ഓരോ കഥാപാത്രവും അത്തരം ഒരു അവസ്ഥയെ യഥാർത്ഥ ജീവിതത്തിൽ ആയിരുന്നെങ്കിൽ എങ്ങനെ നേരിടുമായിരുന്നു എന്നുള്ള ചിന്ത തന്നെ ഏറെ സങ്കീർണതകൾ ഉള്ളതാണ്.


 നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ഇരട്ട എന്ന ചിത്രം. രോഹിത് എന്ന സംവിധായകനും എഴുത്തുകാരനും നന്നായി ചെയ്ത ചിത്രം ആണ്‌ ഇരട്ട. എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ. ഇഷ്ടപ്പെട്ടൂ എന്ന് പറഞ്ഞാൽ ആ ക്ലൈമാക്സ് നല്ല പോലെ haunt ചെയ്യുന്ന ഒന്നായിട്ട് ആണ്‌ തോന്നിയത്. ഇത്തരം ഒരു കഥ കൊണ്ട് ഉദ്ദേശിച്ചത് എന്താണോ അത് നടന്നു എന്ന് തോന്നി.


കാണാത്തവർ ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കുക.

No comments:

Post a Comment