Pages

Friday, 2 July 2021

1385. Profile (English, 2018)

 1385. Profile (English, 2018)

           Narrative, Thriller.


  'ഐ എസ് റിക്രൂട്ടിങ് പശ്ചാത്തലമാക്കി Profile'



  Narrative വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന സിനിമ ആണ് Profile.നോൺ-ഫിക്ഷണൽ ആയ സംഭവത്തെ ഫിക്ഷനിലൂടെ സമാനമായ സാഹചര്യങ്ങൾ ഉണ്ടാക്കി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുക എന്ന കഠിനമായ ഒരുണശ്രമം ഉണ്ടാകും ഇത്തരം സിനിമകൾക്ക്. 2018 ൽ റിലീസ് ആയ ഈ ചിത്രം ഐ എസ് റിക്രൂട്മെന്റിനെ കുറിച്ചു യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ന്യൂസ് സ്റ്റോറി ആയി പ്രസ്തുത വിഷയം തിരഞ്ഞെടുക്കുന്ന ആമി എന്ന ജേർണലിസ്റ്റ് തനിക്കു ആവശ്യമുള്ള വിവരങ്ങൾ എങ്ങനെ ശേഖരിക്കാൻ ശ്രമിക്കുന്നു എന്നതു ചിത്രം പറയും.


 Searching, C U Soon പോലെ ഉള്ള ധാരാളം ചിത്രങ്ങളിൽ കണ്ട gadgets/devices സ്‌ക്രീൻ വഴി ആണ് കഥയും കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.ഒരു ഫെയ്ക് പ്രൊഫൈൽ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ കയറിയ ആമി താൻ അടുത്ത് ഇസ്ലാം മതത്തിലേക്ക് മാറിയ ബ്രിട്ടീഷുകാരി എന്ന നിലയിൽ ആണ് തന്റെ ജോലി ആരംഭിക്കുന്നത്.


  അവളുടെ വലയിൽ ഒരാൾ കുരുങ്ങുകയും ചെയ്യുന്നു.ബിലാൽ എന്നു പരിചയപ്പെടുത്തിയ ഒരു ഐ എസ് തീവ്രവാദി അവളുമായി ചങ്ങാത്തം കൂടുന്നു.അവിടെ നിന്നും ആമി തന്റെ പുതിയ വേഷത്തിൽ അയാളോട് സൗഹൃദം പങ്കു വയ്ക്കുന്നു.


 യൂറോപ്പിൽ നടന്ന പല ഐ എസ് റിക്രൂട്ട്മെന്റിനെയും ആധാരമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.പലപ്പോഴും ലൈംഗിക അടിമകൾ ആയി മാറുന്നു  എന്നു വാർത്തകളിൽ അറിയുന്ന പല സ്ത്രീകളുടെയും തുടക്കം ഇത്തരം സൗഹൃദങ്ങളിൽ നിന്നും ആകാം.ആമി തന്റെ പുതിയ രൂപമായ 'മെലഡി' യായി വരുമ്പോൾ അവൾക്കു ഇടയ്ക്കുണ്ടാകുന്ന മാറ്റം, അതും താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ള ബോധ്യം ഉണ്ടായിരുന്നിട്ടു കൂടി ഞെട്ടിക്കുന്നതാണ്.


 ബിലാലിന്റെ വാക്കുകൾ മാധുര്യം ഉള്ളത് കൊണ്ട് തന്നെ ശരാശരി ഒരു സ്ത്രീയെ ഒരു പക്ഷെ സ്വാധീനിക്കാൻ കഴിയും എന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്.അതു എത്ര മാത്രം ശരിയാണ് എന്നറിയില്ല.എങ്കിൽക്കൂടിയും സിനിമയിലെ പല സംഭവങ്ങളും വർത്തമാന കാലത്തിൽ വിവാദമായ പല വാർത്തകളുമായി യോജിക്കുന്നും ഉണ്ട്.


 എന്തായാലും ചിത്രം ഇറങ്ങിയ സമയം നല്ല വിവാദം ഉണ്ടായിരുന്നു.അതിനു കാരണം സിനിമയുടെ ആദ്യ 5 മിനിറ്റിൽ തന്നെ മനസ്സിലാവുകയും ചെയ്യും.സിനിമയുടെ അവസാനത്തോട് അടുക്കുമ്പോൾ നല്ല പോലെ ഭയം തോന്നിക്കുകയും ചെയ്യും.താൽപ്പര്യം ഉള്ളവർ കാണുക.മികച്ച രീതിയിൽ തന്നെ പറയാൻ ഉദ്ദേശിച്ച കാര്യം അവതരിപ്പിച്ചിട്ടുണ്ട്.


@mhviews rating : 3/4


More movie suggestions and link  @www.movieholicviews.blogspot.com

No comments:

Post a Comment