Pages

Thursday, 31 March 2022

1470. Dark Places (English, 2015)

 1470. Dark Places (English, 2015)

          Mystery



 Criminally under- rated എന്ന് വിളിക്കാവുന്ന ഒരു ചിത്രമാണ് Gone Girl ൻ്റെ katha എഴുതിയ Gillian Flynn ൻ്റെ മറ്റൊരു നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച Dark Places. ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുന്നേ ലിബിയുടെ കുടുംബത്തിൽ നടന്ന കൂട്ട കൊലപാതകത്തിൽ നിന്നും രക്ഷപ്പെട്ട കൊച്ചു കുട്ടിയായ ലിബിയുടെ മൊഴി അടിസ്ഥാനമാക്കി അവളുടെ സഹോദരൻ ബെൻ ആ  കൊലപാതകത്തിൽ പ്രതി ആകുന്നു. ചെകുത്താൻ സേവ നടത്തുന്ന സംഘങ്ങളും ആയുള്ള അവൻ്റെ ബന്ധം പ്രതിയാക്കുന്നതിൽ വലിയ ഒരു ഘടകം ആയിരുന്നു.


  വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന ലിബിയുടെ അടുക്കലേക്ക് വർഷങ്ങൾക്ക് മുന്നേ നടന്ന കൊലപാതകത്തിൻ്റെ സത്യാവസ്ഥ കണ്ടു പിടിക്കാം എന്ന വാഗ്ദാനവുമായി ഒരു യുവാവ് വരുന്നു.അവനുൾപ്പെടുന്ന ഒരു crime-solving club activity ആയാണ് അവർ അതിന് ശ്രമിക്കുന്നത്.അവരുടെ തിയറികൾ അനുസരിച്ചുള്ള കണ്ടെത്തലുകൾ ആണ് അതിനു കാരണം.തൻ്റെ സഹോദരനെ ജയിലിൻ്റെ ഉള്ളിൽ ആക്കിയ മൊഴി നൽകിയ ലിബി എവിടെ എങ്കിലും ഈ കേസിൽ മാറി ചിന്തിക്കാൻ ഉണ്ടോ എന്ന് ചിന്തിക്കുന്ന സ്ഥലത്താണ് ഈ കഥയിലെ നിഗൂഢതകൾ പുറത്ത് വരുന്നതും.


  എന്താണ് മുപ്പത് വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്? സസ്പെൻസ്, ട്വിസ്റ്റ് എന്നിവയെക്കാളും അന്ന് രാത്രി സംഭവിച്ച കാര്യങ്ങളും അതിലേക്ക് നയിച്ച ആളുകളും എല്ലാം സ്ക്രീനിൽ വന്നു പോകുമ്പോൾ നമ്മൾ ഓരോരുത്തരെയും സംശയിക്കും.പ്രായത്തിൻ്റെ പക്വത കുറവ് മുതൽ പ്രായം ഏറെയായിട്ടും അതിൻ്റെ പക്വത പോലും ഇല്ലാത്ത ആളുകൾ വരെ നീണ്ടു പോകുന്ന ധാരാളം ആളുകൾ, അവർ ആ സംഭവത്തിൽ എങ്ങനെ എല്ലാം ഉൾപെട്ടിരിക്കാം?


 ദുരൂഹതകൾ ഏറെ ഉള്ള കഥ. അതിൻ്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ അത്ഭുതം ആണ് തോന്നിയത്. എത്ര തരം ആളുകൾ ആണല്ലേ നമ്മുടെ ചുറ്റും ഉള്ളത്?സമയം ഉണ്ടെങ്കിൽ ചിത്രം കാണുക.


@mhviews rating: 4/4

Download Link @ t.me/mhviews1


കൂടുതൽ സിനിമകൾക്കും download ലിങ്കിനും www.movieholicviews.blogspot.com സന്ദർശിക്കുക.

Wednesday, 30 March 2022

1469. 83 (Hindi, 2021)

 1469. 83 (Hindi, 2021)

          Streaming on Hotstar and Netflix

    


       ഇൻഡ്യ 1983 ലോക കപ്പ് ഫൈനൽ കളിക്കുന്ന സമയം പാകിസ്താൻ വെടി നിർത്തൽ പ്രഖ്യാപിച്ചൊ എന്ന കാര്യം അറിയില്ലെങ്കിലും ക്രിക്കറ്റിനെ സംബന്ധിച്ച സിനിമ എന്ന നിലയിൽ ഏറ്റവും പ്രിയപ്പെട്ട സ്പോർട്സ് സിനിമ ആയിരിക്കും എനിക്ക് 83. ഇൻഡ്യൻ കായിക ഭൂപടത്തിന്റെ മട്ടും ഭാവവും മാറ്റിയ ടൂരണമെന്റ് എന്ന നിലയിൽ ഇൻഡ്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച ഏറ്റവും വലിയ വിജയം ആയിരുന്നു സാധ്യതയുടെ ഒരു കണിക പോലും ഇല്ലാതിരുന്ന ഇൻഡ്യൻ ടീം കപ്പ് വിജയിച്ചത്. ഈസ്റ്റ് ആഫ്രിക്ക എന്ന തട്ടിക്കൂട്ട് ടീം ആയുള്ള മൽസരം മാത്രം അതിനു മുന്നേ നടന്ന രണ്ടു ലോക കപ്പുകളിൽ ജയിച്ച ഒരു ടീം ഇതിൽ കൂടുതൽ എന്താണ് നേടേണ്ടത്?


  1996 ക്രിക്കറ്റ് ലോക കപ്പിന്റെ സമയത്ത് ആണ് 1983 ലെ ലോക കപ്പ് മൽസരം മറ്റ് മുൻ ലോക കപ്പുകളുടെ ഒപ്പം ഹൈ ലൈറ്റ്സ് ആയി കാണുന്നത്. അന്നാണ് കപിൽ ദേവിന്റെ 175 runs എടുത്ത കളിയുടെ വീഡിയോ ഒന്നും ഇല്ല എന്നു മനസ്സിലാക്കിയത്. എന്നാൽ 83 സിനിമയിലൂടെ ആ കളി അവതരിപ്പിച്ച കാര്യം ഒന്ന് മാത്രം മതി സിനിമ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായി മാറാൻ . 


  ഒരു പക്ഷേ സിനിമയിലും കഥകളിലും മാത്രം കാണാവുന്ന ഫാന്റസി യഥാർഥ ജീവിതത്തിലൂടെ ഇൻഡ്യൻ ക്രിക്കറ്റ് ആരാധകർക്ക് നല്കിയത് കപിലിന്റെ ചെകുത്താന്മാർ ആയിരിക്കും. ഹോക്കി എന്ന ഒറ്റ കളിക്ക് അപ്പുറം മറ്റൊന്നും ഇല്ലാതിരുന്ന, താരതമ്യേന ദാരിദ്ര്യം ഉള്ള ബി സി സി ഐ ഇന്ന് ഒരു  വൻ സാമ്പത്തിക ശക്തിയായി മാറിയതിന് തുടക്കം ഇട്ടത് ഈ ഒരു ടൂർണമെന്റ് വിജയത്തോടെ ആണ് എന്ന് തന്നെ പറയാം. ക്രിക്കറ്റിൻ്റെ ബിസിനസ് സാധ്യതകൾ കളിക്കാരുടെ താര മൂല്യം എല്ലാം കൂട്ടുന്നതിനോടൊപ്പം ക്രിക്കറ്റിന് ഇന്ത്യയിൽ അതിനു ശേഷം നേടിയ ആരാധകരുടെ എണ്ണം പോലും കൂടിയിട്ടുണ്ട്.


  സിനിമയിൽ യഥാർഥ കഥാപാത്രങ്ങളുടെ സ്ക്രീനിലെ അഭിനേതാക്കൾ എല്ലാവരും നന്നായി തന്നെ അവരുടെ റോളുകൾ ചെയ്തതായി തോന്നി. കപിൽ ദേവിന്റെ ഇതിഹാസ കഥ എന്നതിന് അപ്പുറം ഒരു ടീം ആയി എങ്ങനെ വിജയിച്ചു എന്നതിലൂടെ അന്നത്തെ ടീമിന്റെ മാനസിക വ്യാപാരങ്ങൾ മികച്ച രീതിയിൽ തന്നെ 83 ൽ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ക്രിക്കറ്റ് ആരാധകനും കണ്ടിരിക്കേണ്ട ചിത്രമായി 83 തോന്നി. 


  സിനിമയിൽ സസ്പൻസ് element ഒന്നും ഇല്ല എന്നു പറയുന്നവരുടെ അഭിപ്രായത്തെയും മാനിക്കുന്നു. കപ്പ് ഇൻഡ്യ നേടിയത് എല്ലാവർക്കും അറിയാവുന്ന കാര്യം ആയിരുന്നല്ലോ അല്ലേ?ആ നിലയിൽ സിനിമ ട്വിസ്റ്റ് ഒന്നും ഇല്ലായിരുന്നു സിനിമയിൽ. ഓക്കെ ?



എന്തായാലും സിനിമ നന്നായി ഇഷ്ടപ്പെട്ടൂ. ഇടയ്ക്കൊക്കെ കരച്ചിലും വന്നൂ.


@mhviews rating: 4/4


 

1468. Dream House (English, 2011)

 1468. Dream House (English, 2011)

         Mystery, Thriller: Streaming on Netflix



  സിനിമ കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ The Shining , Shutter Island എന്നീ സിനിമകളുടെ ഒരു വൈബ് ആയിരുന്നു Dream House നൽകിയത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിന് വേണ്ടി ജോലി ഉപേക്ഷിച്ചു ഒരു ചെറിയ ടൌണിൽ താമസിക്കാൻ വന്ന വിൽ എന്ന കഥാപാത്രം The Shining ലെ ജാക് ടൊറൻസിനെ ഓർമിപ്പിച്ചു . പിന്നീട് സിനിമ ഒരു ചെറിയ ട്വിസ്റ്റ് കഴിഞ്ഞപ്പോൾ Shutter Island പോലെയും തോന്നി. എന്നാൽ സിനിമ അവിടെ അവസാനിക്കാതെ വേറെ ഒരു വഴിത്തിരിവിലൂടെ പോയതോട് കൂടി നന്നായി ഇഷ്ടപ്പെട്ടൂ. വില്ലിൻ്റെ കുടുംബത്തിൽ നടന്ന കൊലപാതകവം അതിനെ ചുറ്റിപ്പറ്റി ഉള്ള നിഗൂഢതയും ആണ് സിനിമയുടെ മുഖ്യ പ്രമേയം.


  ഒരു മിസ്റ്ററി ത്രില്ലർ എന്ന നിലയിൽ ഇങ്ങനെ പല വഴിയിലൂടെയും പോയി പ്രേക്ഷകന് തരക്കേടില്ലാത്ത ഒരു എക്സ്പീരിയൻസ് ആണ് ഡാനിയൽ ക്രെയ്ഗ്  മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച Dream House നല്കിയത്. കഥയിലെ ഓരോ വഴിത്തിരിവിലൂടെ പോകുമ്പോഴും ഈ സിനിമയിൽ അവതരിപ്പിക്കുന്ന ദുരന്തമായി മാറിയ സംഭവം , അതിനു പിന്നിലുള്ള രഹസ്യം ഒക്കെ പ്രേക്ഷകന് അധികം പിടി കൊടുക്കാതെ ആണ് പോകുന്നത്. ഈ ഒരു ഴോൻറെയിൽ ഉള്ള ചിത്രത്തിൽ നിന്നു പ്രേക്ഷകൻ  പ്രതീക്ഷിക്കുന്നതും അത്തരം ഘടകങ്ങൾ ആയിരിക്കുമല്ലോ?


