Pages

Thursday, 29 April 2021

1350.Halahal (Hindi,2020

1350.Halahal (Hindi,2020)
         Mystery
        OTT: Eros Now



 വളരെ disturbing ആയൊരു ക്ളൈമാക്‌സ് ആണ് ഹലഹൽ എന്ന Eros Now ചിത്രത്തിന് ഉള്ളത്.ഒരു മർഡർ- മിസ്റ്ററി ചിത്രം ആയിരുന്നിട്ടു കൂടി അതിലെ പ്രതികളെ കണ്ടെത്തുന്നതിൽ ഉള്ള സസ്പെൻസിനെക്കാളും അത്തരത്തിൽ ഒരു ക്ളൈമാക്‌സ് നൽകിയത്‌ അപ്രതീക്ഷിതമായിരുന്നു.

 മെഡിക്കൽ വിദ്യാർത്ഥിനി ആയ അർച്ചന ആത്മഹത്യ ചെയ്തു എന്ന് വാർത്തയാണ് ഡോ.ശിവ് ശങ്കർ അറിയുന്നത്.എന്നാൽ പോസ്റ്റ്മോർട്ടത്തിലെ പൊരുത്തക്കേടുകൾ അയാളിൽ സംശയം ഉണ്ടാക്കുന്നു.മകൾ ആത്മഹത്യ ചെയ്യാൻ ഒരു കാരണവും ഇല്ല എന്ന വിശ്വാസത്തിൽ അയാൾ പോലീസിനോട് വാദിക്കുമ്പോഴും ആദ്യം തന്നെ ആത്മഹത്യ ആണെന്ന് വിധിയെഴുതിയ കേസിൽ പോലീസിന്റെ ഭാഗത്തു നിന്നും നീതി കിട്ടില്ല എന്നു അയാൾക്ക്‌ ഉറപ്പായി.

 അങ്ങനെ ആണ് യൂസഫ് എന്ന പോലീസുകാരനെ അയാൾ പരിചയപ്പെടുന്നത്.ഔദ്യോഗികമായി അല്ലാതെ അന്വേഷിക്കുന്ന കേസുകളിലൂടെ അത്യാവശ്യം കാശുണ്ടാക്കാൻ മിടുക്കനായ യൂസഫ് അയാളെ സഹായിക്കാം എന്നു ഏറ്റു, അയാളുടെ മകളുടെ മരണത്തിന് പിന്നിൽ ഉള്ള ദുരൂഹത കണ്ടെത്താൻ അവരെ കൊണ്ട് ആ രഹസ്യം കണ്ടെത്താൻ സാധിക്കുമോ എന്നതാണ് സിനിമയുടെ കഥ.

 നേരത്തെ പറഞ്ഞതു പോലെ അപ്രതീക്ഷിതമായ, disturbing ആയ ക്ളൈമാക്‌സ് ആയിരുന്നെങ്കിലും കേസ് അന്വേഷണമോ, പ്രതികളെ കണ്ടെത്തുന്ന സമയം ഒന്നും പ്രേക്ഷകനിൽ വലിയ impact ഉണ്ടാക്കുന്നില്ല.ഒരു പക്ഷെ കുറ്റാന്വേഷണ ചിത്രം എന്ന നിലയിൽ പ്രതീക്ഷിച്ചത് കൊണ്ടാകാം അങ്ങനെ തോന്നിയത്.സിനിമയുടെ മുഖ്യ ഭാഗം ആ ക്ളൈമാക്‌സ് ആയി വരുമ്പോൾ അങ്ങനെയേ അവതരിപ്പിക്കാൻ കഴിയൂ എന്ന് തോന്നുന്നു.

സിനിമ മൊത്തത്തിൽ ഇഷ്ടപ്പെട്ടിരുന്നു.Eros Now ൽ ചിത്രം ലഭ്യമാണ്.

No comments:

Post a Comment