Pages

Monday, 18 May 2020

1220. The Stranger (English, 2020)



1220. The Stranger (English, 2020)
          Mystery, Thriller.

Number of Episodes : 8
Platform :Netflix
Duration:45 mins

  ഈ സീരിസിന്റെ synopsis ൽ ഉള്ള കഥ ആദ്യം വായിച്ചിട്ട് ആണ് കണ്ടു തുടങ്ങിയത്.ഒരു ഫാമിലി സ്റ്റോറിയുടെ അപ്പുറം ഒന്നും കണ്ടില്ല.അവിഹിതം ഒക്കെ ആയിരിക്കും കഥ എന്നു കരുതി.ആദ്യ എപ്പിസോഡ് കണ്ടപ്പോൾ synopsis ൽ ഉള്ള കഥ പറയുകയും ചെയ്തിരിക്കുന്നു.ഇനി എന്തു എന്നു മനസിൽ വിചാരിച്ചു രണ്ടാമത്തെ എപ്പിസോഡ് കണ്ടു തുടങ്ങുമ്പോൾ ആണ് വിചാരിച്ചതിലും അപ്പുറം ഒരു വലിയ നിഗൂഢതകൾ ഉള്ള കഥ ആണെന്ന് മനസ്സിലാകുന്നത്.ഓരോ കഥാപാത്രത്തിനും അവിടെ നടക്കുന്ന സംഭവങ്ങളും ആയി ബന്ധം.

  ചിലർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടം ആകുന്നു.ചിലർക്ക് അവരെ ഇഷ്ടപ്പെടുന്നവരുടെ കൊലപാതകങ്ങളും അലട്ടി.ഈ സംഭവങ്ങളിൽ എല്ലാം ദുരൂഹതകൾ ഉണ്ടായിരുന്നു.ആ ചെറിയ ടൗണിൽ പലർക്കും ഉണ്ടായിരുന്ന രഹസ്യങ്ങൾ , ഇപ്പോൾ രഹസ്യങ്ങൾ അല്ലാതായിരിക്കുന്നു.ആ രഹസ്യങ്ങൾ അറിയാവുന്ന ആളുകളുടെ ജീവൻ പോലും അപകടത്തിലാകുന്നു.

    ഓരോ കഥാപാത്രത്തിന്റെ രഹസ്യങ്ങളും പ്രധാന കഥയും ആയി ലിങ്ക് ചെയ്തിരിക്കുന്നു.കുറെയേറെ കഥാപാത്രങ്ങൾ.പക്ഷെ എല്ലാവരും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൾ.സീരീസ് കാണാൻ ഉള്ള താൽപ്പര്യം കൂടി.ഓരോ എപ്പിസോഡും താല്പര്യത്തോടെ തന്നെ കണ്ടു തീർത്തൂ.ക്ളൈമാക്സ് ഭാഗങ്ങളിൽ പോലും ഒളിപ്പിച്ചു വച്ച ട്വിസ്റ്റുകളും.

  ഒരു ചെറിയ ബ്രിട്ടൻ ടൗണിലെ സംഭവങ്ങൾ അവിടത്തെ ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു കാണിക്കുന്നു The Stranger എന്ന സീരീസ്.മികച്ച എഴുത്തു ആണ് സീരിസിന്റെ ശക്തി.നന്നായി അഭിനയിച്ച കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ സീരിസിന്റെ നിലവാരം മികച്ചതാകുന്നു.ഒരു പക്ഷെ ഏതൊരു community യിലും നടക്കാൻ സാധ്യത ഉള്ള കഥ എന്ന നിലയിൽ പലരെയും relate ചെയ്യാനും കഴിയും.

  എന്തായാലും ന്റെ ഇഷ്ട സീരീസുകളിൽ ഒന്നു കൂടി ആയിരിക്കുന്നു.അതും വലിയ പ്രതീക്ഷകൾ ഇല്ലാതെ കണ്ടു തുടങ്ങിയ ഒന്ന്.

MH Views Rating 4/5

 സീരീസ് Netflix ൽ ലഭ്യമാണ്.

t.me/mhviews or @mhviews ൽ ടെലിഗ്രാം ചാനൽ ലിങ്ക് ലഭ്യമാണ്.

No comments:

Post a Comment