Pages

Monday, 9 August 2021

1398. Falling Down(English, 1993)

 1398. Falling Down(English, 1993)

           Action, Crime



  അന്നയാൾക്ക് ഒരേ ഒരു ലക്ഷ്യം ആണ് ഉണ്ടായിരുന്നത്.തന്റെ മകളുടെ പിറന്നാളിന് അവളെ കാണാൻ പോവുക.എന്നാൽ അവിടെ എത്തി ചേരാൻ വേണ്ടി അയാൾ ചെയ്തതോ?അതറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വേണ്ട.ലിങ്ക് ഒന്നും തുറന്നു നോക്കേണ്ട. Falling Down എന്ന സിനിമ കാണുക.

  

  കഴിഞ്ഞ വർഷം ഇറങ്ങിയ Unhinged സിനിമ ഓർമയില്ലേ?ഒരു road-rage ൽ തുടങ്ങിയ പ്രശ്നം എത്ര മാത്രം സീരിയസ് ആയി മാറി എന്നു? ശരിക്കും Falling Down എന്ന സിനിമയ്ക്ക് homage  നൽകിയ ചിത്രമായി ആണ് Unhinged കണ്ടപ്പോൾ തോന്നിയത്.Unhinged ന്റെ ഒരു extreme ലെവൽ എന്നു പറയാം Falling Down നെ കുറിച്ചു.അതു പോലെ കഥാപാത്ര രൂപീകരണത്തിൽ മൈക്കൽ ഡഗ്ലസിന്റെ കഥാപാത്രം റസൽ ക്രോവിനെക്കാളും മികച്ചു നിന്നു എന്നും തോന്നി.ഇക്കാലത്തു ഇങ്ങനെ ഒരു സിനിമ കഥയ്ക്ക് അനുയോജ്യമായ നിലയിൽ ആണെങ്കിൽ കൂടിയും പല കാര്യങ്ങളും ഒരു പക്ഷെ Political Correctness എന്ന ലേബലിൽ അവതരിപ്പിക്കാൻ സാധിക്കില്ലായിരുന്നു.


  തന്റെ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താൻ കഴിയാതെ ഒരു റേസിസ്റ്റ് ആയി പലപ്പോഴും മാറുകയും, ആളുകളെ ചെറിയ കാരണങ്ങൾ പോലും തന്നോടുള്ള അപമാനമായി കരുതി ആക്രമണം നടത്തുകയും ആളുകളെ കൊന്നൊടുക്കാൻ പോലും മടിയില്ലാത്ത, സാമൂഹികമായി ഒരു പ്രതിബദ്ധതയും ഇല്ലാത്ത, സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ജീവിച്ചു, ആ ജീവിതം ആണ് ശരി എന്ന് കരുതി അവസാനം താൻ ഒരു പരാജയം ആണെന്ന് മനസ്സിലാക്കുമ്പോൾ  chaotic രീതികളും ആയി ഇറങ്ങിയ കഥാപാത്രമായി മൈക്കൽ ഡഗ്ളസ് അരങ്ങു തകർത്തു എന്നു പറയാം.

  

  ഒരു വെള്ള ഷർട്ടും ടൈയും അണിഞ്ഞ , മാന്യതയുടെ മുഖമുദ്ര ഉള്ള ഒരു വെള്ളക്കാരൻ, അയാളുടെ ഉള്ളിൽ ഉള്ള ദുഷിച്ച ചിന്താഗതി എല്ലാം പുറത്തു വരുമ്പോൾ അപകടത്തിൽ ആയതു ഒരു ചെറിയ പട്ടണം ആയിരുന്നു.


 റോബർട്ട് ടുവലിന്റെ സെർജൻറ് പ്രേന്റർഗാസ്റ്റ്മികച്ചു നിന്നൂ.അവസാന ദിവസം ജോലിക്കു വന്ന അയാൾക്ക്‌ ഉണ്ടാകുന്ന transformation മികച്ചതും ആയിരുന്നു.ധാരാളം കാര്യങ്ങൾ Falling Down സംസാരിക്കുന്നുണ്ട്.പ്രത്യേകിച്ചും തൊണ്ണൂറുകളിൽ അമേരിക്കയിൽ നില നിന്നിരുന്ന ഒരു ഇക്കോ സിസ്റ്റം, പിന്നീട് അത് എന്തു മാത്രം മാറിയിട്ടുണ്ടെന്നു സിനിമ കാണുമ്പോൾ മനസ്സിലാകും.


  നേരത്തെ പറഞ്ഞതു പോലെ, തങ്ങളുടെ ജീവിതത്തിലെ പരാജയങ്ങൾക്കു മറ്റുള്ളവരെ ഉത്തരവാദികൾ ആക്കുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. അവർക്കൊക്കെ ഒരു വഴി മാത്രമേ ഉള്ളൂ അവസാനം എന്നു അടിവരയിടുക ആണ് ക്ളൈമാക്‌സ് പോലും. ചിത്രം കാണുക. മികച്ച ഒരു സിനിമ ആയി തോന്നി.


@mhviews rating:4/4


Download link: t.me/mhviews1


More movie suggestions and download link @www.movieholicviews.blogspot.com

No comments:

Post a Comment