Pages

Wednesday, 27 April 2022

1475. Role Models (English, 2008)

 1475. Role Models (English, 2008)

         Comedy 

         IMDB: 6.8,RT:77



    Starbucks ലുള്ള പ്രശസ്തമായ Venti സീൻ കാരണം വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഇംഗ്ലീഷ് കോമഡി സീനുകളിൽ ഇടം പിടിക്കുന്ന സിനിമ ആണ് Role Models. ജീവിതത്തിൽ വ്യത്യസ്തമായ ആശയങ്ങൾ ഉള്ള സഹപ്രവർത്തകർ.അവർ ജോലി ചെയ്യുന്നത് ഒരു എനർജി ഡ്രിങ്ക് കമ്പനിക്ക് വേണ്ടി ആണ്.സ്കൂളുകൾ തോറും മയക്ക് മരുന്നിനെത്തിരെ ബോധവൽക്കരണം നടത്തി പകരം എനർജി ഡ്രിങ്ക് വിൽക്കുന്ന ജോലി ആണ് അവർ ചെയ്യുന്നത്.


  പൊതുവേ സമാധാന പ്രിയനായ ഡാനിയ്ക്ക് ഒരു ദിവസം പല കാരണങ്ങൾ കൊണ്ടും നിയന്ത്രണം പോകുന്നു.അന്ന് കാണിച്ച് കൂട്ടിയതിനു പ്രതിഫലമായി 30 ദിവസത്തെ ജയിൽവാസം അല്ലെങ്കിൽ 150 മണിക്കൂർ കുട്ടികൾക്കായി നടത്തുന്ന Sturdy Wings ലുളള സാമൂഹിക പ്രവർത്തനം ആണ് കോടതി നിർദേശിച്ചത്. അതിനെ തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് Role Models അവതരിപ്പിക്കുന്നത്. ഇതിൻ്റെ കൂടെ വീലറും ഉണ്ട് ഇതേ കുറ്റവും ശിക്ഷയുമായിട്ട്.


  നാലായിരം മണിക്കൂറുകൾക്ക് മുകളിൽ Youth Care Worker ആയി ജോലി ചെയ്ത ആൾ എന്ന നിലയിൽ ഇത്തരം ഒരു ജോലി എന്ത് മാത്രം ബുദ്ധിമുട്ട് ഉള്ളതാണെന്ന് നല്ലത് പോലെ അറിയാം. ക്ഷമ ആണ് ഇത്തരം ജോലിക്ക് വേണ്ടത്. അതില്ലാത്ത രണ്ടു പേർ ഈ ജോലിക്ക് വോളൻ്റിയർ ആയി വരുമ്പോൾ ഉള്ള സീനുകൾ രസകരമായിരുന്നു.അവർ രണ്ടു പേരും കൂടി അവിടെ ഉള്ള രണ്ടു കുട്ടികളുമായി സൗഹൃദം ഉണ്ടാക്കാൻ ശ്രമിക്കുന്നു.അതാണ് ബാക്കി കഥ. അഡൽട്ട് ജോക്കുകൾ ഉൾപ്പടെ ഉള്ള തമാശകൾ നല്ലത് പോലെ വർക് ഔട്ട് ആയ ചിത്രമാണ് Role Models. റഡ്, ഷോൺ എന്നിവരുടെ hilarious ജോക്കുകളും ടൈമിംഗും aanu സിനിമയുടെ ഹൈലൈറ്റ്.


  ചിത്രം കാണാൻ ശ്രമിക്കുക.

  

@mhviews rating: 3/4


Download Link: t.me/mhviews1


കൂടുതൽ സിനിമ സജഷൻസ്, ലിങ്ക് എന്നിവയ്ക്ക് www.movieholicviews blogspot.com സന്ദർശിക്കുക.

No comments:

Post a Comment