Pages

Wednesday, 26 January 2022

1035.Thadam (Tamil,2019)

 

​​1035.Thadam (Tamil,2019)
          Mystery,Crime



    പല കൊലപാതക കേസുകളിലും ഒരു സമയം കഴിയുമ്പോൾ മൃതദേഹം തന്നെ സംസാരിച്ചു തുടങ്ങും എന്ന് എവിടെയോ കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടുണ്ട്.മാജിക് ഒന്നും അല്ല ഉദ്ദേശിച്ചത്.തെളിവുകൾ കിട്ടാൻ പല കേസുകളിലും മരിച്ച വ്യക്തിയുടെ ബന്ധങ്ങൾ മുതൽ ഉള്ള പല കാര്യങ്ങളും സഹായിക്കാറുണ്ട്‌.എന്നാൽ ചില കേസുകളുണ്ട്.മൃതദേഹങ്ങൾക്ക് അധികം സംസാരിക്കാൻ അവസരം ഉണ്ടാകില്ല.അല്ലെങ്കിൽ അതിനുള്ള സാധ്യത ഇവിടെ എങ്കിലും cancel ചെയ്യപ്പെടും.അതു പോലെ ഒരു സംഭവം ആണ് 'തടം' എന്ന ചിത്രം!!

  സമാനമായ പല കേസുകളും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും Execution നൽകിയ മേധാവിത്തം തടം എന്ന ചിത്രത്തെ പ്രിയപ്പെട്ട ക്രൈം ത്രില്ലർ ആയി മാറ്റുന്നു.ഒന്നു ആലോചിച്ചു നോക്കിക്കേ.ഒരു കൊലപാതകത്തിൽ ഏറ്റവും നിർണായകമായ രണ്ടോ മൂന്നോ തെളിവുകൾ ഉണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട രണ്ടെണ്ണം invalid ആയി മാറുന്നു.അതും അപൂർവമായ കാരണം കൊണ്ടും.സിനിമയുടെ flavor ഇവിടെ ആണ്.സാധാരണയായി തെളിയേണ്ട അത്ര തെളിവുകൾ ഉണ്ടെങ്കിലും അതു ഒക്കെ ഇങ്ങനെ ആകുന്നത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

  ഒരു പക്ഷെ സിനിമയുടെ തുടക്കം മുതൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയിരിക്കും എന്നാണ് കരുതിയത്.അല്ലെങ്കിൽ വയലൻസ് ഉള്ള ഒരു 'വട്ടു കഥ'.എന്നാൽ അൽപ്പ നേരത്തിനു ശേഷം ആ നിലപാട് മാറ്റേണ്ടി വന്നൂ.സമാനമായ ചിത്രങ്ങൾ പലതും വന്നിട്ടുണ്ട്.പക്ഷെ ആ ഒരു element അത്രയും നേരം surprise ആയി വച്ചതു തന്നെ ഗംഭീരം ആയിരുന്നു.

  സിനിമയിലെ കഥാപാത്രങ്ങളെ ചേർത്തുള്ള കഥ പറയുന്നില്ല.ഒരു നല്ല സസ്പെൻസ് പ്രതീക്ഷിച്ചു തന്നെ കാണാത്തവർ സിനിമ കാണുക എന്നതാണ് 'അതിന്റെ ബ്യൂട്ടി'.നായകനായി വന്ന അരുൺ വിജയെ കുറിച്ചു പറയാം.നല്ല നടൻ,വാരി വലിച്ചു സിനിമ ചെയ്യാതെ നല്ല സിനിമകൾ വല്ലപ്പോഴും ചെയ്തു ചെറിയ വിജയങ്ങളും ആയി പോകുന്ന പതിവ് തെറ്റിച്ചില്ല എന്നു വേണം പറയാൻ.സിനിമയുടെ ഴോൻറെയോട് മികച്ച രീതിയിൽ തന്നെ നീതി പുലർത്തിയ ചിത്രം ഒരു 'മഗിഴ് തിരുമേനി' മാസ്റ്റര്പീസ് ആണ്.

  അതു വരെ പ്രേക്ഷകൻ ചിന്തിച്ച രീതിയിൽ നിന്നും ഒരു കേസിന് മറ്റൊരു perspective കൊണ്ടു വരുന്നതൊക്കെ നന്നായിരുന്നു.തുടക്കത്തിൽ സിനിമയുടെ കഥ എന്താണ് എന്ന് നോക്കി താൽപ്പര്യം പോകാറായപ്പോൾ ഉണ്ടായ transition മതി സിനിമ ,പ്രേക്ഷൻ എന്ന നിലയിൽ ഇഷ്ടമാകുവാൻ.കാണാത്തവർ ഉണ്ടെങ്കിൽ കാണുക.നഷ്ടമാകില്ല!!

എനിക്കാണെങ്കിൽ നല്ലതു പോലെ ഇഷ്ടം ആവുകയും ചെയ്തു!!

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിൽ ഇട്ടിട്ടുണ്ട്..

No comments:

Post a Comment