Pages

Saturday, 10 July 2021

1389. Fear Street Part 2: 1978(English, 2021)

 1389. Fear Street Part 2: 1978(English, 2021)

          Horror/Slasher



  1994 ൽ Shadyside ൽ നടക്കുന്ന കൊലപാതകങ്ങളിൽ സാറ ഫിയർ എന്ന ദുർമന്ത്രവാദിനിയുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട ആളെ തിരക്കി ആണ് ദീനയും ജോഷും ഇറങ്ങുന്നത്. സി.ബെർമാൻ എന്ന പേരിൽ തുടങ്ങിയ അന്വേഷണം അവരെ കൊണ്ടെത്തിക്കുന്നത് 1978 ൽ നടന്ന ക്യാമ്പിലേക്ക് ആണ്.സി.ബെർമാൻ എങ്ങനെ ആണ് സാറാ ഫിയറിൽ നിന്നും രക്ഷപ്പെട്ടു എന്ന് അറിയാൻ ചിത്രം കാണുക.


  '90 കളിലെ ഹൊറർ/സ്ലാഷർ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ആദ്യ ഭാഗം അക്കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്കായിരുന്നു.ഒരു ഹൊറർ ചിത്രം എന്നതിലുപരി ഒരു നൊസ്റ്റാൽജിക് ഘടകത്തിന് നല്ല പ്രാധാന്യം കൊടുത്തിരുന്നു.പ്രത്യേകിച്ചും പലപ്പോഴും സിനിമകളിലൂടെ ഒക്കെ പരിചിതമായ ഒരു അമേരിക്കൻ Pop-culture അതിലുണ്ടായിരുന്നു.


 അതിന്റെ prequel എന്നു വിളിക്കാവുന്ന രണ്ടാം ഭാഗവും അതേ രീതിയിൽ തന്നെ ആണ് ഒരുക്കിയിരിക്കുന്നത്.ആദ്യ ഭാഗം എവിടെ അവസാനിച്ചോ, അവിടെ നിന്നും ഉള്ള സംഭവങ്ങളിൽ ആണ് സിനിമയുടെ തുടക്കം.എന്നാൽക്കൂടിയും ആദ്യ ഭാഗത്തിന്റെ അതേ രീതിയിൽ പോകുന്നത് കൊണ്ടു ആവർത്തന വിരസത ഉണ്ടാകുന്നുണ്ട് കഥയിൽ.കഥ പറച്ചിലിലൂടെ അവതരിപ്പിച്ച ഭാഗം ആയതു കൊണ്ട് തന്നെ ഒറ്റ കഥാപാത്രത്തിന്റെ ഭാഗത്തു നിന്നും ആണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്.അതു കൊണ്ടു തന്നെ മനസ്സിൽ പതിയുന്ന കഥാപാത്രങ്ങളും ആദ്യ ഭാഗത്തിനെ അപേക്ഷിച്ചു ചുരുക്കം ആണ്.


  ഈ ഭാഗത്തിൽ അവസാനം വരുന്ന ചെറിയ ഒരു ട്വിസ്റ്റും ഇതിന്റെ എല്ലാം തുടക്കം നടന്ന 1666 ലേക്ക് പോകുന്ന അടുത്ത ഭാഗത്തിനെ കുറിച്ചുള്ള സൂചനകൾ ഒക്കെ പ്രതീക്ഷ ആണ്.ഈ ഭാഗത്തിൽ നിന്നും എന്തോ ഒളിപ്പിച്ചു വച്ചത് പോലെ.Shadyside ലെ കൊലപാതകങ്ങളുടെയും ശാപത്തിന്റെയും വേദനയുടെയും തുടക്കം എവിടെ നിന്നു ആണെന്ന്; എന്തു കൊണ്ടാണെന്നു അറിയാൻ അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കണം.


 ആദ്യ ഭാഗത്തിന്റെ അത്ര ഇല്ലെങ്കിലും മോശം ആണെന്ന് തോന്നിയില്ല. Fear Street Trilogy യുടെ ആരാധകർ miss ആക്കരുത്.കാരണം അടുത്ത ഭാഗത്തേക്കുള്ള കഥ ഈ സിനിമയിൽ നിന്നും ആണ് തുടങ്ങുന്നത്.


 സിനിമ Netflix ൽ ലഭ്യമാണ്.


@mhviews rating: 2.5/4


 

No comments:

Post a Comment