Pages

Sunday, 5 June 2022

1500. Veeramae Vaagai Soodum (Tamil, 2022)

 1500. Veeramae Vaagai Soodum (Tamil, 2022)

           Streaming on Zee5



  സിനിമയെ കുറിച്ച് ചുരുക്കി ഒരു അഭിപ്രായം പറഞ്ഞാൽ വിശാലിന്റെ അടുത്തായി വന്ന ഒരു ഡീസന്റ് സിനിമ ആണെന്ന് പറയാം Veeramae Vaagai Soodum. ആമ്പള പോലുള്ള cringe worthy ആയ സ്ഥിരം വിശാൽ സിനിമകളിൽ നിന്നും മാറ്റമുണ്ട് എന്നതാണ് മെച്ചം. പക്ഷെ സിനിമയുടെ നീളം കൂടാൻ ഉള്ള കാരണം ആയതു ഇടയ്ക്കുള്ള കോമഡി - പ്രണയ രംഗങ്ങൾ ആണ്‌.എല്ലാം സിനിമയുടെ കച്ചവട സാധ്യത കണ്ടു കൊണ്ട് അവതരിപ്പിച്ചത് ആണെങ്കിലും സിനിമയുടെ മൊത്തത്തിൽ ഉള്ള ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്.


  സിനിമയുടെ കഥ നോക്കുക ആണെങ്കിൽ ഒന്നിന് പകരം 3 സിനിമയ്ക്കുള്ള കഥ സിനിമയിൽ ഉണ്ടായിരുന്നു. ആ 3 കഥകളും parallel ആയി നടക്കുകയും അവയെല്ലാം മെയിൻ കഥയിലേക്ക് സന്നിവേശം നടത്തിയതും നന്നായിരുന്നു. കുറെ കൂടി സീരിയസ് ആയ ഒരു കഥാപരിസരം ആയിരുന്നെങ്കിൽ ശ്രദ്ധിക്കപ്പെടാൻ നല്ല സാധ്യത ഉള്ള കഥ ആയിരുന്നു എന്നും തോന്നി.


 പോലീസ് ഉദ്യോഗസ്ഥൻ ആകാൻ ആഗ്രഹിക്കുന്ന യുവാവ്. ഉരുക്കിന്റെ ശക്തി ഉള്ള ഒരു സാധാരണ ഇന്ത്യൻ ഹീറോ ആണ്‌ അയാൾ.അയാളുടെ സഹോദരിയ്ക്കു കുറെയേറെ പ്രശ്നങ്ങൾ നേരിടേണ്ടി വരുകയും, അതിനോടൊപ്പം മറ്റു രണ്ട് സ്ഥലത്തു നിന്നു കൂടി ഉള്ള പ്രശ്നങ്ങൾ കൂടി ആകുമ്പോൾ അയാൾക്ക്‌ മൊത്തം ഹീറോയിസവും പുറത്തെടുക്കേണ്ടി വരുന്നു.


        ക്ലൈമാക്സ്‌ പ്രതീക്ഷിച്ചതു ആയിരുന്നു. പക്ഷെ അത് മെയിൻ കഥ ആയി തുടങ്ങിയിരുന്നേൽ ഒരു കൊറിയൻ സിനിമ എഫെക്റ്റ് ഒക്കെ ഉണ്ടായേനെ. ധാരാളം സാധ്യതകൾ ഉള്ള കഥ ആയിട്ടാണ് തോന്നിയത് മൊത്തത്തിൽ.

    Veeramae Vaagai Soodum ഒരു വിജയ ചിത്രം ആണെന്ന് തോന്നുന്നില്ല. മികച്ച രീതിയിൽ കോമർഷ്യൽ സിനിമകൾ തന്നെ ബാർ മുന്നോട്ടു കയറ്റി വയ്ക്കുന്ന സിനിമകൾ വരുമ്പോൾ ശ്രദ്ധേയമായ പുതുമകൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ഇനിയുള്ള കാലം ശ്രദ്ധിക്കപ്പെടാൻ പാടായിരിക്കും.


  എന്തായാലും തരക്കേടില്ലാതെ അവതരിപ്പിച്ച, എന്നാൽ ഒരു must watch എന്നൊന്നും തോന്നിക്കാത്ത സിനിമ ആണ്‌ Veeramae Vaagai Soodum.

    

No comments:

Post a Comment