സമയം ഉണ്ടെങ്കിൽ കണ്ടു നോക്കിക്കോളൂ. ഒരു മിസ്റ്ററി, ത്രില്ലർ ചിത്രം എന്ന നിലയിൽ ഇഷ്ടമായി Dream House . 

@mhviews rating: 3/4


കൂടുതൽ സിനിമകകൾ , ഡൗൺലോഡ് ലിങ്ക് എന്നിവയ്ക്കായി t.me/mhviews1  സന്ദർശിക്കുക.

Tuesday, 29 March 2022

1466.Sumesh & Ramesh, 1467. Super Saranya

 

1466 . Sumesh and Ramesh ( Malayalam , 2021 )


   ഒരു no- sense സിനിമ എന്നു വിളിക്കാം സഹോദരങ്ങളായ സുമേഷിന്റെയും രമേഷിന്റെയും കഥ പറയുന്ന സിനിമയെ കുറിച്ച്. ആൺ കുട്ടികൾ മാത്രം ഉള്ള വീട്ടിൽ ഒക്കെ നടക്കുന്ന ചില ചെറിയ തമാശകൾ ഒക്കെ ആയി പോകുന്ന ചിത്രം അത്തരം കാര്യങ്ങൾ കണക്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ ആസ്വാദ്യകരം ആയിരിക്കും, അത്തരം രംഗങ്ങൾ.സുമേഷ് ആൻഡ് രമേശ് സിനിമയുടെ മുഖ്യ ഭാഗവും അത്തരം ഒരു ട്രീറ്റ്മെൻറ് ആണ് നല്കിയിട്ടുള്ളത്. 


എന്നാൽ  സിനിമയുടെ മുഖ്യ കഥ എന്നു പറയുന്ന സ്ഥലം ഒക്കെ അലമ്പായി പോയത് പോലെ ആണ് തോന്നിയത്. പക്ഷേ തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു no -sense കഥ എന്ന ജാമ്യം എടുത്താൽ അതിലും കോമഡി കണ്ടു പിടിക്കാൻ കഴിയും. സലീം കുമാർ പഴയ ഫോമിൽ എത്തിയില്ലെങ്കിലും അതിന്റെ അടുത്ത് നിൽക്കുന്ന പ്രകടനമായിരുന്നു. ഭാസിയും ബാലുവും മടിയന്മാരായ മക്കളും കാമുകന്മാരുമായി ആറാടി. എന്നെ സംബന്ധിച്ച് സിനിമ വലിയ ബോർ അടിപ്പിച്ചില്ല. വെറുതെ ഇരുന്ന് കാണാവുന്ന ഒരു കുഞ്ഞു സിനിമ ആണ് സുരേഷ് ആൻഡ് രമേശ്


@mhviews rating :2.5/4


1467. Super Saranya (Malayalam, 2022)


  തണ്ണീർ മത്തൻ ദിനങ്ങൾ ടീം അവതരിപ്പിച്ച സൂപ്പര് ശരണ്യ ഒരു coming -of -age സിനിമ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. എഞ്ചിനീയറിങ് കോഴ്സ് ചെയ്യുന്ന ശരണ്യ, അവളുടെ കൂട്ടുകാരികൾ എന്നിവരുടെ ചെറിയ ഇഷ്ടങ്ങൾ , insecurities , പ്രണയം, സൌഹൃദം ഇങ്ങനെ കുറെ കാര്യങ്ങളും ആയാണ് സിനിമ പോകുന്നത്. 


  സിനിമയിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ അരുൺ സാറും, അജിത്ത് മേനോൻ ചേട്ടനും ആണ്. ഒന്ന് സിനിമയിലെ സ്പൂഫ് ആണെങ്കിൽ മറ്റേത് ജീവിതത്തിൽ കണ്ട ഒരു സ്പൂഫ് എന്ന നിലയിൽ തന്നെ ഇഷ്ടമായി. എന്നെ സംബന്ധിച്ച് കഥ ബോർ അടുപ്പിച്ച് ഒന്നുമില്ല. ട്രയിലറുംപാട്ടും ഒക്കെ കണ്ടു എന്ത് പ്രതീക്ഷിച്ചോ, അത് തന്നെ ഗിരീഷും ടീമും നല്കിയത് .


സൂപ്പർ ശരണ്യ പലരുടെയും ജീവിതത്തിലെ, പല മണ്ടത്തരങ്ങളും ചെയ്യുന്ന ഒരു കാലഘട്ടത്തിന്റെ കഥ കൂടി ആണ് പറയുന്നതും. പഠിക്കുന്ന കാലത്ത് ഉള്ള ചില തമാശകൾ ഒക്കെ ആയി കണക്റ്റ് ചെയ്യാൻ കഴിഞ്ഞാൽ ഇഷ്ടമാകുമായിരിക്കും സൂപ്പർ ശരണ്യ.  ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം, സൂപ്പർ ശരണ്യ എന്ന പേര് വന്നതിന്റെ കഥ ഗ്രൌണ്ടില് വച്ച് പറയാം എന്നു പറഞ്ഞിട്ട് പറഞ്ഞോ ഇല്ലയോ എന്നതാണ്. ആ കഥ ചുമ്മാ പറയാമായിരുന്നു എന്തായാലും. എന്തായാലും യൂടൂബിലൂടെ വീട്ടിൽ പാട്ട് മിക്ക സമയവും ഓടുന്നത് കൊണ്ട് വീട്ടിൽ പാട്ടും സിനിമയും ഉറപ്പായും ഹിറ്റ് ആകും എന്നറിയാമായിരുന്നു . അത് തന്നെ എന്തായാലും സംഭവിച്ചു. 


സിനിമ ഇഷ്ടപ്പെട്ടൂ . 


@mhviews rating : 3/4

Monday, 28 March 2022

1465. Hitman: Agent Jun (Korean ,2020 )

 1465. Hitman: Agent Jun (Korean ,2020 )

          Action, Comedy



      കഥാപരമായി നോക്കുമ്പോൾ കണ്ടു മടുത്ത കഥയാണ് Hitman : Agent Jun നു പറയാൻ ഉള്ളത്. ഒരു കാർട്ടൂണിസ്റ്റ് ആവുക എന്ന ആഗ്രഹം ഉണ്ടായിരുന്ന ഒരു ചെറിയ കുട്ടിയെ അവന്റെ ഇഷ്ടത്തിന് വിപരീതമായി, സാഹചര്യങ്ങൾ കാരണം ഒരു സ്പൈ ആയി മാറേണ്ടി വരുന്നു. എന്നാൽ തന്റെ ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കാൻ വേണ്ടി അവൻ വളരെ റിസ്ക് എടുത്തു ഒരു കാര്യം ചെയ്യുന്നു. 


  വർഷങ്ങൾക്ക് ശേഷം അവന്റെ പുതിയ ജീവിതം, അവന്റെ ഇഷ്ടപ്പെട്ട ജോലി കാരണം അപകടത്തിൽ ആകുന്നു. ആ സമയം അവൻ ഒന്ന് കൂടി സീനിൽ വരേണ്ടി വരുന്നു. Hitman : Agent Jun പറയുന്നത് ആ ബാക്കി കഥയാണ്. നേരത്തെ പറഞ്ഞത് പോലെ തന്നെ വലിയ കഥ ഒന്നും ഇല്ലെങ്കിലും നല്ല രസകരമായി തന്നെ, ഒരു ആക്ഷൻ കോമഡി ചിത്രം എന്ന നിലയിൽ പ്രേക്ഷകന് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ആണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. 


  ചുമ്മാതെ ഇരുന്നു കാണാൻ പറ്റിയ ഒരു സിനിമ ആണ് Hitman : Agent Jun. എനിക്ക് അത് കൊണ്ട് തന്നെ സിനിമ ഇഷ്ടമായി.


@mhviews rating :3/4 

Download Link: t.me/mhviews1

  കൂടുതൽ സിനിമ പോസ്റ്റുകൾക്കും ഡൗൺലോഡ് ലിങ്കിനും വേണ്ടി www . movieholicviews.blogspot.com സന്ദർശിക്കുക.

Friday, 25 March 2022

1464. Special Delivery (Korean, 2022)

 

1464. Special Delivery (Korean, 2022)
         Action, Crime



  ഈ സിനിമയുടെ അതേ തീമിൽ  ഉള്ള ഒരു ക്ലാസിക് ആക്ഷൻ ത്രില്ലർ  പലർക്കും  പരിചിതമായിരിക്കും. ഒരു സീരീസ് ആയി സിനിമകൾ തന്ന  Transporter ഫ്രാഞ്ചൈസി. അതേ രീതിയിൽ ഉള്ള കഥയുടെ കൊറിയൻ / സ്ത്രീ വെർഷൻ എന്നു പറയാം Special Delivery എന്ന ചിത്രത്തെ കുറിച്ച്.

എന്നാൽ ജേസൺ അവതരിപ്പിച്ച ഫ്രാങ്ക് മാർട്ടിനെ പോലെ സ്റ്റൈലിഷ്, അല്ലേൽ നിയമങ്ങൾ സ്വയം ഉണ്ടാക്കി ജോലി ചെയ്യുന്ന ആൾ അല്ല ഇതിലെ യൂൻ -ഹാ . ദാരിദ്ര്യം ഒരു കാരണം. മറ്റൊന്ന്  കാറുകൾ ഓടിക്കുന്നതിലെ അസാമാന്യ മികവും. അത്  കൊണ്ട് മാത്രം ആകും അവൾ ഈ ജോലി ചെയ്യുന്നത്. ഫ്രാങ്കുമായി ഉള്ള മുഖ്യ കണക്ഷനുകളിൽ ഒന്നിതാണ്. മറ്റൊന്ന്, ആർക്കും എത്തിക്കാൻ കഴിയാത്ത സാധനങ്ങൾ പറഞ്ഞുറപ്പിച്ച തുകയ്ക്ക് പറയുന്ന സ്ഥലത്ത് എത്തിക്കാൻ ഉള്ള കഴിവ്.

  സ്ഥിരമായി സമൂഹത്തിൽ ഒളിച്ചു ജീവിക്കുന്നവരെ അല്ലെങ്കിൽ നിയമം കൈ എത്താത്ത സ്ഥലത്ത് ജീവിക്കുന്നവരെ സഹായിച്ചു കൊണ്ടിരുന്ന സമയം ആണ് യൂൻ- ഹായുടെ ഉത്തരവാദിത്തം ആയി ഒരു കുട്ടി മാറുന്നത്. സ്ഥിരമായി പോകുന്നത് പോലുള്ള ഒരു ജോലിയ്ക്ക് വേണ്ടി പോയതായിരുന്നു അവൾ അന്നും . ആ കുട്ടിയുടെ പുറകെ ഉള്ളത് സമൂഹത്തിൽ സ്വാധീനമുള്ള ആളുകളും.ആ കുട്ടിയുടെ ജീവന്റെ ഉത്തരവാദിത്തം അവളുടെ മേൽ വീഴുകയാണ്. അവർക്ക്  എന്നത് സംഭവിക്കുന്നു എന്നതാണ് ബാക്കി കഥ.

ക്ലീഷേ കഥ ആണെങ്കിലും ചടുലമായ  മേക്കിങ്, ബി ജീ എം ഒക്കെ ആണ് ഒരു ത്രില്ലർ  എന്ന നിലയിൽ സിനിമയുടെ പോസിറ്റീവുകൾ . സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ഈ അടുത്ത് ഇറങ്ങിയ ഒരു സിനിമയുടെ ബി ജീ എം കേട്ടൂ. അപ്പോൾ കൂടെ സിനിമ കണ്ടിരുന്ന  അനിയനോട് പറഞ്ഞു ഫോൺ അടിക്കുന്നുണ്ടെന്ന്. ആളുടെ റിംഗ് ടോൺ അല്ല എന്നു പറഞ്ഞപ്പോൾ ആണ് അത് ഈ സിനിമയിൽ ഉള്ള ബി ജീ എം ആണെന്ന് മനസ്സിലാകുന്നത്. വെറും ഇൻസ്പിറേഷൻ മാത്രം ആയിരിക്കാം.
എന്തായാലും തരക്കേടില്ലാത്ത ഒരു കൊറിയൻ ആക്ഷൻ സിനിമ ആണ് Special Delivery. വെറുതെ കണ്ടിരിക്കാവുന്ന ഒന്ന് .

@mhviews rating:3/4


Download Link: t.me/mhviews1

കൂടുതൽ സിനിമകൾക്കായി , ഡൗൺലോഡ് ലിങ്ക് ലഭിക്കുവാൻ www.movieholicviews.blogspot.com സന്ദർശിക്കുക .
 

Tuesday, 22 March 2022

1463. Neyyattinkara Gopante Arattu ( Malayalam, 2022)

 



1463. Neyyattinkara Gopante Arattu ( Malayalam, 2022)

Streaming on Amazon Prime


         ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം മലയാളത്തിൽ വന്ന മികച്ച സ്പൂഫ് സിനിമ ആണെന്ന് നിസംശയം പറയാം ഗാനഭൂഷണം നെയ്യാറ്റിനക്കര ഗോപന്റെ കഥ പറയുന്ന ആറാട്ട് എന്ന ചിത്രത്തെ. സിനിമ മോശം ആണെങ്കിൽ  പോലും സ്വന്തം താരപ്രഭയും മലയാളം സിനിമയിലെ മാർക്കറ്റും കൊണ്ട് വിജയിപ്പിക്കുന്ന L ബ്രാൻഡിന്റെ അഴിഞ്ഞാട്ടം ആണ് ആറാട്ട് സിനിമയിൽ  എന്നു പറഞ്ഞാൽ പോലും അതിശയോക്തി ആകില്ല. ആറാടുക ആയിരുന്നു ഏട്ടൻ എന്ന് പറഞ്ഞത് എത്ര മാത്രം സത്യം ആണെന്ന് സിനിമ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലായി.


അതിനും അപ്പുറം സ്വന്തം സിനിമ മാത്രമല്ല, മലയാളത്തിലെ മറ്റ് ഒരു സ്പൂഫ് സിനിമ (സലാം കാശ്മീർ ) യുടെ  സ്പൂഫ് കൂടി അദ്ദേഹത്തിന്റെ സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത് തീർച്ചയായും അഭിനന്ദാർഹം ആണ്.അത് സസ്പെൻസ് ആണെങ്കിലും സൂചിപ്പിക്കാതെ വയ്യ. L ബ്രാൻഡിന്റെ തലയിൽ ഒരു പൊൻ തൂവൽ കൂടി ആയി മാറുകയാണ് അങ്ങനെ ആറാട്ട്. സിനിമ തുടങ്ങുന്നത് മുതൽ സ്വന്തം അഭിനയ ജീവിതത്തിനു ഒരു tribute ആയിട്ടാണ് ഓരോ ഡയലോഗ് പോലും സിനിമയിൽ വരുന്നത്.


 റിലീസ് ആകാൻ  പോകുന്ന നിക്കോളാസ് കേജിന്റെ The Unbearable Weight of Massive Talent നു പ്രചോദനം ആറാട്ട് ആണെന്ന് തോന്നിയാലും അൽഭുതപ്പെടാൻ  ഇല്ല. കേജിന്റെ സ്വന്തം സിനിമ ജീവിതത്തിന് ഒരു tribute ആയിരിക്കും ആ ചിത്രം എന്നു പ്രേക്ഷകരുടെ ഇടയിൽ പ്രതീക്ഷ ഉണർത്തുന്ന ആ ചിത്രം ഇപ്പോൾ തന്നെ ക്രിട്ടിക്സിൻ്റെ ഇടയിൽ നല്ല അഭിപ്രായം ആണ്. 


എന്നാൽ സ്വന്തം അഭിനയ ജീവിതത്തിനു tribute ആയി സ്പൂഫ് ചിത്രം അവതരിപ്പിച്ച L ബ്രാൻഡിന്റെ ചിത്രത്തിന് അത്രയും പ്രാധാന്യം ഫാൻസിന്റെ ഇടയിൽ കിട്ടിയിട്ടുണ്ടോ എന്നു പോലും സംശയമാണ്. 2 ആഴ്ചയിൽ 50 കോടിയുടെ അടുത്ത് കളക്ഷൻ നേടിയെന്ന് പറയപ്പെടുന്ന ചിത്രം എന്നാൽ ഫാൻസ് അല്ലാത്തവർ കണ്ടാൽ തല വേദന, പനി ഒക്കെ വരാന് സാധ്യതയുണ്ട്. അത്രയ്ക്ക് ആണ് മാസ് സീനുകൾ നല്കുന്ന adrenaline rush എന്നു പറയേണ്ടി വരും. 


 തന്റെ അഭിനയ ജീവിതത്തിലെ സിനിമകളിലെ കഥാപരിസരങ്ങൾ ആറാട്ടിലേക്ക് സമന്വയിപ്പിച്ച്, അതിനു ഇത് വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത കഥയും അതിനു മുകളിൽ മലയാള സിനിമയിലെ മികച്ച ആദ്യ പകുതിയും ക്ലൈമാക്സിലെ ഇത് വരെ വന്നിട്ടില്ലാത്ത ട്വിസ്റ്റ് കൊണ്ടും സമ്പന്നം ആക്കിയിട്ടുണ്ട് ബി.ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ആറാട്ട് എന്ന ചിത്രത്തിൽ. ഏട്ടൻ  യാഥാർത്തത്തിൽ ആരാണെന്ന് ക്ലൈമാക്സിൽ അറിയുമ്പോൾ രോമാഞ്ചം കാരണം മുടി ഒക്കെ എയറിൽ കയറാൻ വരെ സാദ്ധ്യതയുണ്ട് . അതും ഈ സിനിമയുടെ പ്രത്യേകത ആണ്.


 പ്രജ മുതൽ അങ്ങോട്ട് ഒന്നാമൻ, താണ്ഡവം, ചതുരംഗം, ബ്രഹ്മചാരി (മി.), വാമനപുരം,അലിഭായ്, റോക് and റോൾ,കോളേജ് കുമാരൻ, ഭഗവാൻ, നീരാളി, ഒടിയൻ, ഡ്രാമ, കാസനോവ, 1971 , ബിഗ് ബ്രദർ , വെളിപ്പാട് തുടങ്ങി വലിയ ലിസ്റ്റിലെ L ബ്രാൻഡ് തീർത്ത കൾട്ട് പാരലൽ യൂണിവേഴ്സിൽ ഇട്ടിമാണിക്ക് ശേഷം ഫുൾ ഫോമിൽ ആറാടി ആണ് ആറാട്ട് ഇടം പിടിച്ചിരിക്കുന്നത്.


എട്ടനോടൊപ്പം അഭിനയിച്ച അഭിനേതാക്കളും, എന്തിന് സിനിമയിലെ കാറും ലോറിയും വരെ മൽസരിച്ച് അഭിനയിച്ചിട്ടുണ്ട് ഏട്ടനോടു ഒപ്പം ആറാട്ടിൽ. വർഷങ്ങൾക്ക് ശേഷം ഞാൻ കണ്ട ഒരു മികച്ച സിനിമ ആണ് ആറാട്ട് എന്ന് മടി കൂടാതെ എവിടെയും പറയാൻ കഴിയും. കളക്ഷൻ ഇതിലും കൂടുതൽ കിട്ടേണ്ട ചിത്രം ആയിരുന്നെങ്കിലും OTT യിലൂടെ പെട്ടെന്ന് തന്നെ പ്രേക്ഷകന്റെ മുന്നിൽ എത്തിച്ച ചിത്രം എന്ന നിലയിൽ സിനിമയ്ക്ക് തിയറ്ററിൽ കിട്ടേണ്ട ഓരോ വർഷവും കൂടുന്ന കളക്ഷൻ റെക്കോഡുകൾ എത്ര ദിവസം കൂടി ആരാധകർക്ക് കൊണ്ട് നടക്കാം എന്ന് അറിയില്ല. എന്തായാലും സിനിമ കണ്ടവർക്ക് പ്രേക്ഷകൻ എന്ന നിലയിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല ആറാട്ട്. 


സിനിമയുടെ തുടക്കം കണ്ടപ്പോൾ തന്നെ adrenaline rush കാരണം എനിക്കു തല വേദന വന്നത് കൊണ്ട് 3 ദിവസം കൊണ്ടാണ് സിനിമ കണ്ടു തീർത്തത്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു, വല്ല മരുന്നും വാങ്ങി വച്ചിട്ട് പ്രതീക്ഷയോടെ.


NB: സിനിമയുടെ പൂർണമായും ഉള്ള പേര് അടിച്ചു കൊടുത്താൽ മാത്രമേ സിനിമ ആമസോണിൽ കാണിക്കൂ.അത് കണ്ട് പിടിക്കാൻ ഞാൻ അൽപ്പം താമസിച്ചു പോയി.അങ്ങനെ കളഞ്ഞ സമയത്തെ കുറിച്ച് ഓർത്തു കുറച്ചു വിഷമം ഉണ്ട്.പക്ഷേ സിനിമ കണ്ടപ്പോൾ സന്തോഷം ആയി അത് മാറി.


എനിക്കു ഏറെ ഇഷ്ടപ്പെട്ട ചിത്രത്തിന് നല്കുന്ന റേറ്റിംഗ് 


@mhviews rating: 6/4


Tuesday, 15 March 2022

1462. The Weekend Away (English, 2022)

 1462. The Weekend Away (English, 2022)

          Mystery/Thriller: Streaming on Netflix



    ജീവിതത്തിലെ തിരക്കുകളിൽ  നിന്നും ഒരു ബ്രേക്ക് എടുക്കുന്നത് ഇടയ്ക്ക് നന്നായിരിക്കും. അതിനായി ഒപ്പം ചേരാൻ ഒരു സുഹൃത്ത് കൂടി ഉണ്ടെങ്കിൽ  നന്നായിരിക്കും. എന്നാൽ അത്തരം ഒരു യാത്രയിൽ സുഹൃത്ത് കൊല്ലപ്പെടുകയും ഒഴിവ് സമയം ആഘോഷിക്കാൻ വന്ന അൾ  പ്രതി ആയി മാറുകയും ചെയ്താലോ? അതും മരണത്തിന് മുന്നേ നടന്ന സംഭവങ്ങൾ ആർക്കും ഓർമ ഇല്ലാതാവുകയും, പ്രത്യക്ഷത്തിൽ തെളിവുകൾ ഇല്ലാതെ ആവുകയും ചെയ്താലോ?


