Pages

Tuesday, 22 February 2022

1459. Meppadiyan (Malayalam, 2022)

 1459. Meppadiyan (Malayalam, 2022)

         Streaming on Amazon Prime.



    വിവാദങ്ങൾ ആയിരുന്നു മേപ്പടിയാൻ സിനിമ ഇറങ്ങിയ സമയത്ത് കത്തി നിന്നത്.ഒളിച്ചു കടത്തലുകൾ, ചില കഥാപാത്രങ്ങളെ, അവർ പ്രതിനിധീകരിക്കുന്ന സമുദായത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നൊക്കെ ഉള്ള വാർത്തകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞ ദിവസങ്ങൾ. സിനിമ കണ്ട് തുടങ്ങിയപ്പോൾ കാത്തിരുന്നത് നേരത്തെ പറഞ്ഞ വിവാദ സംഭവങ്ങൾ ഇങ്ങനെ എല്ലാം അവതരിപ്പിച്ചു എന്നത് കാണാൻ ആയിരുന്നു.

    


 ശരിക്കും പറഞ്ഞാൽ സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ പരസ്യം ആയിരുന്നു ഇത്തരം കുപ്രചരണങ്ങൾ. കുപ്രചരണങ്ങൾ എന്ന് പറഞ്ഞത്, സിനിമയിലെ കഥാപാത്രങ്ങൾ എന്ന നിലയിൽ നോക്കുമ്പോൾ സ്വാഭാവികമായി അത്തരം ഒരു കഥാപാത്രം ചെയ്യുന്ന കാര്യങ്ങൾ മാത്രം ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. സിനിമയിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം കച്ചവടക്കാരൻ ആണ്. അജു വർഗ്ഗീസിൻ്റെ കഥാപാത്രവും അങ്ങനെ തന്നെ. സ്വാഭാവികമായി അത്തരം ഒരു അവസ്ഥയിൽ ആരാണെങ്കിലും ചെയ്തു പോകുന്ന കാര്യങ്ങൾ മാത്രം.


  പക്ഷേ നായക കഥാപാത്രമായ ഉണ്ണി മുകുന്ദൻ്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം ആണ് ശരിക്കും നോക്കിയാൽ അൽപ്പം കൂടുതൽ വില്ലത്തരം കാണിച്ചത് എന്ന് പറയേണ്ടി വരും.ക്ലൈമാക്സ് ആകുമ്പോൾ അത് മനസ്സിലാകും.ഇവിടെയും സാഹചര്യം തന്നെ ആണ് പ്രതി. അത്തരം ഒരു ക്ലൈമാക്സ് കൂടുതൽ ഇഷ്ടമായി എന്ന് തന്നെ പറയാം.സ്ഥലം വിൽപ്പന നടത്തുന്ന ആളുകൾ ചിലപ്പോൾ ഒക്കെ ഇത്തരം അവസ്ഥയിലുടെ കടന്നു പോയിട്ടുണ്ടാകും. അത്തരത്തിൽ ഉള്ള സംഭവങ്ങളെ എല്ലാം നല്ല രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.


  ഒരു സാധാരണക്കാരൻ, നല്ല മനസ്സുള്ള ഒരു യുവാവ്. ആയാൾ കൂടി ഉൾപ്പെടുന്ന ഒരു സാധാരണ സ്ഥല കച്ചവടം എത്ര മാത്രം മോശമായ അവസ്ഥയിലൂടെ കടന്നു പോയി എന്നത് ആണ് സിനിമയുടെ കഥ. പക്ഷേ ഇതൊരു ത്രില്ലർ ആയി അവസാനം മാറുക ആയിരുന്നു. സംഭാഷണങ്ങൾ, വേഗതയേറിയ കഥാഗതി ഒന്നും അല്ല ഇവിടെ അതിനു കാരണം ആയതു. പകരം ജയകൃഷ്ണൻ അത്തരം ഒരു സാഹചര്യത്തെ എങ്ങനെ അതി ജീവിച്ചു എന്നത് ആയിരുന്നു.



 ഉണ്ണി മുകുന്ദൻ ചെയ്ത ഏറ്റവും നല്ല കഥാപാത്രം ആണ് സിനിമയിൽ ഉള്ളത്. മസിൽ അളിയൻ ഇമേജിൽ നിന്നും സാധാരണക്കാരൻ ആയ transformation നന്നായിരുന്നു. സംവിധായകൻ വിഷ്ണു മോഹൻ്റെ ആദ്യ സിനിമ എന്ന നിലയിൽ പ്രതീക്ഷ നൽകുന്ന ആൾ ആണ്.അത് പോലെ മികച്ചു നിന്നത് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ഉള്ള ബി ജി എം ആയിരുന്നു.രാഹുൽ സുബ്രമണ്യനും അതിൽ മികച്ചു നിന്നൂ. സിനിമ മൊത്തത്തിൽ അപ്രതീക്ഷിതമായി ഇഷ്ടപ്പെടുകയും ചെയ്തു.


  ഇനി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പറയുകയാണ്. വർഗീയമായി ഒന്നും സിനിമയിൽ കണ്ടില്ല. ശബരിമലയിൽ പോകുന്ന ഭക്തൻ ഒന്നും മലയാളികൾക്ക് അപരിചിതൻ അല്ല. കാലാകാലങ്ങളായി ശബരിമല അരവണ മലയിൽ പോയി വരുമ്പോൾ സ്കൂളിൽ കൊണ്ട് പോയി കൊടുക്കാറില്ലേ? അത് മതഭേദമെന്യേ കഴിക്കാറുണ്ടയിരുന്ന മനസ്സ് കൊണ്ട്  ചിന്തിച്ചാൽ തീരും ഇത്തരം വിവാദങ്ങൾ.



 സ്വാമി ശരണം!!

 

സിനിമയിലെ ത്രില്ലർ element നല്ലതായി വർക് ഔട്ട് ചെയ്തതായി തോന്നി.


@mhviews rating: 3.5/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ, ഡൗൺലോഡ് ചെയ്യുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.





 

No comments:

Post a Comment