Pages

Sunday, 10 January 2021

1315. Promising Young Woman (English,2020)

 1315. Promising Young Woman (English,2020)

          Thriller.



 സിനിമ തീരുന്നതിന് മുന്നേ ഉള്ള അവസാന 10 മിനിറ്റുകൾ.കഥ ഇങ്ങനെ അവസാനിക്കുമോ എന്ന ഒരു നിരാശ.പക്ഷെ പിന്നീട് നടന്നത് പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്!!

   


കസാന്ദ്ര തോമസ് അഥവാ കാസി എന്നു വിളിപ്പേരുള്ള യുവതിയുടെ സിനിമയുടെ തുടക്കം ഉള്ള പ്രവർത്തികൾ കാണുമ്പോൾ അവർ ഒരു sociopath ആണോ എന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട്.അവളുടെ ഡയറിയും അവളുടെ രാത്രികാല ജീവിതവും മെഡിക്കൽ സ്‌കൂളിൽ നിന്നും ഇറങ്ങി ഒരു കോഫി ഷോപ്പിൽ ജോലി ചെയ്യുന്നതും എല്ലാം വിചിത്രമായി തോന്നും. എന്നാൽ കാസിയുടെ ജീവിതം അതിനും അപ്പുറം ആയിരുന്നു.ചില തെറ്റുകൾ ശരിയാക്കാൻ ആണ് അവളുടെ ശ്രമം.



  Emerald Fennell ന്റെ ആദ്യ സംവിധാന സംരംഭത്തിൽ കാരി മള്ളിഗൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡാർക് കോമഡി എന്നു വിളിക്കാവുന്ന ധാരാളം സന്ദർഭങ്ങൾ സിനിമയിലുണ്ട്. കാസിയുടെ ജീവിതം പലപ്പോഴും പരാമർശിക്കുന്നത് അതിലൂടെയും ആണ്.


  സ്ത്രീ പക്ഷ സിനിമ ആയാണ് Promising Young Woman ആദ്യം മനസ്സിൽ തോന്നിയതെങ്കിലും പിന്നീട് കഥാപാത്രങ്ങൾ പലരും വന്നതോടെ അതിനു പകരം സമൂഹത്തിലെ ചില stereotype കളെ കുറിച്ചാണ് വിശകലനം ചെയ്യുന്നത് എന്നു തോന്നി.


   പല ഉയർന്ന  നിലവാരം ഉള്ള കോളേജ്/യൂണിവേഴ്സിറ്റികളിൽ നടക്കുന്ന നിശാ പാർട്ടികൾ പലപ്പോഴും വിവാദം ആയിട്ടുള്ളതാണ് അമേരിക്കൻ രാജ്യങ്ങളിൽ.ചെറുപ്പത്തിന്റെ ആനുകൂല്യങ്ങൾ പലപ്പോഴും വേട്ടക്കാരന് കിട്ടുമ്പോൾ പ്രതിഷേധങ്ങൾ ഉയരാറുണ്ട്.അതെല്ലാം കൂടി പ്രതിപാദ്യം ആയ ചിത്രം പ്രേക്ഷകരിലും നല്ല അഭിപ്രായം ആണ് നേടിയിരിക്കുന്നത്.


 A modern day masterpiece എന്നൊക്കെ ചില സിനിമ റിവ്യൂകളിൽ കണ്ടിരുന്നു. നിങ്ങൾക്കും കണ്ടു തീരുമാനിക്കാം ചിത്രം എങ്ങനെ ഉണ്ടെന്നു.



More movie suggestions @www.movieholicviews.blogspot.ca and telegram link available @mhviews

No comments:

Post a Comment