Pages

Thursday, 27 January 2022

1438. Ratatouille (English, 2007)

 1438. Ratatouille (English, 2007)

         Animation: Streaming on Disney+



Anyone can cook എന്നായിരുന്നു ഫ്രാൻസിലെ ഏറ്റവു മികച്ച ഷെഫ് ആയ ഗുസ്താവിൻ്റെ വിശ്വാസം.അതിനായി അദ്ദേഹം എഴുതിയ പുസ്തകം ബെസ്റ്റ് സെല്ലർ ആയി മാറുകയും ചെയ്തു.എന്നാല് ഇതിൽ വിശ്വസിക്കാത്ത ആൻ്റൺ ഈഗോയെ പോലുള്ള ഫൂഡ് ക്രിട്ടിക്സ് ഉണ്ടായിരുന്നു.


  എന്നാൽ ഗുസ്താവ് വിശ്വസിച്ചിരുന്ന കാര്യം അക്ഷരാർത്ഥത്തിൽ സത്യമായി മാറുക ആണുണ്ടായത്. അതിനു ഉദാഹരണം റെമി എന്ന എലി ആയിരുന്നു.അവൻ ഗുസ്താവിൻ്റെ പാചക ഷോകളുടെ ഫാൻ ആയിരുന്നു.ഒളിച്ചു കുടുംബമായി ജീവിക്കുന്ന വീട്ടിലെ ടീ വിയിൽ കൂടി അവൻ പലതും പഠിച്ചെടുത്തു. അവൻ്റെ ജീവിതത്തിൽ ഒരിക്കൽ മനുഷ്യരുടെ ഒപ്പം കൂടേണ്ടി വന്നപ്പോൾ അവനു ആ   കഴിവുകൾ പുറത്തെടുക്കേണ്ടി വന്നു.ഒരു സാധാരണ എലി ആയ അവൻ എങ്ങനെ അത് ചെയ്തു എന്നതാണ്  ബാക്കി കഥ.


  ഇറങ്ങിയ വർഷം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം നേടിയ ചിത്രം ആയിരുന്നു Ratatouille. ഇന്നലെ വീട്ടിൽ മക്കളോട് ഒപ്പം ഉള്ള നൈറ്റ് മൂവി ടൈം എന്ന് അവർ വിളിക്കുന്ന സിനിമ കാഴ്ചയിൽ ഇതായിരുന്നു കണ്ടത്. സിനിമ ഇറങ്ങിയ സമയം കണ്ടു ഇഷ്ടപ്പെട്ടത് കൊണ്ട് ആണ് ഈ സിനിമ വച്ചത്. 7 വയസ്സുകാരൻ ആയ മകനും 3 വയസ്സുകാരി ആയ മകളോടും ഒപ്പം ഞാനും നല്ലത് പോലെ ആസ്വദിച്ചു Ratatouille യുടെ രണ്ടാം കാഴ്ചയിൽ.


  കുട്ടികളുടെ ഒപ്പം ഇരുന്നു കാണാൻ പറ്റിയ നല്ല സിനിമ ഏതാണ് എന്ന് ചോദിച്ചാൽ, അതിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് Ratatouille. പണ്ട് കോളേജ് കഴിഞ്ഞ സമയത്ത് ആണ് ഞാൻ കാണുന്നത്. അന്നും ഇന്നും ഇഷ്ടമായി ചിത്രം എല്ലാവർക്കും ഇഷ്ടമാകുന്ന Universal content ആണ് സിനിമയ്ക്ക് ഉള്ളത്.തീർച്ചയായും കാണാൻ ശ്രമിക്കുക.മികച്ച അനിമേഷൻ സിനിമകളിൽ ഒന്ന് ആണിത്.


@mhviews rating: 4/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

No comments:

Post a Comment