Pages

Tuesday, 19 May 2020

1222. Malang (Hindi, 2020)


1222. Malang (Hindi, 2020)
          Action, Thriller, Crime.

  അര കിറുക്കൻ എന്ന് വിളിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥനായ ആഘാശെയുടെ ഫോണിലേക്കു വിളിച്ചു പറഞ്ഞിട്ടു കൊലപാതകം നടത്തുന്ന ഒരു കൊലയാളി. ആ കൊലയാളിക്ക് എന്തോ പറയാൻ ഉണ്ട് അയാളോട്.എന്താണ് അതു?തുടരെ തുടരെ ഉള്ള കൊലപാതകങ്ങൾ.പക തെളിഞ്ഞു കാണാമായിരുന്നു അതിലൊക്കെ. Malang പറയുന്നത് അത്തരം ഒരു കഥയാണ്.

  ഒരു പക്ഷെ ക്ളീഷേ എന്നു വിളിക്കാവുന്ന കഥയാണ് Malang നു ഉള്ളത്.എന്നാലും സിനിമ നന്നായി ഇഷ്ടപ്പെട്ടൂ എന്നു പറയേണ്ടി വരും.ഒരു കാരണം മേക്കിങ് ആണ്.പാതി വെന്ത Half Girlfriend നു ശേഷം മോഹിത് സൂരി തന്റെ ശക്തി കേന്ദ്രമായ ത്രില്ലറിലേക്കു തിരിച്ചു വന്നൂ ഈ ചിത്രത്തിൽ.സെഹർ മുതൽ ഇഷ്ട സംവിധായകൻ ആണ് മോഹിത്.ആളുടെ അത്തരത്തിൽ ഉള്ള ചിത്രങ്ങൾ അവതരിപ്പിക്കാൻ ഉള്ള കഴിവ് സിനിമയുടെ ഹൈലൈറ്റ് ആയി മാറി.പിന്നെ എടുത്തു പറയേണ്ടത് അനിൽ കപൂറിന്റെ അഞ്ജനെയ്‌ ആഘാശെയും, കുനാൽ ഖേമുവിന്റെ മൈക്കിൾ എന്ന കഥാപാത്രവും ആണ്.

   വ്യത്യസ്ത മുഖങ്ങൾ ഉള്ള കഥാപാത്രങ്ങൾ, സിനിമയിൽ അവരുടെ സ്വാധീനം വ്യക്തമാണ്.ആദിത്യ റോയ് കപൂർ നായകൻ ആണെങ്കിലും ബോഡി ഒക്കെ കിടിലം ആക്കിയെങ്കിലും show stealers ഇവർ രണ്ടു പേരും ആയിരുന്നു.നേരത്തെ പറഞ്ഞ ക്ളീഷേ കഥയിൽ കുറച്ചു സസ്പെന്സും ട്വിസ്റ്റും ഒക്കെ കൊടുത്തത്തോട് കൂടി പ്രേക്ഷകനെ മുഷിപ്പിക്കാത്ത ഒന്നായി മാറുക ആണ് ചെയ്തത്.

   ക്ളൈമാക്സിലേക്കു പോകുമ്പോൾ കഥ കൂടുതൽ reveal ചെയ്യപ്പെടുന്ന രീതി ഈ ക്ളീഷേ വാദങ്ങളെ ഒരു പരിധി വരെ മാറ്റി നിർത്തും.അത്യാവശ്യം റൊമാൻസ് ,പാട്ടു ഒക്കെ ആയി ബോളിവുഡ് സിനിമയുടെ സ്ഥിരം രീതികളിൽ തന്നെ ആണ് Malang ഉം.നല്ല intense ആയ ഒരു ക്രൈം ത്രില്ലർ എന്നു പറയാം ചിത്രത്തെ കുറിച്ചു.

MH Views Rating: 3.5/5

  സിനിമ Netflix ൽ ലഭ്യമാണ്.

t.me/mhviews or @mhviews യിൽ ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.

1 comment: