Pages

Wednesday, 26 January 2022

1045.Vellaippookkal(Tamil,2019)

 

​​1045.Vellaippookkal(Tamil,2019)
          Mystery,Suspense




      "എങ്ങനെയാണ് കൃത്യം നടത്തുന്നത് എന്നു മനസ്സിലായി.ഇനി എന്തിനാണ് എന്നറിഞ്ഞാൽ ആൾ ആരാണെന്നു ഉള്ളത് വ്യക്തമാകും.റൂബിക്‌സ് ക്യൂബിലെ അവസാന വരി പോലെ..." റിട്ടയര്മെന്റ് ആയതിനു ശേഷം തമിഴ്നാട് പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ രുദ്രൻ മകന്റെ ഒപ്പം കുറച്ചു ദിവസം ചിലവഴിക്കാൻ ആയി അമേരിക്കയിൽ എത്തിയിരിക്കുകയാണ്.അവിടെ വച്ചാണ് അയാൾ വീണ്ടും പഴയ ജോലിയിലേക്ക് പോകേണ്ടി വരുന്നത്.അതും ഔദ്യോഗികമായി അല്ലാതെ.

  സ്വതവേ ഉള്ള അന്വേഷണ ചാതുര്യം ആണ് ഒരു കൗതുകത്തിന്റെ പേരിൽ അയൽവാസിയുടെ കിഡ്നാപ്പിന്റെ സമയത്തു തുടങ്ങിയത്.എന്നാൽ കാര്യങ്ങൾ രുദ്രനെ കൊണ്ടെത്തിച്ചത് മറ്റൊരിടത്തും ആയിരുന്നു.കേസന്വേഷണം തന്റെ കൂടി ഉത്തരവാദിത്തം ആകുന്ന സ്ഥലത്തു.അതും അമേരിക്ക പോലെ ഒരു നിയമ വ്യവസ്ഥയിൽ പോലും പഴയ തമിഴ്നാട് പോലീസിന്റെ രീതികളിലേക്കു പോയാൽ മാത്രമേ ഈ കേസിൽ വഴിത്തിരിവ് ഉണ്ടാകൂ എന്നു മനസ്സിലായി...ഇനി എന്താകും സംഭവിക്കുക?ചിത്രം കാണുക!!

  മുൻകാല ഹാസ്യ താരമായ വിവേക് തന്റെ കരിയറിൽ ഉണ്ടായ മാറ്റങ്ങൾ കാരണം സിനിമയിൽ നിന്ന് മാറി നിന്നതും..അതിനു ശേഷം ഉള്ള വരവിൽ മുതിർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ നല്ല കാമ്പുള്ള ഒന്നാണ് "വെള്ളൈപൂക്കളിലെ" രുദ്രൻ.സിനിമയിലുടനീളം ഒരേ വേഗതയിൽ പോയിക്കൊണ്ടിരുന്ന കഥയിൽ എന്നാൽ ഒരു ത്രില്ലർ ചിത്രത്തിന് വേണ്ട ഇടയ്ക്കുള്ള ട്വിസ്റ്റ് പോലെ ഒക്കെ ഉള്ള ഗിമിക്കുകൾ ഇല്ലായിരുന്നു.

   ആകാംക്ഷയുടെ മുൾ മുനയിൽ നിർത്താതെ ഇരിക്കാൻ സമാന്തരമായി പോകുന്ന ഒരു കഥ കൂടി ആകുമ്പോൾ എളുപ്പം ആയിരുന്നു.അതു കൊണ്ടു തന്നെ സ്ഥിരം അമേരിക്കൻ-ഇന്ത്യൻ സിനിമകളിലെ പോലെ ഒക്കെ ആണ് പ്രതീക്ഷിച്ചതു.എന്നാൽ അവസാന അര മണിക്കൂർ ആണ് കഥ വേറെ ദിശയിൽ എത്തിയത്.നേരത്തെ പറഞ്ഞ ട്വിസ്റ്റ് ഒക്കെ വന്നപ്പോൾ അൽപ്പം താമസിച്ചു പോയത് പോലെ.എന്നാലും intuition എന്ന ഘടകം ആയിരിക്കും തെളിവുകളിലേക്കുള്ള വഴി ആയി സ്വീകരിച്ചതെന്ന് തോന്നുന്നു.ഒരു മികച്ച പ്രൊഫൈലർ ആണ് രുദ്രൻ എന്ന കഥാപാത്രം എന്നത്‌ ആണ് അയാളുടെ കഥാപാത്രത്തിന്റെ സ്വഭാവം തന്നെ.അത് കൊണ്ടു തന്നെ അതിനു വിശ്വസ്യത ഉണ്ടാകും.ഈ ഒരു ഘടകം ആണ് ക്ളൈമാക്സിൽ ഉപയോഗിച്ചിരിക്കുന്നത്.

   Edge of Seat ത്രില്ലർ എന്ന അനുഭവം മിസ് ആയി പോയത് പോലെ തോന്നി.തിരക്കഥ കുറച്ചു കൂടി ശ്രദ്ധിക്കമായിരുന്നു എന്നു തോന്നി.ഹോളിവുഡ്/indie സിനിമകളുടെ ഒരു മൂഡ് ആണ് ചിത്രത്തിന് ഉള്ളത്.എന്നാലും തരക്കേടില്ലാത്ത ഒരു കൊച്ചു കുറ്റാന്വേഷണ ചിത്രമായി തോന്നി 'വെള്ളൈ പൂക്കൾ'.വിവേകിന്റെ നല്ലൊരു കഥാപാത്രം കൂടി.ഒപ്പം പഴയ മറ്റൊരു ഹാസ്യ താരം ആയിരുന്ന ചാർലിയുമായി ഉള്ള കോമ്പോയും.ഒരു ഷെർലോക്-വാട്സൻ ലൈനിൽ.അത്രയും ഇല്ലെങ്കിലും ആ ഒരു രീതിയിൽ ആയിരുന്നു അവതരണം എന്നു തോന്നി

   ചിത്രം കണ്ട് നോക്കുന്നതിൽ വലിയ പ്രശ്നം ഉണ്ടാകില്ല!!

More movie suggestion @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്!!

t.me/mhviews

No comments:

Post a Comment