   ക്ലാസിക് കുറ്റാന്വേഷണ ചിത്രങ്ങളുടെ അതേ മാതൃക ആണ് The Weekend Away എന്ന Netflix ചിത്രം പിന്തുടരുന്നത്. കേറ്റ് ഒരു അമ്മയായിട്ട് അധികം നാൾ ആയിട്ടില്ല. ക്രൊയേഷ്യയിൽ ഒരു വാരാന്ത്യം ചിലവഴിക്കാൻ സുഹൃത്തായ ബെത്തിനോടൊപ്പം വന്നിരിക്കുക ആണ് അവൾ . അപ്പോഴാണ് ബെത്തിന്റെ തിരോധനവും കേറ്റ് അതിൽ പ്രതിയാവുകയും ചെയ്യുന്നത്. 


  ബെത്ത്  കൊല്ലപ്പെട്ടൂ  എന്നു പറയുന്ന രാത്രിയിൽ  ശരിക്കും എന്താണ് സംഭവിച്ചിരിക്കുക?ആരാണ് അവളെ കൊലപ്പെടുത്തിയത്?ഇതാണ് The Weekend Away യുടെ കഥ. മുന്നേ പറഞ്ഞത് പോലെ സ്ഥിരം കുറ്റാന്വേഷണ സിനിമയുടെ pattern ആണ് ഈ ചിത്രവും സ്വീകരിച്ചിരിക്കുന്നത്. Whodunnit എന്നത് പ്രേക്ഷകന്റെ മുന്നില് അവതരിപ്പിക്കാൻ ഉള്ള ട്വിസ്റ്റ്, സസ്പൻസ് എല്ലാം ചിത്രത്തിലുണ്ട്. അത് സിനിമയുടെ അവസാന രംഗം വരെയും ഉണ്ടാകും. തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ സിനിമ ആണ് The Weekend Away . വലിയ സംഭവം അല്ലെങ്കിലും മോശം അല്ലാത്ത ഒന്ന്  ആണ്. കണ്ടു നോക്കുക.

  

സാറാ ആൾഡർസൻ്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


@mhviews rating :3/4 


Download Link: t.me/mhviews1


സിനിമകളെ കുറിച്ച് കൂടുതൽ  വായിക്കാനും ചിലപ്പോൾ ഡൌൺലോഡ്  ലിങ്ക് ഒപ്പിക്കാനും www.movieholicviews.blogspot.com ലേക്ക് ചുമ്മാ ഒന്നു പോയാൽ   മതി.

Friday, 11 March 2022

1461. No Exit (English, 2022)

 1461. No Exit (English, 2022)

Thriller: Streaming on Hulu, Disney+



  ഡാർബി മയക്കുമരുന്നിന് അടിമയാണ്. ജീവിതത്തിലേക്ക് തിരികെ വരാൻ  ശ്രമിക്കുമ്പോഴും അവൾക്കു തന്നെ അതിൽ  വലിയ ഉറപ്പില്ല. അവളിപ്പോൾ ഒരു de -addictions center ലാണ്. എന്നാൽ ഒരു ദിവസം അവൾ ക്കായി വന്ന ഫോൺ കോളിൽ നിന്നും അവളുടെ അമ്മ മരണത്തെ അഭിമുഖീകരിക്കുക ആണെന്ന് മനസ്സിലായി. മരിക്കുന്നതിന് മുന്നേ ഒരു നോക്ക് അമ്മയെ കാണാന് അവൾക്കു ആഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ അവൾ ഉള്ള സ്ഥലത്ത് നിന്നും രക്ഷപ്പെടുക എളുപ്പവും അല്ല. 


  എന്നാലും അവൾ അതിനായി തീരുമാനിക്കുന്നു . അവൾ തിരഞ്ഞെടുത്ത ദിവസം യാത്ര നന്നായില്ല എന്നാണ് തോന്നുന്നത്. രാത്രിയിൽ ഉള്ള അവളുടെ യാത്ര ഇടയ്ക്ക് വച്ച് കൊടും മഞ്ഞു കാരണം നിറത്തേണ്ടി വരുന്നു. അവളക്ക് ആണ് രാത്രി താമസിക്കാൻ അവസരം കിട്ടിയ സ്ഥലത്തിലേക്ക് പോകുന്നു. അവിടെ അവൾ നാല് അപരിചിതരെ കണ്ടു മുട്ടുന്നു.അവരെ കൂടാതെ മറ്റൊരാളെയും.


 തലയ്ക്ക് മുകളിൽ ധാരാളം പ്രശ്നങ്ങൾ ഉള്ള അവളുടെ ജീവിതത്തിലെ ഒരു സമയം ഒരിക്കലും ആഗ്രഹം ഇല്ലാത്ത ഒരു പ്രശ്നത്തിലേക്ക് അവൾ പതിയെ നടന്നു കയറുക ആണ്. ഒരു പക്ഷേ അവളുടെ ജീവന് വരെ വില പറയേണ്ടി വരുന്ന അവസ്ഥയിലേക്ക്. No Exit എന്ന ചിത്രത്തിന്റെ കഥ ഇനിയും  ബാക്കിയുണ്ട്. അവിടെ കണ്ട അപരിചിതരെങ്ങനെ അവളുടെ ജീവിതത്തെ ബാധിക്കുന്നു? അത് അറിയാൻ താൽപ്പര്യം  ഉണ്ടെങ്കിൽ സിനിമ മറക്കാതെ കാണുക. 


