Pages

Sunday, 12 June 2022

1502. The Card Counter (English, 2021)

 1502. The Card Counter (English, 2021)

          Thriller, Drama: Streaming on Amazon Prime (Canada) : RT: 87%, imdb:6.3



     ഒരാൾ തന്റെ ജീവിതത്തെ എങ്ങനെ ആകും കാണുക എന്നത് അയാളുടെ മാനസികാവസ്ഥയും അയാളുടെ ലക്ഷ്യങ്ങളെയും ആശ്രയിച്ചു ഇരിക്കും. ഒരാൾ തന്റെ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്ത ജീവിതത്തിൽ എല്ലാവരിൽ നിന്നും അകന്ന് ഒരു നാടോടിയായി പലയിടത്തും അലഞ്ഞു നടക്കുമ്പോൾ,അയാൾക്ക്‌ ഒരു ലക്ഷ്യം ഉണ്ടാവുക എന്നത് തന്നെ വലിയ ഒരു കാര്യമാണ്. അതിനു പിന്നിൽ ഉള്ള കാരണം തന്റെ ഭൂതക്കാലവുമായി ബന്ധപ്പെട്ടത് കൂടി ആകുമ്പോൾ അയാൾക്ക്‌ ആ ലക്ഷ്യത്തിലേക്കു അടുക്കുമ്പോൾ ഉള്ള ആശ്വാസവും സുന്ദരമാണ്.എന്നാൽ അതിനു ശേഷം അതിനു വിപരീതമായി എന്തെങ്കിലും സംഭവിക്കുക കൂടി ചെയ്താലോ?

     

ഓസ്‌ക്കാർ ഐസക് അവതരിപ്പിക്കുന്ന വില്യം ടെൽ ഇത്തരത്തിൽ ഒരാളാണ്. അയാളുടെ ഭൂതക്കാലത്തിൽ നിന്നും അകന്നു, അയാൾ ചെറിയ തുകകൾ കസിനോകളിൽ ചൂതാടി നേടി ജീവിക്കുന്നു. വലിയ തുകകൾ നേടാൻ ഉള്ള, ബ്ളാക് ജാക്കിൽ പ്രാവീണ്യം ഉണ്ടെങ്കിലും അതിനു അയാൾ മുതിരുന്നില്ല. അപ്പോഴാണ് അയാൾ ഒരു യുവാവിനെ പരിചയപ്പെടുന്നത്. താൽക്കാലികം ആയെങ്കിലും അയാൾ തന്റെ ജീവിതം അവനു വേണ്ടി മാറ്റാൻ തീരുമാനിച്ചു. ആരാണ് അവൻ? എന്താണ് ടെല്ലിന്റെ ഭൂതക്കാലം? നേരത്തെ പറഞ്ഞത് പോലെ എന്താണ് അവസാനം സംഭവിക്കുന്നത്? ഇതിനെല്ലാം ഉത്തരം ആണ്‌ The Card Counter എന്ന സിനിമ നൽകുന്നത്.


  ത്രില്ലർ സ്വഭാവം തുടക്കത്തിൽ കാണിച്ച ചിത്രം പിന്നീട് വേറെ ഒരു ട്രാക്കിൽ ആണ്‌ സഞ്ചരിക്കുന്നത്. രണ്ട് ആളുകൾ തമ്മിൽ ഉള്ള ബന്ധത്തിൽ ഉപരി അത് അവരിൽ ഓരോരുത്തരിലും കൊണ്ട് വരുന്ന മാറ്റങ്ങളും സ്വയം എന്തായിരുന്നു എന്നും ഉള്ള ചോദ്യങ്ങളും ഒക്കെ സ്വയം കഥാപാത്രങ്ങൾ തന്നെ കണ്ടെത്തുമ്പോൾ നല്ലൊരു സിനിമ ആയി മാറുന്നു. ക്ലൈമാക്സ്‌ സീനിലേക്ക് എത്തി ചേരുന്ന സ്ഥലം മുതൽ വീണ്ടും ത്രില്ലർ ട്രാക്കിലേക്ക് പോകുന്ന സിനിമ അവസാനം അത് വരെ പറഞ്ഞു പോയ കഥയ്ക്ക് ചേർന്ന് പോകുന്ന ഒരു ക്ലൈമാക്സിൽ അവസാനിക്കുന്നു.

  

കണ്ടു നോക്കുക. തരക്കേടില്ലാത്ത ഡ്രാമ - ത്രില്ലർ സിനിമ അനുഭവം ആണ്‌.


No comments:

Post a Comment