Pages

Monday, 3 August 2020

1257. The Art of Self Defense (English,2019)





1257. The Art of Self Defense (English,2019)
        Dark Comedy

  ദുർബലൻ ആയ മനുഷ്യൻ ഒരു ദിവസം ശക്തിമാൻ ആയാലോ?ഛെ!! ക്ളീഷേ കഥ അല്ലെ?ശരിക്കും ഞാനും അങ്ങനെ ഒരു കഥയാണ് കാസി എന്ന കഥാപാത്രത്തെ കണ്ടപ്പോൾ തോന്നിയത്.ഇങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജെസെ കഴിഞ്ഞേ ഇപ്പോൾ ആരും ഉള്ളൂ എന്നു തോന്നി പോകും.മാസ് അപ്പീൽ എന്നതൊക്കെ പോലെ ഒരു 'ദുർബലൻ അപ്പീൽ' ജെസെ സ്‌പെഷ്യൽ ആണ്.

  ഒരു അക്കൗണ്ടന്റ് ആയ , എല്ലാത്തിനെയും ഭയക്കുന്ന, ആത്മവിശ്വാസം തീരെ ഇല്ലാത്ത അവനെ ഒരു ദിവസം ഹെൽമറ്റ് ധരിച്ചു വന്ന ബൈക്കേഴ്‌സ് ആക്രമിക്കുന്നു.സ്വയ രക്ഷയ്ക്ക് വേണ്ടി ആണ് കാസി ആ തീരുമാനം എടുക്കുന്നത്.ഒരു കരാട്ടെ ക്ലാസിൽ ചേരാൻ.എന്നാൽ അവിടെ അയാളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു.

  ഡാർക് കോമഡി ആണ് ചിത്രം പ്രധാനമായും കാര്യങ്ങൾ അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.ദുർബലനായ ആളുടെ ദൗർബല്യത്തെ ഹാസ്യവൽക്കരിക്കുന്നത് മുതൽ അതു തുടങ്ങുന്നു.മരണം പോലും ചിലപ്പോൾ ചിരിപ്പിക്കാം.ക്ളൈമാക്‌സ് കാണുക.നിങ്ങളുടെ സാധാരണ സിനിമ ജീവിതത്തിലെ വലിയ ത്രില്ലർ അല്ല ചിത്രം.അതു കൊണ്ടു ലാഗ് ഒക്കെ തോന്നും.

എനിക്ക് എന്തായാലും പടം ഇഷ്ടമായി.ജെസ്സെ ഫാൻ ആയതു കൊണ്ട് കൂടി ആകും അതു.നല്ല ക്രിട്ടിക്സ് നിരൂപണങ്ങൾ ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നതും.

  NB: എന്തായാലും ഇനി സിനിമയെ കുറിച്ചു പോസ്റ്റ് ഇടുമ്പോൾ ലാഗ് അഡ്വൈസറി ഇടാം എന്നു തോന്നുന്നു.മ്യൂസിക്, കാർ ചേസ്, അടി-ഇടി- വെടി പുക,മാസ് ഡയലോഗ്, നായകന്റെ മാസ് ചിരി ഒന്നും ഇല്ലാത്ത സിനിമകൾക്ക് ഇനി മുതൽ ലാഗ് അഡ്വൈസറി വയ്ക്കുന്നതാണ്. ഇന്നലെ നല്ലതായി തോന്നിയ, കഥ വിശദമായി അവതരിപ്പിക്കേണ്ട ഒരു സിനിമ കണ്ടു ഇട്ട പോസ്റ്റിൽ മുടിഞ്ഞ ലാഗിനെ പറ്റി ആയിരുന്നു കമന്റ് കൂടുതൽ.കഥയ്ക്ക് ആവശ്യമുള്ള രീതിയിൽ സംവിധായകന്റെ രീതി അനുസരിച്ചു അല്ലെ അതൊക്കെ വരുക?

ആദ്യ ലാഗ് അഡ്വൈസറി: ലാഗ് ഉണ്ട്
MH Views Rating: 3.5/4

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews യിൽ ലഭ്യമാണ്.

1 comment:

  1. ഡാർക് കോമഡി ആണ് ചിത്രം പ്രധാനമായും കാര്യങ്ങൾ അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.ദുർബലനായ ആളുടെ ദൗർബല്യത്തെ ഹാസ്യവൽക്കരിക്കുന്നത് മുതൽ അതു തുടങ്ങുന്നു.മരണം പോലും ചിലപ്പോൾ ചിരിപ്പിക്കാം.

    ReplyDelete