Pages

Wednesday, 3 February 2021

1325. Blitz (English, 2011)

 1325. Blitz (English, 2011)

           Action, Thriller.



 ജേസൻ സ്റ്റാതം സിനിമകളിലെ സ്ഥിരം ഫോർമാറ്റിൽ നിന്നും കുറച്ചു മാറിയ ചിത്രമാണ് Blitz.പൊലീസുകാരെ തുറന്നു പിടിച്ചു കൊള്ളുന്ന ഒരു സീരിയൽ കില്ലറിന്റെ പുറകെ ആണ് പൊലീസുകാരനായ ബ്രാന്റും കൂട്ടരും. പോലീസ് ജോലി മാത്രം അറിയാവുന്ന ഒരു ചൂടൻ പോലീസ് ആണ് ബ്രാന്റ്.ഒരു ദാക്ഷിണ്യവും ഇല്ലാതെ കുറ്റവാളികൾ എന്നു തോന്നുന്നവരെ ശിക്ഷിക്കുന്ന ബ്രാന്റ് അതു കൊണ്ടു തന്നെ നോട്ടപ്പുള്ളിയും ആണ്.


  പൊലീസുകാരെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തുന്ന കൊലയാളിയെ കുറിച്ചു വിവരങ്ങൾ ലഭിച്ചെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതു കൊണ്ടു അയാൾ രക്ഷപ്പെടുകയാണ്‌.അതിനൊപ്പം അയാളുടെ സ്വതസിദ്ധമായ രീതിയിൽ പോലീസിനെ ശല്യപ്പെടുത്തുകയും ചെയ്യുന്നു.ബ്രാന്റും കൂട്ടരും ഈ അവസ്ഥയിൽ എന്തായിരിക്കും ചെയ്തിരിക്കുക എന്നതാണ് സിനിമയുടെ ബാക്കി കഥ.


  സിനിമ നടക്കുന്നത് അങ്ങു ഇംഗ്ലണ്ടിൽ ആണെങ്കിലും ജേസന്റെ മാസ് ഡയലോഗുകൾ കഴിഞ്ഞതിനു ശേഷം ഉള്ള മാസ് ബി ജി എം ഒക്കെ കണ്ടപ്പോൾ ഒരു ഇന്ത്യൻ ആക്ഷൻ ത്രില്ലർ കണ്ട പ്രതീതി ആയിരുന്നു.സാധാരണ സീരിയൽ കില്ലർ സിനിമകളിലെ detailed ആയുള്ള കാരക്റ്റർ സ്റ്റഡി ഒന്നും ഈ സിനിമയിൽ ഇല്ലായിരുന്നെങ്കിലും കഥാപാത്രത്തിന്റെ മാനറിസങ്ങളിലൂടെ അത് പ്രേക്ഷകനിൽ എത്തിക്കാൻ ആണ് ശ്രമിച്ചിരിക്കുന്നത് എന്നു തോന്നി.


 മൊത്തത്തിൽ അൽപ്പം വേഗത കൂടുതൽ ഉള്ള സീരിയൽ കില്ലർ- പോലീസ് സിനിമാ എന്നു പറയാം Ken Bruen ന്റെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച ഈ ചിത്രത്തിനെ.ജേസന്റെ ബ്രാന്റ് എന്ന കഥാപാത്രം മികച്ച നിന്നു.കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കൂ.


സിനിമ ഫ്രീ ആയി Tubi TV യിൽ ലഭ്യമാണ്.


ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews


കൂടുതൽ സിനിമ സജഷനുകൾക്കും ഡൗണ്ലോഡ് ലിങ്കിനും www.movieholicviews.blogspot.ca യിൽ പോവുക

No comments:

Post a Comment