Pages

Friday, 9 April 2021

1338. Riders of Justice (Danish, 2020)

 1338. Riders of Justice (Danish, 2020)

          Crime, Comedy



Mads Mikkelsen (The Hunt, Drunk), Nikolaj Lie Kaas( Department Q Series) തുടങ്ങി ഡാനിഷ് സിനിമയിലെ മികച്ച അഭിനേതാക്കൾ ഒരുമിച്ച ചിത്രമാണ് Riders of Justice.ഒരു ക്രൈം/കോമഡി ചിത്രം എന്ന നിലയിൽ നിരൂപക പ്രശംസ ഏറ്റു വാങ്ങിയിരുന്നു ചിത്രം.നേരത്തെ പറഞ്ഞ രണ്ടു നടന്മാരും നല്ല തയാറെടുപ്പുകൾ നടത്തി അവതരിപ്പിച്ച കഥാപാത്രങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.


   'യാദൃശ്ചികമായി സംഭവിച്ച കാര്യം' എന്നു പറഞ്ഞു ലഘൂകരിക്കുന്ന കാര്യങ്ങളുടെ പിന്നിൽ  ആ സംഭവത്തിനു മുന്നേ നടന്ന കാര്യങ്ങളുമായി ബന്ധം ഉണ്ടാകുമോ?ഉണ്ടാകും എന്നാണ് ഓട്ടോയും കൂട്ടുകാരൻ ആയ ലെനർട്ടും വിശ്വസിക്കുന്നത്.രണ്ടു പേരും ആ ആശയം മുന്നിൽ കണ്ടു കൊണ്ടു പഠനങ്ങൾ നടത്തുകയാണ്.


  ആ സമയത്താണ് ആ അപകടം സംഭവിക്കുന്നത്.ഓട്ടോയ്ക്ക് ആ അപകടത്തെ കുറിച്ചു സംശയങ്ങൾ ഉണ്ടാകുന്നു.അതു മനപ്പൂർവം ഉണ്ടാക്കിയ അപകടം ആണെന്ന് അയാൾ വിശ്വസിക്കുന്നു.അതിനു കാരണവും ഉണ്ടായിരുന്നു. എന്നാൽ അവരെ വിശ്വസിക്കാൻ ആരും ഇല്ലായിരുന്നു.ഒരാൾ വരുന്നത് വരെ. അപകടത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് മർക്കസ് എത്തുന്നത് വരെ.അവരുടെ ചിന്തകൾ ശരിയാണോ?യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിച്ചത്?അതാണ് സിനിമയുടെ കഥ.


 കഥാപ്രമേയം വായിക്കുമ്പോൾ പരിചിതമായ സിനിമ ക്ളീഷേകളോട് സമയം തോന്നുമായിരിക്കാം.എന്നാൽ ആ ഒരു ചിന്തയോടെ കണ്ടു കൊണ്ടിരുന്നത് കൊണ്ടാകാം പ്രതീക്ഷ മൊത്തം തെറ്റി.അതിനു കാരണം ആയ സംഭവം വലിയ ഒരു ട്വിസ്റ്റ് ആയി ഒന്നും കാണാൻ പറ്റുമെന്നു തോന്നുന്നുമില്ല.പക്ഷെ അവിടെ നിന്നും സിനിമ മറ്റൊരു തലത്തിലേക്കു പോവുക ആണുണ്ടായത്.ചെറിയ ഒരു പുഞ്ചിരിയോടും വിഷമത്തോടെയും അതിനൊപ്പൻ സമ്മിശ്ര വികാരങ്ങളോട് മാത്രമേ സിനിമ കണ്ടു അവസാനിപ്പിക്കാൻ കഴിയൂ.ഒരു പ്രതികാര കഥ എന്നതിന് അപ്പുറം മറ്റൊന്നും സിനിമയെ കുറിച്ചു തോന്നിയതും ഇല്ലായിരുന്നു അതു വരെ എന്നതാണ് സത്യം.മികച്ച അഭിനേതാക്കളുടെ മികച്ച പ്രകടനവും എടുത്തു പറയേണ്ടതാണ്.


 ശരിക്കും സിനിമ കഥകൾക്കും അപ്പുറം ആയി തോന്നി Riders of Justice ന്റെ കഥ.കണ്ടു നോക്കുക.

Download link available at @mhviews Telegram Channel.

More movie suggestions and link @www.movieholicviews.blogspot.ca

No comments:

Post a Comment