1396. The Suicide Squad (English, 2021)
Action.
പ്രത്യേകിച്ചു പറയാൻ ഒന്നുമില്ല.സിനിമ റിലീസ് ആയതു മുതൽ കേട്ട അഭിപ്രായങ്ങളോട് പൂർണമായും യോജിക്കുന്നു.മികച്ച ഒരു ആക്ഷൻ ചിത്രം ആയാണ് The Suicide Squad കണ്ടപ്പോൾ തോന്നിയത്.തുടക്കം മുതലുള്ള ആക്ഷൻ സീനുകൾ പലതും R-rated ആണെന്ന് ഉള്ളപ്പോൾ പോലും അതിൽ മിക്സ് ചെയ്തിരിക്കുന്ന തമാശയുടെ ശകലങ്ങൾ സിനിമയെ മൊത്തത്തിൽ ഒരു fun-ride ആക്കി മാറ്റുന്നുണ്ട്.
ഹാർലി ക്വിൻ മാർഗറ്റ് റോബിയുടെ സിഗ്നേച്ചർ വേഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. Birds of Prey സിനിമ കണ്ടത് മുതൽ മാർഗറ്റ് റോബിയുടെ ഹാർലി ക്വിൻ ആരാധകൻ ആണ്.ഇവിടെ പ്രതീക്ഷകൾ തെറ്റിച്ചില്ല.ഫുൾ അഴിഞ്ഞാട്ടം ആയിരുന്നു എക്സൻട്രിക് ആയ വില്ലത്തി.
പിന്നെ പറയേണ്ടത് പീസ്‌മേക്കർ ആയി വന്ന ജോണ് സീനയെ കുറിച്ചാണ്.സിനിമയിൽ ഉള്ളത്രയും ഭാഗം പീസ്‌മേക്കറും ഗംഭീരമാക്കി. കിംഗ് ഷാർക്കും അതു പോലെ ഒന്നായിരുന്നു.സിൽവസ്റ്റർ സ്റ്റലോണ് ശബ്ദം നൽകിയ കഥാപാത്രവും ഈ ലീഗിൽ ചേർക്കാൻ പറ്റിയത് ആയിരുന്നു.
ലോകത്തെ രക്ഷിക്കാൻ ഇറങ്ങിയ സൂപ്പർ വില്ലന്മാർക്ക് സാധാരണ സൂപ്പർ ഹീറോ സിനിമകളിലെ പോലെ നന്മ മരങ്ങൾ അല്ലായിരുന്നെങ്കിലും സിനിമയുടെ പ്രധാന വഴിതിരിവുകളിൽ ഏതൊരു സൂപ്പർ ഹീറോ ചിത്രം പോലെയും ആകുന്നുണ്ട്. എന്തായാലും ചിത്രം തിയറ്റർ വാച് ആവശ്യപ്പെടുന്ന ഒന്നായി തോന്നി.
ശാന്തതയ്ക്കു ഒന്നും സ്ഥാനം ഇല്ലാത്ത, ഫുൾ കളർഫുൾ ആയ ഒരു full- throttle ആക്ഷൻ ചിത്രം തിയറ്ററിൽ കാണുന്നതാണ് അതിന്റെ ഭംഗി.കുറെ നാളുകൾക്കു ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ, തിയറ്ററിൽ പോയി കാണാൻ പറ്റിയ ചിത്രമാണ് The Suicide Squad.
@mhviews rating: 4/4
No comments:
Post a Comment