  വലിയ സസ്പെൻസ് ഒന്നും ഇല്ലാത്ത ചിത്രമാണ് No Exit . ട്വിസ്റ്റ് ഒന്നും ഇല്ല എന്നല്ല.ഒരു പക്ഷെ പ്രേക്ഷകന് കുറച്ചു എങ്കിലും ഊഹിക്കാൻ കഴിയും. എന്നെ സംബന്ധിച്ച് ട്വിസ്റ്റ് ഒക്കെ പ്രതീക്ഷിക്കാത്തത് ആയിരുന്നു എന്നതാണ് സത്യം. വളരെ സിമ്പിൾ ആയ ത്രില്ലർ എന്നു വേണമെങ്കിൽ പറയാവുന്ന ഒന്ന് . നേർ രേഖയിൽ സഞ്ചരിക്കുന്ന ഒരു കഥയും. ഈ സിനിമ എന്നത് കൊണ്ട് ഇഷ്ടമായി എന്നുള്ളത്, ഇതിന്റെ അവതരണ രീതി ആണ്. ജീവൻ  നില നിർത്തുക എന്ന ലക്ഷ്യവുമായി ചിലരും ,എന്നാൽ കൊല്ലാൻ ശ്രമിക്കുന്ന ചിലരും തമ്മിൽ ഉള്ള സംഘർഷം ആണ് സിനിമയുടെ കഥ. ആരാകും ഇവിടെ വിജയിക്കുക?ഇതറിയാൻ  ചിത്രം  കാണുക. 


@mhviews rating :3/4 


സിനിമകളെ കുറിച്ച് കൂടുതൽ  വായിക്കാനും ചിലപ്പോൾ ഡൌൺലോഡ്  ലിങ്ക് ഒപ്പിക്കാനും www . movieholicviews.blogspot .com ലേക്ക് ചുമ്മാ ഒന്നു പോയാൽ   മതി.  




1460.Fresh (English , 2022)

 1460.Fresh (English , 2022)

Thriller : Streaming on  Hulu, Disney+



ഡേറ്റിങ് നടത്താൻ  ശ്രമിച്ചു കുറെ തവണ പരാജയപ്പെട്ട നോവ എന്ന യുവതി അവസാനം ഒരാളെ കണ്ടത്തി. പറ്റിയ ഒരാളെ കണ്ടെത്താൻ  കഴിയുന്നില്ല എന്നതായിരുന്നു അവളുടെ ഇത് വരെ ഉള്ള പ്രശ്നം . ഒരു സൂപ്പർ  മാർക്കറ്റിൽ വച്ച് അവളുടെ ഇഷ്ടങ്ങൾക്കു  അനുസരിച്ച് ഉള്ള മാന്യനായ ഒരാളെ അവൾ പരിചയപ്പെടുന്നു. അവളുടെ താൽപ്പര്യങ്ങളോട് ചേര്ന്ന് നിൽ ക്കുന്ന ഒരാൾ എന്ന നിലയിൽ സ്റ്റീവ് എന്ന മാന്യനായ ചെറുപ്പക്കാരനോട്  അവൾ  അടുക്കുന്നു. 


ഏറെ നാളുകൾക്കു ശേഷം അവൾക്കും ലഭിച്ചിരിക്കുന്നു, അവളുടെ സ്വപ്നത്തിൽ ഉള്ള പുരുഷനെ.സ്റ്റീവ് ഒരു ഡോക്റ്റർ  ആണെന്നും അവൾ മനസ്സിലാക്കുന്നു. ആവശ്യക്കാർക്ക്  അവയ ഭംഗി നല്കുന്ന ഒരു ഡോക്റ്റർ. ആയാളോടൊപ്പം ഉള്ള നല്ല ദിനങ്ങൾ അവളുടെ സന്തോഷം ഇരട്ടിച്ചു. അവൾ  സറ്റീവിനോടൊപ്പം ഒരു ട്രിപ്പ് പോകാൻ  തീരുമാനിച്ചു. 


  നല്ല കാര്യം തന്നെ ആണല്ലോ ഇഷ്ടപ്പെടുന്ന ആളിനോടൊപ്പം  ഒരു ട്രിപ്പ് ഒക്കെ പോകുന്നത് എന്നു തോന്നിയില്ലേ ?അതിൽ  എന്താണ് പ്രത്യേകത എന്നല്ലേ?പ്രത്യേകതകൾ  ഏറെയുണ്ട് നോവയ്ക്ക് ഈ ട്രിപ്പ് . അവൾക്കു എന്താണ് സംഭവിച്ചത് എന്നറിയാൻ ലിങ്ക് ഒന്നും തുറന്നു നോക്കേണ്ട. സിനിമ കണ്ടാൽ  മതി. നിങ്ങളും  ഒരു പക്ഷേ ഞെട്ടി എന്നും വരാം. ഞാൻ ചില സീനുകൾ  കണ്ടപ്പോൾ  ഞെട്ടി. പക്ഷേ അലറി കരയുക ഒന്നും ഉണ്ടായില്ല.


ആപേക്ഷികം ആണ് ഈ പറഞ്ഞ കാര്യം. എന്നാൽ അങ്ങനെ സംഭവിക്കാതെ ഇരിക്കാനായി  വലിയ സാധ്യത ഇല്ലാതാനും. കൂടുതൽ  പറഞ്ഞ്   മുഷിപ്പിക്കുന്നില്ല . സിനിമ കാണുന്നത് തന്നെ ആയിരിക്കും നല്ലത്. എനിക്കു ഈ സിനിമ ഏത് genre ൽ ആണോ ഉള്ളത്, ആ രീതിയിൽ ഇഷ്ടപ്പെടുത്തി . അതിനു ഉള്ളത് ഉണ്ട്. 


@mhviews  rating : 3/4 

Download @ t.me/mhviews1

സിനിമകളെ കുറിച്ച് കൂടുതൽ  വായിക്കാനും ചിലപ്പോൾ ഡൌൺലോഡ്  ലിങ്ക് ഒപ്പിക്കാനും www . movieholicviews.blogspot .com ലേക്ക് ചുമ്മാ ഒന്നു പോയാൽ   മതി.