Pages

Friday, 4 June 2021

1367. Spiral: From The Book of SAW

 1367. Spiral: From The Book of SAW (English,2021)

           Horror, Thriller.



"Live or Die. Make Your Choice" : ജിഗ്‌സോയുടെ പുതിയ ഗെയിമുവുമായി Spiral.


 SAW പരമ്പര കണ്ടിട്ടുള്ളവർ ജോണ് ക്രമറിനെ മറക്കാൻ സാധ്യത ഇല്ല.ടോബിൻ ബെൽ അനശ്വരമാക്കിയ ക്രാമർ വ്യക്തികളെ അവരുടെ ജീവിതത്തിൽ ചെയ്ത കുറ്റങ്ങൾ അനുസരിച്ചു അവരെ അയാൾ തിരഞ്ഞെടുത്ത സ്ഥലത്തു, അയാളുടെ terms ൽ നടത്തുന്ന ഗെയിമിൽ പങ്കെടുപ്പിക്കും.ആ ഗെയിം ജയിക്കാൻ വേണ്ടത് ;അതായത് അവരുടെ ജീവൻ രക്ഷിക്കാനായി അവർ വലിയ ഒരു ത്യാഗം ചെയ്യേണ്ടി വരും.അടയ്ക്കപ്പെട്ട നിലയിൽ കഴിയുന്ന ആളുകൾക്ക് വേറെ ഒരു വഴിയും ഉണ്ടാകില്ല.ഒരു 'Live or Die' situation.


 Jigsaw നിർത്തിയിടത്തു നിന്നുമാണ് പരമ്പരയിലെ ഒമ്പതാം ഭാഗം ആരംഭിക്കുന്നത്.ഒരു പോലീസുകാരന്റെ മരണത്തോടെ ആയിരുന്നു എല്ലാത്തിനും തുടക്കം.ക്രിസ് റോക് അവതരിപ്പിക്കുന്ന Ezekiel അഥവാ Zeke എന്ന പൊലീസ് കഥാപാത്രം പൊലീസിലെ ഒറ്റയാൻ ആണ്.സാമുവൽ ജാക്സന്റെ മർക്കസ് ബാങ്ക്‌സ് എന്ന മുൻ പോലീസ് ചീഫിന്റെ മകൻ ആണ് സീകെ.പലപ്പോഴും ഡിപ്പാർട്ട്മെന്റിൽ ഒറ്റപ്പെട്ടു പോയ സീകെ ഒറ്റയ്ക്ക് ജോലി ചെയ്യാൻ താല്പര്യപ്പെടുന്നു.ആ സമയം ആണ് അയാൾക്ക്‌ പോലീസ് ചീഫ് ആൻജി നിർബന്ധമായി ഒരു പുതിയ പാർട്ണറെ സീകെയ്ക്കു നൽകുന്നത്.


 ജിഗ്‌സയുടെ കൊലപാതകങ്ങൾക്കു സമാനമായ ടേപ്പും വീഡിയോയും എല്ലാം ലഭിക്കുന്ന പുതിയ മരണങ്ങളിൽ ഇരകളാകുന്നവർ എല്ലാം പൊലീസുകാർ ആണ്. ഈ കേസ് അന്വേഷണം സീകെ ഏറ്റെടുക്കുന്നു.എന്നാലും കൊലപാതകങ്ങൾ കുറയുന്നില്ല.മരണങ്ങൾ നിത്യ സംഭവങ്ങൾ ആകുന്നു.പോലീസ് ഡിപ്പാർട്ട്മെന്റ് ജിഗ്‌സോയുടെ ഒരു കോപ്പി ക്യാറ്റ് കില്ലറെ ആണ് അന്വേഷിക്കുന്നത് എന്ന വിശ്വാസത്തിൽ ആണ്.അതോ ഇനി ജോണ് ക്രാമർ തന്നെ? ഈ സംഭവങ്ങളുടെ അന്വേഷണം ആണ് SAW യുടെ ഒമ്പതാം ഭാഗത്തിൽ ഉള്ളത്.


ആരാണ് കൊലയാളി?എന്താണ് അയാളുടെ ഉദ്ദേശ്യം?കൂടുതൽ അറിയാൻ സിനിമ കാണുക.


SAW സീരീസിലെ മുൻ ഭാഗങ്ങളിലെ പോലെ സങ്കീർണമായ ,twisty ആയ കഥ പറച്ചിൽ അല്ല Spiral ൽ ഉള്ളത്.കൂടുതൽ straight forward ആയ കഥ പറച്ചിൽ ആണ്.ഒരു പക്ഷെ സ്ഥിരം പോലീസ് സിനിമകളിലെ കഥയിലേക്ക് ജിഗ്‌സോ കൂട്ടി ചേർത്തൂ എന്നു പറയാം.ഒറ്റയ്ക്കുള്ള ഒരു സിനിമ ആയി കണക്കിലെടുത്താൽ ഈ കഥയിൽ പുതുമ ഒന്നും ഇല്ല.പക്ഷെ ജിഗ്‌സോ, spiral, ജോണ് ക്രാമർ തുടങ്ങി പല reference കളും വരുന്നതോട് കൂടി,അതു പോലെ പഴയ Modus Operandi എല്ലാം ചേരുന്നതിലൂടെ ഉള്ള കണക്ഷൻ മൂലം SAW പരമ്പരയുടെ ആരാധകർക്ക് ഒരു continuity ലഭിക്കുന്നു എന്നു മാത്രം.


 ഒരു ആവറേജ് അനുഭവം ആയിരുന്നു മൊത്തത്തിൽ Spiral എങ്കിലും അടുത്ത ഭാഗത്തിന് വേണ്ടി നിർത്തിയതിലൂടെയും അവസാനം വരുന്ന SAW OST നൽകിയ ചെറിയ ഒരു നോസ്റ്റാള്ജിയയും കാരണം SAW പരമ്പരയുടെ ആരാധകർക്ക് ചിത്രം കണ്ട് നോക്കാവുന്നതാണ് എന്നു മാത്രം.മറ്റൊരു കാരണം പത്താം ഭാഗം ഇതിന്റെ continuation ആയിരിക്കും.


 SAW സീരീസിലെ സിനിമകളിൽ ഏറ്റവും കുറവ് IMDB റേറ്റിങ് ഈ ചിത്രത്തിന് ആണ് ലഭിച്ചത്.STARZ ആണ് സിനിമ സ്‌ട്രീം ചെയ്യുന്നത്. സമയം ഉണ്ടെങ്കിൽ കാണുക, അല്ലേൽ SAW സീരീസ് തുടർന്ന് കാണാൻ വേണ്ടി മാത്രം.

Download Link: @mhviews എന്നു ടെലിഗ്രാമിൽ സെർച്ച് ചെയ്യുക

 @mhviews rating: 2.5/4

No comments:

Post a Comment