Pages

Wednesday, 26 January 2022

1434. Bhoothakkaalam (മലയാളം, 2022).

 1434. Bhoothakkaalam (മലയാളം, 2022).

          Mystery,Horror: Streaming on Sony Liv

          


 ഭയങ്കരമായി പേടിപ്പിക്കാൻ വേണ്ടി കൊലപാതകങ്ങൾ, രക്ത ചൊരിച്ചിൽ, വെള്ള വസ്ത്രം ഉടുത്ത പ്രേതം പോലുള്ള ക്ലീഷേകൾ ഉപയോഗിക്കാതെ മലയാളത്തിൽ അവതരിപ്പിച്ച നല്ലൊരു ഹൊറർ ചിത്രമാണ് ഭൂതകാലം. ഹൊറർ എന്ന് പറഞ്ഞാല് സിനിമ കണ്ട് ഹാർട്ട് അറ്റാക്ക് വരുന്ന രീതിയിൽ ഒന്നും എല്ലാ അവതരണം.ജമ്പ് സ്കേർ പോലുള്ള ചെറിയ ഗിമ്മിക്കുകൾ ഉപയോഗിച്ചിട്ടും ഉണ്ട്.

 

  എന്നാൽ പോലും സിനിമയിൽ ഉടന്നീളം ഒരു ഹൊറർ സിനിമയ്ക്ക് വേണ്ടിയുള്ള വൈബ് നിലനിർത്തിയത് നല്ലൊരു കാര്യമാണ്.കഥാപാത്രങ്ങളുടെ മാനസികാവസ്ഥ, അമ്മയും മകനും തമ്മിൽ ഉള്ള സംഭാഷണങ്ങൾ, ഷേയ്നിൻ്റെ പ്രണയം, ഇതിൽ ഒന്നും പ്രതീക്ഷിക്കാവുന്ന ഒന്നും ആർക്കും കിട്ടുന്നില്ല.അത് പ്രേക്ഷകനും കഥാപാത്രങ്ങളും ഒരേ  പോലെ ആണ് കഥയിൽ.പോസിറ്റീവ് ആയി ഒന്നുമില്ല. ഭയങ്കര നെഗറ്റീവ് ആയുള്ള കഥാപാത്രങ്ങൾ ആയാണ് പലരെയും തോന്നിയത്.


   ഈ ഒരു മാനസിക നിലയിലേക്ക് കഥാപാത്രങ്ങൾ എത്തിപ്പെടുന്നത് എന്ത് കൊണ്ടാണ് എന്നുള്ള ചോദ്യത്തിന് ആണ് സിനിമ ഉത്തരം നൽകുന്നത്. അത് എന്താണെന്ന് സിനിമ കണ്ട് തന്നെ മനസ്സിലാക്കണം.എന്നാൽ പോലും കഥാപാത്രങ്ങളുടെ മാനസികാവസ്ഥ നോക്കുമ്പോൾ ഹൊറർ എന്നതിൽ നിന്നും ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന സിനിമ ആയി കാണാൻ ആഗ്രഹിച്ചിരുന്നു അവസാനം വരെ.എന്നാൽ അങ്ങനെ ചിന്തിക്കേണ്ട എന്ന് പറഞ്ഞാണ് സിനിമ അവസാനിക്കുന്നത്.


  ഏറ്റവും ഇഷ്ടപ്പെട്ട രംഗമാണ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ ഉള്ള കഥാപാത്രങ്ങളുടെ ചില തിരിച്ചറിവുകൾ ഉണ്ടാകുന്ന സമയം.ആ സമയത്തെ രേവതിയുടെ ഷേയ്നിൻ്റെയും അഭിനയം കണ്ടില്ലേ ?ഒന്നാലോചിച്ചാൽ അങ്ങനെ ഒരു അവസ്ഥയിൽ നമ്മുടെ പ്രതികരണവും തീർച്ചയായും അത് പോലെ ആകും എന്ന് വിശ്വസിക്കുന്നു ആ സീൻ വന്നപ്പോൾ സ്വയം എങ്ങനെ പ്രതികരിക്കും എന്ന് ആലോചിച്ചപ്പോൾ അങ്ങനെ ആണ് തോന്നിയത്.


  അതിൽ ഷെയ്ൻ ചെയ്ത Fight- Flight- Freeze pattern ആയിരിക്കും സ്വാഭാവികം ആയും എൻ്റെയും നിങ്ങളുടെയും എല്ലാം പ്രതികരണം.ഭയങ്കര മിസ്റ്റ്റിയായുള്ള കഥയും, ഹൊറർ എന്ന നിലയിൽ forced ആയി പ്രേക്ഷകനെ ഭയപ്പെടുത്താൻ ഉള്ള അധികം ശ്രമങ്ങളും സിനിമയിൽ ഇല്ല.എന്നാൽ, കയ്യിൽ ഉള്ള കഥ കൊണ്ട് മലയാള സിനിമയിലെ മികച്ച ഹൊറർ സിനിമകളുടെ പട്ടികയിലേക്ക് നിസംശയം ഉൾപ്പെടുത്താൻ കഴിയും ഭൂതകാലം എന്ന ചിത്രം.


@mhviews rating: 4/4.


 കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

No comments:

Post a Comment