Pages

Tuesday, 17 August 2021

1403. Burke & Hare (English, 2010)

 1403. Burke & Hare (English, 2010)

           Black Comedy, Crime.



  16 ആളുകളുടെ തിരോധാനം ആണ് ആ സമയം ഉണ്ടായത്.പോലീസ് അന്വേഷണം ആരംഭിച്ചു.ഒരു തെളിവും ഇല്ലാതെ പല ആളുകളും അപ്രത്യക്ഷരായി. West Port Murders എന്ന പേരിൽ കുപ്രസിദ്ധി നേടിയ കൊലപാതക പരമ്പരയുടെ ആരംഭം ഇവിടെ ആയിരുന്നു.


 Supply, Demand നേക്കാളും കുറഞ്ഞാൽ എന്താണ് ചെയ്യുക?ഒരു വഴി ആവശ്യം ഉള്ള വസ്തുവിന്റെ പ്രൊഡക്ഷൻ കൂട്ടാം എന്നതാണ്.എന്നാൽ ആവശ്യം ഉള്ള വസ്തു ശവ ശരീരങ്ങൾ ആകുമ്പോഴോ?അവിടെയാണ് പ്രശ്നം.

  യഥാർത്ഥത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി.1828 ൽ സ്‌കോട്ലാന്റിലെ എഡിൻബറോ ആധുനിക വൈദ്യശാസ്ത്രത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സമയം ആയിരുന്നു.അനാറ്റമി എന്ന വിഷയത്തിൽ പ്രഗൽഭരായ പല ഡോക്റ്ററുമാരും അവിടത്തെ കോളേജുകളിൽ ആണ് പഠിച്ചിരുന്നത്, അതും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ.

  അവിടെ ആണ് ഈ Supply-  Demand പ്രശ്നം വരുന്നതും.പഠിക്കാനായി വരുന്നവർക്ക് പരിശീലിക്കാൻ ആവശ്യത്തിനു മൃതദേഹങ്ങൾ ഇല്ല.ഇവിടെയാണ് പല ബിസിനസുകളും ചെയ്തു പൊട്ടി പോയ Burke, Hare എന്നിവർ വരുന്നത്.

   അവരുടെ ജീവിതത്തിൽ ഉള്ള ഒരു പിടിവള്ളി ആണ് ഈ Supply- Demand Ratio.അതെങ്ങനെ അവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു എന്നത് ആണ് സിനിമയുടെ കഥ.കുപ്രസിദ്ധമായ ഈ സംഭവ കഥയിൽ ബ്ലാക്ക് കോമഡിയുടെ സാധ്യതകൾ ഉൾപ്പെടുത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

   ഇത്തരം ഒരു സംഭവത്തിൽ മരണത്തെ ബ്ളാക് കോമഡി ആയി അവതരിപ്പിച്ചത് പല നിരൂപകർക്കും ഒരു പോരായ്മ ആയി തോന്നിയിരുന്നു.ഇതേ വിഷയത്തിൽ ധാരാളം സിനിമകൾ വന്നിട്ടുണ്ടെങ്കിലും , സ്‌ലാഷർ/ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ബി ഗ്രേഡ് ചിത്രങ്ങൾ വരെ അതിൽ ഉണ്ടായിരുന്നു.

  സംവിധായകനായ ജോണ് ലൻഡിസ് ഏകദേശം പത്തു വർഷങ്ങൾക്കു ചെയ്ത സിനിമ എന്ന നിലയിൽ പ്രതീക്ഷകൾ ഏറെ ഉണ്ടായിരുന്നെങ്കിലും സിനിമയ്ക്ക് തിരഞ്ഞെടുത്ത സബ്ജക്റ്റ് ,അതിനെ അവതരിപ്പിച്ച രീതിയിൽ ഒക്കെ പലർക്കും എതിരഭിപ്രായം ഉണ്ടായിരുന്നു.

 ഒരു പ്രേക്ഷകന് എന്ന നിലയിൽ വായിച്ചറിഞ്ഞു മാത്രം പരിചയം ഉള്ള ഒരു കഥയുടെ ദൃശ്യാവിഷ്‌ക്കാരം എന്ന നിലയിൽ ഉള്ള കൗതുകം ആണ് എന്നെ ഈ സിനിമയുടെ അടുക്കൽ എത്തിച്ചത്.

 എന്നാൽ ഒരു ഏകദേശധാരണ ഉള്ളത് കൊണ്ടാണോ എന്നറിയില്ല, സിനിമ മോശമായി തോന്നിയില്ല.ഒരു ഹാസ്യ നാടകം എങ്ങനെ ഉണ്ടാകും?അതേ ഫോർമാറ്റിൽ ആണ് ഈ ചിത്രവും.ഇത്രയും ഡാർക് ആയ സ്ഥലങ്ങളിൽ പോലും നന്നായി തന്നെ ഹാസ്യത്തിന്റെ സാധ്യതകൾ ഉൾപ്പെടുത്തിയത് impressive ആയി തോന്നി.അതു സിനിമയുടെ അവസാനം വരെയും ഉണ്ടായിരുന്നു താനും.

 സിനിമയുടെ അവസാന ഭാഗത്ത് കാണിക്കുന്ന സംഭവങ്ങളിൽ നിന്നും എഡിൻബറോയിലെ കോളേജുകളുടെ പ്രാധാന്യം മനസ്സിലാകും.


IMDB rating: 6.6/10,   RT: 33%

@mhviews rating:3/4

Download Link available @mhviews1 search in Telegram.


Download link and more movie suggestions @www.movieholicviews.blogspot.com

1 comment:

  1. കുപ്രസിദ്ധമായ ഈ സംഭവ കഥയിൽ ബ്ലാക്ക് കോമഡിയുടെ സാധ്യതകൾ ഉൾപ്പെടുത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete