1527. Maha (Tamil, 2022)
Streaming on Aha
തമിഴിൽ രാക്ഷസൻ പോലെ കുറെ സിനിമകൾ ഒക്കെ ഇറങ്ങിയത് അല്ലെ? അതെ പോലെ ഒരെണ്ണം ആകാം തന്റെ അമ്പതാം ചിത്രത്തിന് കഥ എന്ന് ഹാൻസിക തീരുമാനിച്ചു. ഫണ്ട് ഇറങ്ങി, സിമ്പുവിന്റെ ഡേറ്റ് ഒക്കെ കിട്ടി, cameo appearance ആണ്. ശ്രീകാന്തിനു നല്ല ക്ഷീണം ആണെങ്കിലും പോലീസ് ഓഫീസർ ആയിട്ടാണ് അഭിനയിക്കുന്നത് .അവസാനം തമിഴിലെ എന്നല്ല സകല ഭാഷകളിലെയും സീരിയൽ കില്ലർ സിനിമ ഒക്കെ കണ്ട ആരോ ഒരു സിനിമ എടുക്കുന്നു.
മഹാ എന്നാണ് പേര്. നല്ല ബോറിങ് മേക്കിങ്ങും കൂടി ആകുമ്പോൾ എല്ലാം ശുഭം. മഴക്കാലം ഒക്കെ അല്ലെ നാട്ടിൽ? ഈ സിനിമ കാണുന്ന സമയം കുറച്ചു പേപ്പർ ബോട്ട് ഉണ്ടാക്കി വെള്ളത്തിൽ വിട്ടു കളിച്ചാൽ അത്രയും നിഷ്‌ക്കളങ്ക ബാല്യകാലം എങ്കിലും തിരിച്ചു കിട്ടി എന്ന് പറഞ്ഞു സന്തോഷിക്കാം.
Avoidable

No comments:
Post a Comment