Pages

Wednesday, 4 August 2021

1394. Time (English, 2021)

 1394. Time (English, 2021)

           Drama.

           No. of Episodes: 3

           Streaming Platform: BBC iPlayer



  ജയിൽ സംവിധാനത്തിലെ പാക പിഴകൾ എക്കാലത്തും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.വികസിത രാജ്യങ്ങൾ ആയാലും അല്ലെങ്കിലും നീതിയുടെ അളവ് കോലിൽ ശിക്ഷിക്കപ്പെടുന്ന ആളുകളും അവിടത്തെ സാഹചര്യങ്ങളും ചർച്ച വിഷയം ആകുന്നു.പക്ഷെ തെറ്റുകൾ ചെയ്ത കുറ്റവാളികൾ ആയതു കൊണ്ട് അവർ എത്ര മാത്രം നീതി അർഹിക്കുന്നു എന്നതും ചിന്തിക്കേണ്ടത് ആണ്.


  Time അങ്ങനെ ഒരു സീരീസ് ആണ്.3 എപ്പിസോഡ് മാത്രമുള്ള, മാർക് കോബ്ഡൻ എന്ന അധ്യാപകൻ അയാളുടെ ഒരു തെറ്റിനു മറ്റൊരാളുടെ ജീവൻ പകരം നഷ്ടമാവുകയും അതിനു അയാൾ പശ്ചാത്തപിക്കുന്നതും ആണ് കഥ.അയാളോടൊപ്പം കുറെയേറെ കഥാപാത്രങ്ങൾ ഉണ്ട്. 'ഇപ്പോഴും അവർ കാണാറുണ്ട്' എന്നു മനസ്സിൽ കുറ്റബോധം തോന്നുന്നവർ.ജയിലിൽ ഉള്ള എല്ലാവരും ഇത്തരത്തിൽ പശ്ചാത്തപിക്കുന്നു എന്നു പറഞ്ഞു വയ്ക്കുന്നില്ല.പകരം വിരലിൽ എണ്ണാവുന്ന കുറച്ചു ആളുകൾ മാത്രം ആണ് ആ അവസ്ഥയിലൂടെ കടന്ന് പോകുന്നത് എന്നും കാണിക്കുന്നു.


  എറിക് മക്നെല്ലി എന്ന ജയിൽ ഓഫീസറുടെ കഥ ഇതിലും വ്യത്യസ്തമാണ്.തന്റെ മകന് വേണ്ടി അയാളുടെ 22 വർഷത്തെ സർവീസ് പണയം വയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. Time ഒരു ത്രില്ലർ സീരീസ് അല്ല.പകരം ജയിലിൽ അടയ്ക്കപ്പെട്ട ചിലരുടെ മാനസിക വ്യാപരത്തിലൂടെ കടന്നു പോകുന്ന ചില സന്ദർഭങ്ങൾ പ്രേക്ഷകന്റെ മുന്നിൽ വച്ചു അവരുമായി സംവദിക്കുക എന്നത് മാത്രമാണ് നടക്കുന്നത്.


 ഇതിൽ ചിലരിൽ കുറ്റബോധം ഉണ്ടാകാം, ചിലർക്ക് അതിലുപരി ജീവിതത്തിൽ ചെയ്ത തെറ്റുകളിൽ നിന്നും ഇടയാക്കപ്പെട്ടവരുടെ ആശ്രിതരിൽ നിന്നും ക്ഷമ ചോദിക്കാൻ ഉള്ള മനസ്ഥിതി ഉണ്ടാകാം; അല്ലെങ്കിൽ അതിന് കഴിയാത്തവരും ഉണ്ടാകാം.


  ധാരാളം ത്രില്ലർ സീരീസുകളുടെ ഇടയിൽ വന്ന Time, BBC യുടെ iPlayer ൽ ഈ വർഷം ഏറ്റവും അധികം ആളുകൾ കണ്ട സീരീസുകളിൽ ഒന്നായി മാറി.പ്രത്യേകിച്ചും കഥയും കഥാപാത്രങ്ങളും എല്ലാം പ്രതീക്ഷകൾക്കും അപ്പുറം നന്നായിരുന്നു എന്നു തന്നെ പറയാം.പല ക്രിട്ടിക്‌സും Jimmy McGovern ന്റെ കഥ എഴുത്തിനെ 'മാജിക്' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.


  എന്നെ സംബന്ധിച്ചു, ഒരു ജയിൽ കഥ എന്ന നിലയിൽ ത്രില്ലർ ആയിരിക്കും എന്ന് കരുതി കണ്ടു തുടങ്ങിയെങ്കിലും ഓരോ എപ്പിസോഡും ഒന്നിന് പുറകെ ഒന്നായി കാണാൻ ഉള്ള ആഗ്രഹം കൂട്ടിയ സീരീസ് ആയി മാറി Time. ജയിലിൽ Time എന്നതിന് ജീവിതത്തിന്റെ ഒപ്പം വില ഉണ്ടെന്നു മനസ്സിലാക്കിയ കുറച്ചു പേരുടെ കഥ കണ്ടു നോക്കൂ.ഇഷ്ടമായേക്കാം.


 @mhviews rating: 3.5/4

Download Link: Search @mhviews1 in Telegram

More movie sugestions and link available  @www.movieholicviews.blogspot.ca

1 comment: