Pages

Wednesday, 1 July 2020

1245. Anna(English,2019)



1245. Anna(English,2019)
          Action, Thriller


    ജീവിതത്തിൽ മോശമായ തീരുമാനങ്ങൾ മോശപ്പെട്ട അവസ്ഥയിൽ എടുക്കേണ്ടി വന്ന റഷ്യക്കാരി ആയ അന്ന അവളുടെ ജീവിതത്തിൽ മാറ്റം വരണം എന്ന ആഗ്രഹത്തോടെ ജീവിക്കുന്നു.അവസാനം ആ അവസരം ഒത്തു വരുന്നു.കുറച്ചു വർഷം ജോലി ചെയ്യുക.സ്വാതന്ത്ര്യം അനുഭവിക്കുക എന്നതായിരുന്നു അവൾക്കു ലഭിച്ച ഓഫർ.അതിനായി അവൾ മറ്റൊരാളായി മാറേണ്ടതുണ്ടായിരുന്നു.അവൾ മാറി.എന്നാൽ അവൾക്ക് വാഗ്ദാനങ്ങൾ നല്കിയവർക്കു അതു പാലിക്കാൻ സാധിച്ചോ? 

  Luc Besson ന്റെ കിടിലം ഒരു ആക്ഷൻ -സ്പൈ ത്രില്ലർ ആണ് അന്ന.സ്ത്രീ കഥാപാത്രം ഇത്തരം ഒരു റോൾ അവതരിപ്പിക്കുമ്പോൾ ഉള്ള ഗ്ലാമറും ആക്ഷനും എല്ലാം പുറമെ നല്ല രീതിയിൽ ഉള്ള ട്വിസ്റ്റും സസ്പെന്സും എല്ലാം ചിത്രത്തിന്റെ ഭാഗമാണ്.സുന്ദരിയായ ചാര വനിതയെ കൊണ്ടു ഹണി ട്രാപ്പിന് മാറ്റഗ്രാമീ കൊള്ളൂ എന്നു ഓൾഗ പറയുന്നുണ്ട്.എന്നാൽ അന്ന വ്യത്യസ്ത ആയിരുന്നു. ഒരു സ്പൈ എന്നതിലുപരി തന്റെ ഉള്ളിൽ എപ്പോഴും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ആണ് അന്നയെ കൊണ്ടു എല്ലാം ചെയ്യിപ്പിക്കുന്നത്.അവൾക്കു എല്ലാവരും കൊടുക്കുന്നത് വാഗ്ദാനങ്ങൾ ആണ്.അവൾ അവളുടെ ജോലി ചെയ്യുമ്പോൾ തനിക്കായി വാഗ്ദാനം നല്കിയതെല്ലാം അവൾക്കു വേണം എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമ മികച്ച ഒരു ത്രില്ലർ ആകുന്നതു.

 La Femme Nikita, Lucy, Leon: The Professional എന്നിവയിലൊക്കെ ആക്ഷൻ നായികമാരെ മികച്ച രീതിയിൽ അവതരിപ്പിച്ച Luc Besson അന്നയെയും അതേ രീതിയിൽ ശക്തമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.അന്നയായി വന്ന Sasha Luss നു ഇണങ്ങുന്ന കഥാപാത്രമായിരുന്നു അന്ന.

  ഒരു ആക്ഷൻ ത്രില്ലർ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ അന്ന ഒരു ഓപ്‌ഷൻ ആയി വച്ചോളൂ.

 MH Views Rating:3.5/5

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്  t.me/mhviews or @mhviews എന്ന ടെലിഗ്രാം ചാനലിൽ ൽ ലഭ്യമാണ്.

 

1 comment: