Pages

Thursday, 8 April 2021

1336. The Big Bull (Hindi, 2021)

 


1336. The Big Bull (Hindi, 2021)



           Scam 1992 എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സീരീസുകളിൽ ഒന്നെന്നു നിരൂപകർ വാഴ്ത്തിയ, ഹർഷദ് മേത്തയുടെ കഥ സിനിമ രൂപത്തിൽ വരുന്നതാണ് The Big Bull. സീരീസിൽ നിന്നും സിനിമയിലേക്ക് വരുമ്പോൾ എന്താണ് സംഭവിച്ചതെന്ന് നോക്കാം.പ്രധാനമായും ഒറ്റ കാര്യം ആണ് പറയാൻ ഉള്ളൂ. സീരീസ് നൽകിയ detailing, കഥയിലെ പൂർണത എല്ലാം നഷ്ടമായ ഹർഷദ് മേത്തയുടെ കഥയുടെ ട്രെയിലർ രൂപം ആയി തോന്നി സിനിമ.


 സിനിമ പലയിടത്തും വെറുതെ സൂചനകളോടെ പല സന്ദർഭങ്ങളും പോകുമ്പോൾ സീരീസിൽ ആ സംഭവങ്ങളിലേക്കു വഴി വച്ച കാര്യങ്ങൾ ഓർമ വന്നൂ.ശരിയാണ്, രണ്ടര മണിക്കൂർ ഉള്ള സിനിമയിൽ എത്ര മാത്രം കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയും, അതും സംഭവ ബഹുലമായ ഒരു ജീവ ചരിത്രം ഉള്ള ഒരാളെ സംബന്ധിച്ചു കൂടി ആണെങ്കിൽ.ഈ ഒരു കാര്യത്തിൽ , Scam 1992 കണ്ട ഒരാൾ ആണെങ്കിൽ സിനിമ നിരാശ ആണ് നൽകുക.


  ഇനി ഇതെല്ലാം വിട്ടു സീരീസ് കണ്ടിട്ടേ ഇല്ല എന്നു കരുതുക.അപ്പോൾ പോലും അഭിഷേക് ബച്ചന്റെ ഹേമന്ത് ഷാ ,പ്രതീക് ഗാന്ധിയുടെ ഹർഷദ് മേത്തയിൽ നിന്നും അകലെയാണ്.കഥാപാത്ര വികസനത്തിന് പ്രതീക് ഗാന്ധിയ്ക്കു ലഭിച്ച luxury അഭിഷേകിന് ലഭിച്ചില്ല.പക്ഷെ സിനിമയുടെ ചട്ടക്കൂടിൽ നിന്നു കൊണ്ടു അഭിഷേക് തന്റെ റോൾ നന്നായി ചെയ്തു എന്ന് തോന്നി.സിനിമയുടെ നട്ടെല്ല് തന്നെ അഭിഷേക് ആണ്.ഇടയ്ക്കുള്ള വിജയത്തിൽ മഥിക്കുന്ന ഹേമന്ത് ഷായുടെ ചിരി ശ്രദ്ധിക്കപ്പെടുന്നുണ്ട്.മറ്റൊന്ന്, സീരീസിൽ നിന്നും നഷ്ടമായത് ആ ബി ജി എം ആണ്.


 കഥയിൽ കാതലായ മാറ്റം ഉണ്ട്.യഥാർത്ഥ സംഭവങ്ങളോട് കൂടുതൽ നീതി പുലർത്തിയ സീരീസിൽ നിന്നും സിനിമയിലേക്ക് വരുമ്പോൾ ഉള്ള വ്യത്യാസം അവിടെയും കാണാം.ഹർഷദ് മേത്തയുടെ എതിരാളികൾ ഹേമന്ത് ഷായിലേക്കു എത്തുമ്പോൾ വളരെ കുറവായിരുന്നു.സീരീസിലെയും സിനിമയിലെയും ചെറിയ ട്വിസ്റ്റുകൾക്കു പോലും മാറ്റമുണ്ട്.ചുരുക്കത്തിൽ , കഥാപാത്രങ്ങൾ പലരും മാറിയിട്ടുണ്ട് ഈ കഥയിൽ.


 Scam 1992: The Harshad Mehta Story യുടെ വലിയ ആരാധകൻ എന്ന നിലയിൽ, ഇന്ത്യൻ മിഡിൽ ക്ലാസ്സിനെ സ്വപ്നം കാണാൻ പഠിപ്പിച്ച, ഇന്ത്യൻ എക്കോണോമിയിൽ ലോജിക് ഇല്ലാത്ത സ്വപ്നങ്ങൾ അവതരിപ്പിച്ച ഹർഷദ് മേത്തയുടെ കഥ സിനിമ ആയി വന്നപ്പോൾ സീരീസ് തന്ന സംതൃപ്തി തന്നില്ല ഒരു പ്രേക്ഷകൻ എന്ന നിലയിൽ.ആദ്യമായി കാണുന്ന ഒരാൾക്ക് ഇഷ്ടമാകുമായിരിക്കും സിനിമ എന്നു പ്രതീക്ഷിക്കുന്നു.വീണ്ടും പറയുന്നു.സീരീസിനുള്ള വിശാലമായ ക്യാൻവാസ് സിനിമയിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ആണ് മൊത്തത്തിൽ തൃപ്തി തരാത്തതിനു കാരണം.എന്നാലും കണ്ടു കൊണ്ടിരിക്കാം.


സിനിമ Hotstar ൽ ലഭ്യമാണ്.

No comments:

Post a Comment