1365. Sliding Doors (English, 1998)
Fantasy, Romance.
Butterfly Effect പ്രമേയമായി Sliding Doors.
ഹെലൻ എന്നത്തേയും പോലെ ജോലിക്കു പോകുന്നു.എന്നാൽ അന്നവളെ കാത്തിരുന്നത് തന്റെ ജോലി പോയി എന്ന വാർത്തയാണ്.നിരാശയായ ഹെലൻ തിരികെ വീട്ടിലേക്കു പോകാൻ വേണ്ടി ട്രെയിൻ കയറാൻ പോകുന്നു.അവിടെ രണ്ടു സാധ്യതകൾ ആണുള്ളത്.ഒന്നു, അവൾക്കു കയറാൻ ഉള്ള ട്രെയിനിൽ കയറാൻ സാധിക്കുന്നു.രണ്ടു, അവൾക്കു ആ ട്രെയിനിൽ കയറാൻ സാധിക്കുന്നില്ല.
ഈ രണ്ടു അവസ്ഥയുടെയും അനന്തരഫലങ്ങൾ എന്തായിരിക്കാം?മനുഷ്യന്റെ ജീവിതത്തിൽ ഇതു പോലെ ധാരാളം അവസ്ഥകൾ ഉണ്ടാകാറുണ്ട്.ചിലപ്പോൾ ചെറിയ കാര്യങ്ങൾ പോലും നമ്മൾ തന്നെ ശ്രദ്ധിക്കാതെ മുന്നോട്ടുള്ള ജീവിതത്തിൽ വലിയ impact ഉണ്ടാക്കാൻ സാധ്യത ഉള്ളവ.Butterfly Effect ന്റെ സാധ്യതകൾ അനന്തമാണ്.നമ്മൾ ചെയ്യുന്ന കാര്യങ്ങളും ചെയ്യാത്ത കാര്യങ്ങളും എല്ലാം ഇതിൽ ഘടകം ആകാറുണ്ട്.
ഇവിടെ ഈ രണ്ടു സംഭവങ്ങൾ ഹെലന്റെ ജീവിതത്തെ നന്നായി ബാധിക്കുന്നുണ്ട്.ട്രെയിൻ സംഭവത്തിനു ശേഷം അവൾ കണ്ടു മുട്ടുന്നവർ, അന്നവൾക്കു നേരിടേണ്ടി വരുന്ന സംഭവങ്ങൾ, അങ്ങനെ എല്ലാം.ഈ രണ്ടു സംഭവങ്ങളും അതി സമർഥമായി പാരലൽ ആയി സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടും ഉണ്ട്.സാധാരണയായി ഇത്തരം പ്രമേയങ്ങളിൽ വരുന്ന അതി സങ്കീർണതകൾ ഒന്നും Sliding Doors ൽ ഇല്ല.വളരെ സിംപിൾ ആയ ഒരു കഥയാണിത്.എന്നാലും കഥയിൽ, ഹെലന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വലിയ മാറ്റങ്ങൾ വ്യക്തവുമാണ്.
ഹെലൻ ആയി അഭിനയിച്ചിരിക്കുന്ന Gwyneth Paltrow നന്നായി തന്റെ റോൾ അഭിനയിച്ചിട്ടുണ്ട്.ഒരേ കഥയിലെ രണ്ടു അവസ്ഥകൾ നല്ലൊരു കൗതുകവും ആയിരുന്നു.തമിഴ് സിനിമയായ 12 B ഈ സിനിമയുടെ adaptation ആയിരുന്നു.
എന്തായാലും നേരത്തെ പറഞ്ഞതു പോലെ സിംപിൾ ആയ, എന്നാൽ സങ്കീർണമായ ഒരുണപ്രമേയം അവതരിപ്പിക്കുന്ന ചിത്രമാണ് Sliding Doors. Butterfly Effect പ്രമേയം ആയി വരുന്ന സിനിമകളുടെ genre സ്നേഹികൾക്കു ഇഷ്ടമാകും Sliding Doors. ഇതിനോട് ചേർത്തു വയ്‌ക്കേണ്ട മറ്റൊരു സിനിമയാണ് Blind Chance (1982).
@mhviews rating:3/4
Telegram Link: t.me/mhviews
More movie suggestions and link available @www.movieholicviews.blogspot.ca
No comments:
Post a Comment