Pages

Wednesday, 22 July 2020

1251.La Foret (French,2017)



1251.La Foret (French,2017)
         Crime Investigation/Drama

  മൂന്നു പെണ്കുട്ടികളുടെ തിരോധാനം ആ ചെറിയ നഗരത്തെ ഭീതിയിലാഴ്ത്തി.അൽപ്പ ദിവസത്തിനു ശേഷം അന്വേഷണങ്ങൾക്ക് ഒടുവിൽ മൃതദേഹങ്ങൾ ലഭിച്ചു തുടങ്ങി.അതിൽ ഒന്നു ആ മൂന്നു പേരിൽ ഒരാളുടെ ആയിരുന്നു.പക്ഷെ ബാക്കി ലഭിച്ചതോ?ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം അവിടെ ഉണ്ടോ?

Number of Episodes:6
 Streaming Platform: Netflix
Duration: 45 mins+

  6 എപ്പിസോഡുകൾ മാത്രം ഉള്ള ഫ്രഞ്ച് സീരീസ് ആണ് La Foret.പതിഞ്ഞ താളത്തിൽ തുടങ്ങി, കഥാപാത്രങ്ങളെ പ്രേക്ഷകരോട് കൂടുതൽ അടുപ്പിച്ചതിനു ശേഷം ആ ചെറിയ നഗരത്തിലെ പലർക്കും ഉള്ള രഹസ്യങ്ങൾ പതിയെ പുറത്തു കൊണ്ടു വരുന്നു.പലരും അവരെ കുറിച്ചു പൊതുവായി ഉള്ള അഭിപ്രായങ്ങളെ മാറ്റി മറിയ്ക്കുന്നുണ്ട്.പരിചയം ഉള്ളവർ പലരും ഈ കേസ് അന്വേഷണത്തിൽ പലരിൽ നിന്നും അകലുന്നു.

  കാട് പശ്ചാത്തലമായി ധാരാളം സംഭവങ്ങൾ നടക്കുന്നത് കൊണ്ടു തന്നെ പരമ്പരയുടെ പേര് നല്ലതു പോലെ യോജിക്കുന്നും ഉണ്ട്.മനസ്സിന്റെ മനസ്സും അങ്ങനെ ആണല്ലോ.കാട് കയറി എന്നൊക്കെ പറയില്ല?ആ ഒരു അവസ്ഥയിൽ എത്തുമ്പോൾ എന്താകും ഉണ്ടാവുക?

  അതിന്റെ ഒപ്പം സ്വന്തം അസ്തിത്വം കണ്ടു പിടിക്കുന്ന കഥാപാത്രം, സ്വന്തമായി ചുമതലകളിൽ മാറി നിൽക്കുന്നവർ,സ്വന്തം ചുമതലകൾ ഏറ്റവും നന്നായി ചെയ്യുന്നവർ, ഇവരെയെല്ലാം കൂടാതെ സ്വന്തം ചുമതലകളിൽ കള്ളങ്ങൾ ഒളിപ്പിച്ചു വച്ചവർ.

   പ്രധാനമായും കഥാപാത്രങ്ങളുടെ വൈകാരികമായ വശം ആണ് പരമ്പര ശ്രദ്ധയൂന്നിയിരിക്കുന്നത്.അതു ഒരു വിധത്തിൽ നല്ലതിനും ആയിരുന്നു.കാരണം, പല സംഭവങ്ങൾ തമ്മിലും ബന്ധിപ്പിക്കുന്ന ധാരാളം കാര്യങ്ങൾ ഇതിൽ നിന്നെല്ലാം ഉടലെടുക്കുന്നത് പ്രേക്ഷകനു സംഭവ വികസങ്ങളോടുള്ള താൽപ്പര്യം കൂട്ടുന്നു.

  കാണാൻ മറക്കരുത്.മികച്ച പരമ്പരകളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് La Foret.

MH Views Rating 4/5

t.me/mhviews or @mhviews എന്ന ടെലിഗ്രാം സെർച്ചിൽ പരമ്പരയുടെ ലിങ്ക് ലഭിക്കുന്നതാണ്.

No comments:

Post a Comment