Pages

Sunday, 4 July 2021

1387. Fear Street Part One: 1994(English,2021)

 1387. Fear Street Part One: 1994(English,2021)

           Horror.



'90 കളിലെ അമേരിക്കൻ ടീനേജഴ്സിന്റെ ഇടയിൽ പ്രസിദ്ധമായിരുന്നു Fear Street പരമ്പരയിലെ നോവലുകൾ. R.L Stine 1989 ൽ തുടങ്ങി വച്ചതു പിന്നീട് പല കഥാപാത്രങ്ങളും പലതരം കഥകളുമായി അമേരിക്കൻ Pop Culture ന്റെ ഭാഗമായി നില നിന്നിരുന്നു.പൂർണമായും ആ കഥകൾ ആധാരമാക്കി അല്ലെങ്കിലും ആ പരമ്പരയിലെ കഥകളുടെ ചുവടു പറ്റിയാണ് Netflix, മൂന്നു ഭാഗങ്ങൾ ഉള്ള Fear Street സിനിമ version നിർമിച്ചിരിക്കുന്നത്.


 പേരിൽ ഉള്ളത് പോലെ തന്നെ ഒരു ഹൊറർ സിനിമ തന്നെയാണിത്.' 90 കളിലെ Pop Culture നന്നായി അവതരിപ്പിച്ച, ടീനേജ് കഥാപാത്രങ്ങളുടെ മികച്ച ഒരു blend ആണ് ചിത്രം. Sunnyvale എന്ന പട്ടണം സമൃദ്ധിയിൽ മുന്നോട്ട് പോകുമ്പോൾ തൊട്ടടുത്ത Shadyside അമേരിക്കയിലെ കൊലപാതകങ്ങളുടെ തലസ്ഥാനം എന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ്.അവിടെ ഉള്ളവരുടെ ജീവിതം ദാരിദ്ര്യത്തിലും ആണ്.അതിനു കാരണം ഒരു ചെറിയ നേഴ്സറി പാട്ടിൽ ഉണ്ട്, പലരും വിശ്വസിക്കുന്നില്ലെങ്കിലും , അവിശ്വസനീയം എന്നു പറയുവുന്ന കഥയ്ക്ക് പിന്നിലും ഒരു വലിയ കഥയുണ്ട്.


  കൊലപാതകങ്ങൾ തുടർക്കഥ ആകുമ്പോൾ, അതിനെ നേരിടേണ്ടി വരുന്നു കുറച്ചു ടീനേജ് വിദ്യാർഥികൾക്ക്‌.അവർക്ക് നേരിടാൻ ഉള്ളത് വലിയ ഒരു ശാപത്തെ ആണ്.1666 മുതൽ അവരെയും അവരുടെ മുൻ തലമുറകളെയും എല്ലാം വേട്ടയാടുന്ന ശാപം.Fear Street ന്റെ കഥ ചുരുക്കം ഇതാണ്.കഥയിൽ ക്ളീഷേ അനുഭവപ്പെട്ടാലും ഒരു കാലഘട്ടത്തിലേക്കു തിരിച്ചു പോയത് അവതരിപ്പിച്ചതും, അന്നത്തെ Pop Culture ഉം എല്ലാം നല്ല നൊസ്റ്റാൾജിയ ആയിരുന്നു.ശരിക്കും മുതിർന്ന പ്രായത്തിൽ ജീവിക്കാൻ ആഗ്രഹം തോന്നുന്ന ഒരു കാലഘട്ടം ആയിരിക്കും. പലർക്കും.


 ആ golden era യുടെ ഒപ്പം മികച്ച രീതിയിൽ കഥയിൽ അവതരിപ്പിച്ച മുഖ്യ കഥാപാത്രങ്ങൾ കൂടി ആയപ്പോൾ സിനിമ സാധാരണ ടീനേജ് -ഹൊറർ ചിത്രങ്ങളിൽ ഉള്ളതിലും മികച്ച നിലവാരം കാണിച്ചു എന്നു തന്നെ പറയാം.അടുത്ത രണ്ടു ഭാഗങ്ങൾ കൂടി ഓരോ ആഴ്ചയിൽ റിലീസ് ആകും.ഇപ്പോൾ കണ്ടു തീർന്നത് അല്ല, അതിനും മുകളിൽ വരാൻ ഉള്ളത് ഉണ്ടെന്നുള്ള പ്രതീക്ഷ തന്നാണ് സിനിമ അവസാനിച്ചിരിക്കുന്നത്.അതും, 1994 ൽ നിന്നും 1978 ലേക്ക് ഒരു മടങ്ങി പോക്ക്.


 അടുത്ത രണ്ടു ഭാഗങ്ങൾ കൂടി ഈ രീതിയിൽ തന്നെ മികച്ചതായാൽ ഉറപ്പാണ് ഒരു modern cult- classic ആയി ചിത്രം മാറും എന്നത്.ഓരോ ദേശത്തും കാണും ഇതേ പോലത്തെ മുത്തശ്ശി കഥകൾ.അവയ്ക്കെല്ലാം കാണും ഇതു പോലത്തെ ചോരയിൽ നിറഞ്ഞ കഥകൾ.അതു ചെറുപ്പത്തിൽ എങ്കിലും പരിചയപ്പെട്ടു വിശ്വസിച്ചിരുന്നവർക്കു കൂടി ആ കാലത്തിലേക്ക് ഉള്ള ഒരു തിരിച്ചു പോക്കായിരിക്കും ഈ ഭാഗം.കാണുക!!


ചിത്രം Netflix ൽ ലഭ്യമാണ്!!


@mhviews rating  : 3.5/4

          

No comments:

Post a Comment