Pages

Wednesday, 12 May 2021

1356. The Secrets She Keeps (English, 2020)

 1356. The Secrets She Keeps (English, 2020)

         Psychological Thriller, Mystery



രണ്ടു ഗർഭിണികളുടെ കഥ ആണ് The Secrets She Keeps പറയുന്നത്.ഗർഭിണികളുടെ സന്തോഷങ്ങൾ/സങ്കടങ്ങൾ ഒക്കെ ചേർത്തു ഒരു സീരീസ് ആയി മാറാൻ സാധ്യതയുള്ള ഒരു പ്രമേയം.പിന്നെ ഉള്ള സാധ്യത പേരിന്റെ പ്രത്യേകത കാരണം സങ്കീർണമായ ഒരു മിസ്റ്ററി/ത്രില്ലർ ആയി മാറുക എന്നതാണ്. The Secrets She Keeps എന്ന ഓസ്‌ട്രേലിയൻ സീരീസ് രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ്.


 ഒരേ സമയം ഗർഭിണികൾ ആയ രണ്ടു സ്ത്രീകൾ.സമൂഹത്തിലെ രണ്ടു തട്ടുകളിൽ, വ്യത്യസ്തമായ ജീവിതം ആണ് രണ്ടു പേർക്കും ഉള്ളത്.എന്നാൽ രണ്ടു പേർക്കും അവരുടേതായ രഹസ്യങ്ങൾ ഉണ്ട്.ചുറ്റും ഉള്ളവരെ ഞെട്ടിക്കാൻ പാകത്തിന് ഉള്ളത്.അവർ രണ്ടു പേരുടെയും ജീവിതം വ്യത്യസ്തമായ ചുറ്റുപ്പാടുകളിൽ ആയിരുന്നെങ്കിലും വെവ്വേറെ പോകുന്നില്ല.അവരുടെ ജീവിതങ്ങൾ തമ്മിൽ കൂട്ടി മുട്ടും ഒരിക്കൽ.അപ്പോൾ സംഭവിക്കുന്ന സംഭവങ്ങൾ ചിലപ്പോൾ പ്രവചനങ്ങൾക്കും അപ്പുറം ആയിരിക്കും.


  The Secrets She Keeps ആകെ ഉള്ള 6 എപ്പിസോഡുകളിൽ ഓരോ എപ്പിസോഡിലും ഓരോ രഹസ്യവും അനാവരണം ചെയ്തു കൊണ്ടാണ് പോകുന്നത്.മനുഷ്യരുടെ ഇടയിൽ ഉള്ള കാര്യങ്ങൾ ആണ് പ്രശ്നം.ഒറ്റയ്ക്ക് നിൽക്കുമ്പോൾ വലിയ പ്രശ്നം തോന്നാത്ത, എന്നാൽ കുടുംബം എന്ന concept ൽ പലരെയും ബാധിക്കുന്ന കാര്യങ്ങൾ.ഇവിടെ അഗതയും മേഘനും അത്തരത്തിൽ സങ്കീർണമായ, അവർ തന്നെ നെയ്ത വലയിൽ കുടുങ്ങിയിരിക്കുക ആണ്.


  അഗത ഒരു സ്റ്റോറിൽ ജോലിക്കാരിയും, മേഘൻ ടി വിയിലെ പ്രശസ്തനായ ഒരു സ്പോർട്ട് കമന്റേറ്ററുടെ ഭാര്യ എന്നതിലുപരി ധാരാളം ആളുകൾ ഫോളോ ചെയ്യുന്ന ഓണലൈന് ബ്ലോഗറും.സാമ്യതകൾ ഇല്ലാത്ത ജീവിതം.അല്ലെ?എന്നാൽ സാമ്യതകൾ ഇല്ലാതിടത്തു പോലും അതു വരും, അവർ തമ്മിൽ കണ്ടു മുട്ടുമ്പോൾ.


 മൈക്കിൾ റോബോതമ്മിന്റെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദം ആക്കി അവതരിപ്പിച്ച ഈ പരമ്പര, ആദ്യ കോവിഡ് 19 ലോക്ഡൗൻ സമയത്തു 10 ദിവസം കൊണ്ട് 10 ഷോ എന്ന 10 Play സ്‌ട്രീമിംഗ്‌ സൈറ്റിൽ വന്ന ഷോകളിൽ ഒന്നായിരുന്നു.


വലിയ പ്രതീക്ഷകൾ ഇല്ലാതെ കണ്ടു തുടങ്ങിയ പരമ്പര എന്നാൽ ഒരു 'ഹാർലൻ കൊബേൻ' സീരീസ് കാണുന്ന പ്രതീതി ആണ് നൽകിയത്.ആകെ ഉള്ള 6 എപ്പിസോഡുകളും ഒറ്റ ഇരുപ്പിന് കണ്ടു തീർത്തൂ.


  കഥാപാത്രങ്ങളിൽ അഗതയുടെ കഥാപാത്രത്തിന് കൂടുതൽ സാധ്യതകൾ ഉള്ളതായി തോന്നി.മികച്ച ഒരു സൈക്കോ ത്രില്ലർ സീരീസ് ആയി ആണ് The Secrets She Keeps നെ കുറിച്ചുള്ള അഭിപ്രായം.ചെറിയ അവിശ്വസനീയ സീനുകൾ ഉണ്ടായിരുന്നു എന്നതാണ് ചെറിയ പ്രശ്നമായി തോന്നിയത്.അതു ചിലപ്പോൾ എന്റെ തോന്നൽ മാത്രം ആയിരിക്കാം.കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.


 @mhviews rating: 3.5/4

  Stream it!!


 OTT: CBC Gem/ Sundance Now

 Episodes: 6 (Appr. 45 mins)

Telegram channel Link: @mhviews


 For more movie suggestions and links, go to www.movieholicviews.blogspot.ca

No comments:

Post a Comment